രണ്ട് തിയേറ്ററുകൾക്ക് മുദ്രവെച്ചു

ചെന്നൈ : നികുതിയടയ്ക്കാത്തതിന് നങ്കനല്ലൂരിലെ രണ്ട് തിയേറ്ററുകൾക്ക് ചെന്നൈ കോർപ്പറേഷൻ അധികൃതർ സീൽവെച്ചു. വെറ്റിവേൽ, വേലൻ എന്നീതിയേറ്ററുകൾക്കാണ് കോർപ്പറേഷൻ മുദ്രവെച്ചത്. രണ്ടുതിയേറ്ററുകളുടെയും ഉടമകൾ 60 ലക്ഷംരൂപയാണ് നികുതിയടയ്ക്കാനുണ്ടായിരുന്നത്. 2018 മുതൽ നികുതിയടച്ചിരുന്നില്ല.

Read More

ആദ്യദിവസം തന്നെ കരുണാനിധിയുടെ ജന്മശതാബ്ദി നാണയം ഓൺലൈനിൽ വിറ്റുതീർന്നു

ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ 100 രൂപ നാണയത്തിന്റെ ഓൺലൈൻ വിൽപ്പന ആദ്യദിവസംതന്നെ തീർന്നു. സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ( www.spmcil.com) കഴിഞ്ഞദിവസമാണ് നാണയം വിൽപ്പനയ്ക്ക് ലഭ്യമാക്കിയത്. 1500 നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4470 രൂപയായിരുന്നു വില. വിൽപ്പന തുടങ്ങി അധികം വൈകാതെ വിറ്റുതീർന്നു. ഇതിനുമുമ്പ് ഈ നാണയം 10,000 രൂപയ്ക്ക് ഡി.എം.കെ. ഓഫീസിൽ വിൽപ്പനയ്ക്ക് വെച്ചപ്പോഴും അതിവേഗം തീർന്നിരുന്നു. ഡി.എം.കെ. നേതാക്കളും പ്രവർത്തകരുമാണ് നാണയം വാങ്ങിയത്. ഓൺലൈൻ മുഖേന വാങ്ങിയതും ഡി.എം.കെ. പ്രവർത്തകർ തന്നെയാണെന്നാണ്…

Read More

സംസ്ഥാനത്ത് ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ചെന്നൈ : ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല തിരുവള്ളൂർ ജില്ലയിലെ പൺപാക്കത്ത് പ്രവർത്തനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആച്ചി മസാല ചെയർമാൻ എ.ഡി. പത്മസിങ് ഐസക്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അശ്വിൻ പാണ്ഡ്യൻ, അഭിഷേക് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ആച്ചി മസാലയുടെ മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് പുതിയ സംസ്കരണശാലയെന്ന് പത്മസിങ് ഐസക് പറഞ്ഞു. പൺപാക്കത്ത് 1,10,000 ചതുരശ്ര അടി വലുപ്പത്തിൽ നിർമിച്ച ഫാക്ടറി അച്ചാറുകൾ, റെഡി ടു കുക്ക് ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്. പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.

ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,…

Read More

ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവി: ഡി.എം.കെ.യുടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി സ്റ്റാലിൻ

ചെന്നൈ : കായിക, യുവജനക്ഷേമ വകുപ്പുമന്ത്രിയായ മകൻ ഉദയനിധിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുന്നതുസംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡി.എം.കെ.യിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയിൽ ധാരണയായെന്നും വൈകാതെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും ഒരുമാസത്തിനുള്ളിൽ പദവിയേൽക്കുമെന്നുമാണ് നേതാക്കൾ നൽകുന്ന സൂചന. തനിക്ക് പുതിയപദവി നൽകുന്നകാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ഉദയനിധി പ്രതികരിച്ചു. ഉദയനിധിയുടെ പദവി ഉയർത്തലിനൊപ്പം മന്ത്രിസഭയിൽ മാറ്റംവരുത്താനും ആലോചനയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ ഉത്തരവ് വന്നശേഷം മന്ത്രിസഭാ പുനഃസംഘടന നടത്താനാണ് നീക്കം. ബാലാജിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അങ്ങനെയെങ്കിൽ…

Read More

അപകടരഹിത തീവണ്ടിയാത്ര;  ട്രാക്ക് നവീകരിക്കാൻ പുറംകരാർ ജോലി നൽകാൻ റെയിൽവേ

ചെന്നൈ : അപകടരഹിത തീവണ്ടിയാത്രയ്ക്ക് പാളങ്ങൾ നവീകരിക്കുന്നതിനായുള്ള ആധുനിക ഉപകരണങ്ങൾ പുറം കരാർ പണി വഴി വാങ്ങാൻ റെയിൽവേ സോണുകൾക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി. തീവണ്ടികൾ പാളം തെറ്റുന്നത് ഒഴിവാക്കാൻ പുതുതായി റിക്രൂട്ട് ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് ലോക്കോ സിമുലേറ്റർ ഉപയോഗിച്ച് പരിശീലനം നൽകാനും തീരുമാനിച്ചു. നിർത്തിയിട്ട തീവണ്ടി എൻജിനിലെ ലോക്കോ പൈലറ്റുമാരുടെ ക്യാബിനിൽ ലോക്കോ സിമുലേറ്റേർ ഘടിപ്പിച്ചാൽ തീവണ്ടിയിൽ പോകുന്ന അതേ അനുഭവമുണ്ടാകും. ഇപ്പോൾ മുതിർന്ന ലോക്കോ പൈലറ്റുമാരാണ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് പരിശീലനം നൽകുന്നത്. അതിനുപകരം ലോക്കോ സിമുലേറ്ററിന്റെ സഹായത്താൽ കൂടുതൽ…

Read More

വേളാങ്കണ്ണി ദേവാലയത്തിൽ പ്രാർത്ഥന നടത്തി ഗവർണർ ആർ.എൻ. രവിയും ഭാര്യ ലക്ഷ്മിയും

ചെന്നൈ : വേളാങ്കണി ആരോഗ്യമാതാ ദേവാലയത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയും ഭാര്യ ലക്ഷ്മിയും പ്രാർഥന നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാഗപ്പട്ടണത്തെത്തിയ അദ്ദേഹം ദേവാലയത്തിൽ മെഴുകുതിരി കത്തിച്ചു പ്രാർഥന നടത്തുകയും ബൈബിൾ വായിക്കുകയും ചെയ്തു. ഭാര്യക്കൊപ്പം വേളാങ്കണ്ണി ദേവാലയത്തിലെത്തിയ താൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർഥിച്ചുവെന്ന് പിന്നീട് എക്‌സിൽ അദ്ദേഹം കുറിച്ചു. നാഗപട്ടണത്ത് നടന്ന ഡോ. ജെ. ജയലളിത ഫിഷറീസ് സർവകലാശാലയുടെ ബിരുദദാനത്തിലും ഗവർണർ പങ്കെടുത്തിരുന്നു.

Read More

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ അഞ്ച് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ : ഭക്ഷണമില്ലാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ അഞ്ച് ബംഗാൾ സ്വദേശികളെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി തേടിയെത്തിയ 12 തൊഴിലാളികളിൽ അഞ്ച് പേരാണ് ഭക്ഷണം കഴിക്കാനില്ലാത്തതിനാൽ നാലാമത്തെ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കണ്ടെത്തിയത്. റെയിൽവേ ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് പേരും രാജീവ്ഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഘത്തിലുള്ള ഏഴ് പേരെ ചെന്നൈ കോർപ്പറേഷന്റെ ഷെൽട്ടറിലേക്ക് മാറ്റി. വീടില്ലാത്തവരെ താമസിപ്പിക്കുന്ന ഷെൽട്ടറിലേക്കാണ് മാറ്റിയത്.

Read More

റിക്കി പോണ്ടിങ് പഞ്ചാബ് കിങ്‌സ് പരിശീലകന്‍

ഡല്‍ഹി: ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. നാലു വര്‍ഷത്തേക്കാണ് നിയമനം. ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത് കഴിഞ്ഞ ഏഴു സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്നു 49 കാരനായ പോണ്ടിങ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. പുതിയ വെല്ലുവിളിയെ ആവേശത്തോടെ സ്വീകരിക്കുന്നതായി പോണ്ടിങ് പറഞ്ഞു. പഞ്ചാബ് ഫ്രാഞ്ചൈസിക്കായി പുതിയ ടീമിനെ വാർത്തെടുക്കുകയെന്നതാണ് പോണ്ടിങ്ങിന്റെ ആദ്യത്തെ ചുമതല. പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ്…

Read More

മധുക്കര വനമേഖലയിൽ റെയിൽവേ ലൈനുകൾക്ക് സമീപം വന്യജീവികളെ തീവണ്ടിയിടിക്കുന്നത് കുറഞ്ഞു; കാരണം ഇത്

കോയമ്പത്തൂർ : മധുക്കര വനമേഖലയിൽ റെയിൽവേ ലൈനുകൾക്ക് സമീപം സ്ഥാപിച്ച നിർമിതബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന തെർമൽ ഇമേജിങ് ക്യാമറകൾ വിജയത്തിലേക്ക്. ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ കഴിഞ്ഞ 11 മാസത്തിനിടെ ഒറ്റ അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനംവകുപ്പ്. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ തീവണ്ടിയിടിച്ച് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധുക്കര വനംസെക്ഷനിലെ എ, ബി റെയിൽവേ ലൈനുകളിലാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് എ-ലൈനിൽ 1.78 കിലോമീറ്റർ ദൂരത്ത് അഞ്ച് ക്യാമറകളും ബി-ലൈനിൽ 2.8 കിലോമീറ്ററിൽ ഏഴുക്യാമറകളും സ്ഥാപിച്ചത്. ക്യാമറകൾ സ്ഥാപിച്ച 2023 നവംബർ മുതൽ…

Read More