ബെംഗളൂരു: കേരളത്തിന്റെ നവകേരള സദസിന് സമാനമായ പദ്ധതിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ‘ജൻ ദർശൻ’ പരിപാടിക്ക് തുടക്കമായി.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി നേരിട്ട് ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി.
ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമടക്കം 20 അക്കൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എല്ലാ വകുപ്പുകളുടെയും കമ്മീഷണർമാർ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ഇത് രണ്ടാം തവണയാണ് ‘ജൻ ദർശൻ’ സംഘടിപ്പിക്കുന്നത്.
പരാതികൾ രജിസ്റ്റർ ചെയ്യാനായി എത്തുന്നവർക്ക് ക്യു.ആർ. കോഡുകൾ ഒരുക്കിയിട്ടുണ്ട്.
ഓരോ ജില്ലയിലെയും പരാതികൾ തരംതിരിക്കാനും ഉദ്യോഗസ്ഥർ സംവിധാനം തയ്യാറാക്കി.