Read Time:1 Minute, 14 Second
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ടെർമിനൽ 2 ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്.
വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്. ഈ വിമാനത്താവളത്തിന്റെ അതിശയകരമായ രൂപകല്പനയും വാസ്തുവിദ്യയും ലോകോത്തരമാണെന്ന് അവാർഡ് പ്രഖ്യാപിച്ച പ്രിക്സ് വെർസൈൽസ് പറഞ്ഞു.