മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവം; അന്വേഷണം തുടങ്ങി മനുഷ്യാവകാശ കമ്മിഷൻ

0 0
Read Time:2 Minute, 7 Second

ചെന്നൈ : തിരുനെൽവേലിയിൽ മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണംതുടങ്ങി.

അതിനിടെ, സെന്റർ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ച് ഒരുസംഘം രക്ഷിതാക്കൾ ജില്ലാ കളക്ടർക്കു നിവേദനംനൽകി. മർദനത്തിൽ തങ്ങൾക്കു പരാതിയില്ലെന്നാണ് അവർ പറയുന്നത്.

തിരുനെൽവേലിയിൽ ജൽ നീറ്റ് അക്കാദമി എന്ന പേരിൽ കോച്ചിങ് സെന്റർ നടത്തുന്ന ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടനെതിരേ വിദ്യാർഥികളെ മർദിച്ചതിനും അനുമതിയില്ലാതെ വനിതാഹോസ്റ്റൽ നടത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി. കണ്ണദാസനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഒളിവിൽപോയ ജലാലുദ്ദീനായി തമിഴ്‌നാട് പോലീസ് കേരളത്തിലും തിരച്ചിൽ നടത്തുന്നുണ്ട്.

വിവാദത്തെത്തുടർന്ന് അടച്ചിട്ട കോച്ചിങ് സെന്റർ തുറന്നു പ്രവർത്തിക്കുന്നതിന് നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചാണ് ഒരു സംഘം രക്ഷിതാക്കൾ തിരുനെൽവേലി ജില്ലാ കളക്ടർ കെ.പി. കാർത്തികേയന് നിവേദനം നൽകിയത്‌.

കോച്ചിങ് മുടങ്ങിയാൽ മക്കളുടെ ഭാവിയെബാധിക്കുമെന്നും ഇതേ സെന്ററിൽ തുടർന്നും പഠിപ്പിക്കാനാണ് തങ്ങൾക്കു താത്പര്യമെന്നും അവർ പറഞ്ഞു.

സെന്ററിലെ ഒരു ജീവനക്കാരൻ സ്വാർഥ താത്പര്യം മുൻനിർത്തിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts