ചെന്നൈ: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിഎംകെ എംഎൽഎയുടെ മകനെയും മരുമകളെയും ഫെബ്രുവരി ഒൻപതു വരെ പുഴൽ ജയിലിൽ അടയ്ക്കാൻ ജഡ്ജി ഉത്തരവിട്ടു.
പല്ലാവരം ഡിഎംകെ എംഎൽഎ കരുണാനിധിയുടെ മകൻ ആൻഡ്രോ മതിവാനൻ. ഭാര്യ മെർലിനയ്ക്കൊപ്പം തിരുവൻമൂർ സൗത്ത് അവന്യൂവിലെ അപ്പാർട്ടുമെൻ്റിലായിരുന്നു താമസം.
കല്ല്കുറിശ്ശി ജില്ലയിലെ ഉളുന്ദൂർപേട്ട സ്വദേശിനിയായ 18കാരിക്ക് 6 മാസം മുൻപാണ് ജോലി ഇവരുടെ വീട്ടിൽ ലഭിച്ചത്.
മെർലിനയും ഭർത്താവും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ നീലങ്ങരൈ ഓൾ വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേശ്വരി കേസെടുത്ത് അന്വേഷണം നടത്തി.
ആദ്യഘട്ടത്തിൽ എം.എൽ.എയുടെ മകനും മരുമകൾക്കുമെതിരെ 18-ന് അധകൃതർക്കെതിരായ അതിക്രമം തടയൽ നിയമം ഉൾപ്പെടെ 4 വകുപ്പുകൾ പ്രകാരം കേസെടുത്തു.
ഇതോടെ ആൻഡ്രോ മതിവാനനും മെർലിനയും ഒളിവിൽ പോയി. തുടർന്ന് ഇവരെ പിടികൂടാൻ 3 പ്രത്യേക സേനയെ രൂപീകരിച്ചു.
അതിനിടെ, ഇവർ കാറിൽ ആന്ധ്രയിലേക്ക് പോവുകയാണെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് വെല്ലൂർ ജില്ലയിലെ പള്ളിക്കൊണ്ടയിൽ വെച്ച് പോലീസ് ഇരുവരെയും ഇന്നലെ പിടികൂടി .
പിന്നീട് പോലീസ് ഇവരെ ചെന്നൈയിലെത്തിച്ച് ഇന്ന് പുലർച്ചെ എഗ്മൂർ ജഡ്ജിമാരുടെ ക്വാർട്ടേഴ്സിലെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കി.
കേസിൻ്റെ വിശദാംശം പരിശോധിച്ച ശേഷം ഇരുവരെയും പുഴൽ ജയിലിൽ ഫെബ്രുവരി ഒമ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ജഡ്ജി ഉത്തരവിട്ടു.