മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്.
അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
പൂനത്തിന്റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല.
ഇതും ദുരൂഹത വർധിപ്പിച്ചു. അപ്പോഴാണ് മരണവാർത്ത പുറത്തുവിട്ടത് കൊണ്ട് പൂനം ഉദ്ദേശിച്ചത് മറ്റൊരു വിഷയമെന്ന വിവരം ഇപ്പോൾ പുറത്തായത്.
എന്നാൽ നടി പൂനം പാണ്ഡെ ശനിയാഴ്ച ഇൻസ്റ്റാഗ്രാമിൽ എത്തി താൻ ജീവിച്ചിരിപ്പുണ്ടെന്ന് ആരാധകരെ അറിയിച്ചു.
ഫെബ്രുവരി മൂന്നിനാണ് മരണവാർത്തകൊണ്ട് പൂനം പാണ്ഡെ ഉദ്ദേശിച്ചതിന്റെ യഥാർത്ഥ കാരണം പുറത്തായത്.
സെർവിക്കൽ കാൻസർ അവബോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്നും താൻ മരിച്ചിട്ടില്ല എന്നും പൂനം ഇൻസ്റ്റാഗ്രാമിൽ വന്നു പറഞ്ഞു.