തിരുവനന്തപുരം: അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് തുടരുന്നതോടെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്. നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തി. എന്നാൽ, ഇന്നലെ രാത്രി വൈകിയാണ് ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയത്. വേണ്ടത്ര മുന്നൊരുക്കം നടത്താതെയും അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്‍മെന‍്റ് മാറ്റാന് ഇറങ്ങിയതോടെ അഞ്ചു ദിവസമാണ് നഗരവാസികള്‍ കുടിവെള്ളമില്ലാതെ വലഞ്ഞത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്‍റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആദ്യം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ടുവരെയും…
Read MoreAuthor: Chennai Vartha
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വിമാനത്തിൽ ലൈംഗിക ഉപദ്രവം: തമിഴ്‌നാട് സ്വദേശിയായ 51-കാരന് മൂന്നുവർഷം തടവ്
ബെംഗളൂരു : ദോഹ – ബെംഗളൂരു വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 51-കാരന് ബെംഗളൂരുവിലെ അതിവേഗ പ്രത്യേക കോടതി മൂന്നുവർഷം തടവുവിധിച്ചു. തമിഴ്‌നാട് സ്വദേശി അമ്മാവാസി മുരുകേശനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ മദ്യലഹരിയിലായിരുന്ന മുരുഗേശൻ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
Read Moreഓണയാത്ര ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പാലക്കാടുവഴി തീവണ്ടിവേണമെന്ന ആവശ്യം ശക്തം
ചെന്നൈ : ഓണത്തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്ക് കുറയ്ക്കാൻ മുൻവർഷങ്ങളിലെല്ലാം പാലക്കാടുവഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചിരുന്നു. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേകവണ്ടികൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാരും മലയാളിസംഘടനകളും ഒരു മാസംമുൻപുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓണഘോഷത്തിന് ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഇനിയും പ്രത്യേക വണ്ടികൾ അനുവദിച്ചിട്ടില്ല. ഓണത്തിന് പ്രത്യേക വണ്ടി അനുവദിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, മധുര, ദിണ്ടിക്കൽ വഴി ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വണ്ടി മാത്രമാണ് അനുവദിച്ചത്. ഈ വണ്ടി തിരുവനന്തപുരം,…
Read More‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി
ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…
Read Moreഡൽഹിയിൽ യുവാവിന് മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു;
ഡൽഹി: ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ യുവാവിനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില മെച്ചപ്പെടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എം പോക്സിന്റെ പഴ വകഭേദമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുവാവ് നിലവിൽ ചികിത്സകളോടു…
Read Moreനികുതി കുറച്ചു; കാൻസർ മരുന്നുകൾക്ക് വില കുറയും
ഡൽഹി: കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യോഗത്തിനു ശേഷം ധനമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമായിരിക്കും. കേന്ദ്ര-…
Read Moreഡിഎംകെ പവിഴോത്സവം: “ഡിഎംകെ അവരുടെ വീടുകളിൽ പാർട്ടി പതാക ഉയർത്തണം” – എം.കെ. സ്റ്റാലിൻ
ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ പവിഴ മഹോത്സവത്തോടനുബന്ധിച്ച് പാർട്ടി അംഗങ്ങൾ വീടുകളിലും ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും പാർട്ടി പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിതാവ് പെരിയാറിൻ്റെ തത്വങ്ങൾ ജനാധിപത്യപരമായ വഴികളിലും പദ്ധതികളിലും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 1949ൽ തത്ത്വചിന്തകൻ അണ്ണാ ആരംഭിച്ച് കലാകാരൻ മുത്തമിജർ പടുത്തുയർത്തിയ ദ്രാവിഡ മുന്നേറ്റ കഴകം 75 വർഷമായി ജനസേവനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതനുസരിച്ച് എല്ലാ തെരുവുകളിലും പാറുന്ന ഇരുവർണ്ണ പതാക എല്ലാ വീട്ടിലും പാറണം. ക്ലബ്ബ് കൊടി പാറിക്കാതെ അംഗങ്ങളുടെ വീടുകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Read Moreശ്രീലങ്കൻ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരവുമായി കുടുംബങ്ങൾ
ചെന്നൈ: ശ്രീലങ്കൻ നാവികസേന പിടികൂടി ജയിലിലടിച്ച മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദാരുവൈക്കുളത്ത് മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ഉപരോധവും നിരാഹാര സമരവും നടത്തി. കഴിഞ്ഞ മാസം തൂത്തുക്കുടി ജില്ലയിലെ ദാരുവൈക്കുളത്ത് നിന്ന് 2 ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അതിർത്തിയിൽ പ്രവേശിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു . തുടർന്ന് പിടികൂടിയ 22 മത്സ്യത്തൊഴിലാളികളെ കൽപ്പിറ്റി ഫിഷറീസ് വകുപ്പിന് കൈമാറി. അന്വേഷണത്തിന് ശേഷം 22 മത്സ്യത്തൊഴിലാളികളെ പുത്തലം ജില്ലാ കൽപിറ്റി ടൂറിസം കോടതിയിൽ ഹാജരാക്കി വാരിയപോള ജയിലിൽ പാർപ്പിച്ചു. ഇതിനുശേഷം അവിടെയുള്ള കോടതിയിൽ വിചാരണ…
Read Moreനക്ഷത്ര ആമകളെ കടത്താൻ ശ്രമം; സംഘം പോലീസ് പിടിയിൽ
ചെന്നൈ : ഇന്ത്യയിൽനിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് അനധികൃതമായി നക്ഷത്ര ആമകളെ കടത്തുന്നത് മലേഷ്യ ആസ്ഥാനമായുള്ള ‘നിഞ്ച ടർട്ടിൽ ഗാംഗ്’ എന്ന കുപ്രസിദ്ധ സംഘമാണെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യു.സി.സി.ബി.) ദക്ഷിണ മേഖല വിഭാഗം വെളിപ്പെടുത്തി. തായ്‌ലൻഡ്, ഇൻഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നക്ഷത്ര ആമകൾക്ക് ആവശ്യക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിൽ കടത്ത് ഇനിയുംകൂടാമെന്നും ഇവർ മുന്നറിയിപ്പു നൽകി. നക്ഷത്ര ആമക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം മാത്രം നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ആമകളെ ശേഖരിക്കൽ, പാക്ക് ചെയ്യൽ, ഗതാഗതം, അന്താരാഷ്ട്ര ക്കടത്ത് എന്നിവയിൽ…
Read Moreപത്താംതരം പാസായ മരുമകളെയും കടത്തി വെട്ടി എഴുപത്തിനാലാം വയസിൽ കോളേജ് ക്യൂ നായി തങ്കമ്മ മുമ്പോട്ട്
ഇലഞ്ഞി: പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം ചരിത്രം കുറിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും. 1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ…
Read More