Read Time:58 Second
ചെന്നൈ : കനത്തമഴയെത്തുടർന്ന് ചെന്നൈയിൽ വിമാന സർവീസുകൾ വൈകി. ഇവിടെനിന്ന് പുറപ്പെട്ട 20 സർവീസുകളും ഇറങ്ങേണ്ട 15 സർവീസുകളുമാണ് വൈകിയത്.
ബുധനാഴ്ച രാത്രിമുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള വിമാനങ്ങൾ രണ്ടു മണിക്കൂറോളമാണ് വൈകിയത്.
കൊച്ചി, കോയമ്പത്തൂർ, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത, ഇന്ദോർ, സിങ്കപ്പൂർ, അബുദാബി, ക്വലാലംപുർ തുടങ്ങിയയിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.
ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയയിടങ്ങളിൽനിന്ന് ചെന്നൈയിലെത്തേണ്ട വിമാനങ്ങളും വൈകി. വ്യാഴാഴ്ച രാവിലെയോടെ സർവീസുകൾ സാധാരണ നിലയിലായി.