Read Time:1 Minute, 19 Second
ബംഗളൂരു: പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷൻ തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ നടത്തിയ വാഹന ബന്ദിനിടെ അക്രമത്തിനിരയാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തവർ അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകണമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പകൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓട്ടോക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എസ്.ജെ പാർക്കിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
ചിക്കജാലയിൽ കാറിനു നേരെ കല്ലെറിഞ്ഞ കേസിൽ വിജയ് കുമാർ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
താൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാറിനുനേരെ മുട്ടയെറിയാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ച സംഭവത്തിൽ കാബ് ഡ്രൈവറെ കുമാരസ്വാമി പോലീസ് കസ്റ്റഡിയിലെടുത്തു.