മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
മുംബൈ മരോളിലെ എൻ.ജി. കോംപ്ലക്സിൽ താമസിക്കുന്ന രുപാൽ ഒഗ്രേ(24)യെയാണ് കഴിഞ്ഞ ദിവസം രാത്രി ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്.
കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ഛത്തീസ്ഗഢ് സ്വദേശിനിയാണ് റുപാൽ
മരോളിലെ ഫ്ലാറ്റിൽ സഹോദരിക്കും ആൺസുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഇവർ ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ രൂപ കുടുംബാംഗങ്ങളുമായി വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു.
ഇതിനുശേഷം രൂപാലിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല.
ഇതോടെ കുടുംബാംഗങ്ങൾ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ ഫഌറ്റിലെത്തി അന്വേഷിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
പലതവണ കോളിംഗ് ബെല്ലടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ സുഹൃത്തുക്കളാണ് വിവരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതിൽ തുറന്നതോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്.
ഫ്ളാറ്റിനുള്ളിൽ കഴുത്തറത്തനിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.
യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.