Read Time:1 Minute, 12 Second
ബെംഗളൂരു: മൂന്ന് ആണ്മക്കള് മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനില്‍ക്കാനാകാതെ യുവതി ജീവനൊടുക്കി.
മംഗളൂരുവിനടുത്ത മുല്‍കി ലിങ്കപ്പയ്യ വനമേഖലയില്‍ കൊറമ്ബെട്ടു കോളനിയിലെ സുമിത്രയാണ്(44) ആത്മഹത്യ ചെയ്തത്.
ഇവരുടെ മക്കള്‍ മഞ്ചുനാഥ് (25),സഞ്ജീവ(22), പ്രഹ്ലാദ് എന്ന പ്രഭു(19)എന്നിവരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 11.30 തോടെ മൂന്ന് മക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ഈ രംഗം കണ്ടുനില്‍ക്കാനാവാതെ സുമിത്ര വീടിന്റെ ഉത്തരത്തില്‍ സാരി കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പണമ്പൂർ അസി.കമീഷണറും മുല്‍കി പോലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.