Read Time:57 Second
ചെന്നൈ : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു.
മധുരയിലുള്ള എസ്. സേതുപതിയാണ് (30) ഭാര്യ രാജ്വേരിയുമായുള്ള വഴക്കിന്റെപേരിൽ മക്കളായ രക്ഷനയെയും (ഏഴ്), രക്ഷിതയെയും (അഞ്ച്) കൊലപ്പെടുത്തിയത്.
പെയിന്റിങ് തൊഴിലാളിയായ സേതുപതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു.
വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി.
ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് മക്കളുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. കുട്ടികൾ രണ്ടുപേരും ഉടൻതന്നെ മരിച്ചു.