നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ

ചെന്നൈ : വെല്ലൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ. വെല്ലൂർ സേർപാടി ഗ്രാമത്തിൽ എട്ടുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛൻ സി. ജീവ (30), അമ്മ ഡയാന (25), ജീവയുടെ അമ്മ ബേബി (55), ഇവരുടെ ബന്ധു ഉമാപതി (50) എന്നിവരാണ് അറസ്റ്റിലായത്. ജീവയുടെയും ഡയാനയുടെയും രണ്ടാമത്തെ കുട്ടിയെയാണ് മുൾച്ചെടിയുടെയും പപ്പായയുടെയും കറ കഴിപ്പിച്ച്‌ കൊലപ്പെടുത്തിയത്. പെൺകുഞ്ഞായതിനാലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജീവയുടെയും ഡയാനയുടെയും ആദ്യ കുഞ്ഞും പെണ്ണായിരുന്നു. അടുത്തത് ആൺകുട്ടിയാവാൻ ഇവർ ഏറെ വഴിപാടുകൾ നടത്തിയിരുന്നു. ഇത് ഫലിക്കുമെന്നായിരുന്നു…

Read More

ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ; ​ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന…

Read More

നഗരത്തിലെ പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ

ചെന്നൈ : പിഎച്ച്.ഡി.ക്കാരനായ തമിഴ്നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ. ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്. പ്രമുഖ വ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്. ഗൂഗിൾ മാപ്പിൽ തട്ടുകടയ്ക്കായി നടത്തിയ തിരച്ചിലിനൊടുവിൽ അദ്ദേഹം റായന്റെ ഉന്തുവണ്ടി കടയിലെത്തുകയായിരുന്നു. ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായന്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത മനസ്സിലാവുന്നത്. എസ്.ആർ.എം. സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ പിഎച്ച്.ഡി. ചെയ്യുകയാണെന്നു…

Read More

അഭിമാനപദവിയിലേക്ക് ഈ അമ്മ; മരിച്ച ക്യാപ്റ്റന്റെ ഭാര്യ ഉഷാറാണി ഇനി സൈന്യത്തിൽ

ചെന്നൈ : നാലുവർഷംമുമ്പ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ സിങ് തീവണ്ടി അപകടത്തിൽ മരിച്ചപ്പോൾ ഇരട്ടക്കുട്ടികളുമായി പകച്ചു നിൽക്കുകയായിരുന്നു ഉഷാറാണി. എന്നാൽ അധികനാൾ കഴിയും മുമ്പ് അവർ ആത്മധൈര്യം വീണ്ടെടുത്തു. അത് ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. ഒടുവിൽ ഒരു നിയോഗംപോലെ ഭർത്താവ് ജോലി ചെയ്ത ഇന്ത്യൻ സൈന്യത്തിൽ ഉഷാറാണിയും എത്തി. ഒരുവർഷം നീണ്ട കഠിനപരിശീലനം പൂർത്തിയാക്കി ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ)യിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഉഷാറാണി സൈന്യത്തിന്റെ ഭാഗമായി. ശനിയാഴ്ച നടന്ന ചടങ്ങിലൂടെ 250 പേരാണ് സൈന്യത്തിലേക്ക് പുതുതായി എത്തിയത്. ഇതിൽ…

Read More

മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, 15കാരന്‍ പിടിയില്‍

ഗുവാഹത്തി: അസമില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കരിംഗഞ്ച് ജില്ലയിലാണ് സംഭവം. കളിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്. പതിനഞ്ച് മിനിറ്റ് പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു. തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നത് അമ്മ കണ്ടുവെന്നാണ് പരാതിയിലുള്ളത്. പെണ്‍കുട്ടിയുടെ അമ്മയെ കണ്ട സമയത്ത് പെട്ടെന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 15 കാരനായ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും.

Read More

മൂന്ന് പേരെ കൊന്ന് വീട് കൊള്ളയടിച്ച വീട്ടു ജോലിക്കാരാന് ലഭിച്ചത് 2100 രൂപാ മാത്രം

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാൽ​ഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. വീട്ടിൽ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാൾ ക്രൂരകൊലപാതകം നടത്തിയത്. എന്നാൽ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാൾക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങൾ മാത്രമാണ്. പ്രതി ആരിഫ് അൻവ‍ർ അലിയെ പൊലീസ് ഉത്തർപ്രദേശിലെ…

Read More

ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ; നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല

നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക്…

Read More

ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് വധം: കുറ്റപത്രം ഉടൻ

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റായിരുന്ന കെ. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയായെന്നും ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്നും ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആംസ്‌ട്രോങ് വധത്തിനുപിന്നിലെ വസ്തുതകളെല്ലാം കുറ്റപത്രം സമർപ്പിക്കുന്നതോടെ വെളിവാകുമെന്ന് കമ്മിഷണർ പറഞ്ഞു. അറിയപ്പെടുന്ന ഒരു കുറ്റവാളിയുടെ കൊലപാതകത്തിനു പകരം വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ വധിച്ചത് എന്നാണ് പോലീസ് പറയുന്നത്. പെരമ്പൂരിൽവെച്ച് ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ് കൊല്ലപ്പെട്ടത്. അതിനു ശേഷമാണ് സിറ്റി പോലീസ്…

Read More

നഗരത്തിലെ രണ്ട് സ്കൂളുകളിൽ ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധം; ഇടപെട്ട് തമിഴ്‌നാട് സർക്കാർ

ചെന്നൈ : സർക്കാർ സ്കൂളുകളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ നടന്ന ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി. ഒരു സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ അശോക് നഗറിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സെയ്ദാപ്പേട്ട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും മഹാവിഷ്ണു എന്നയാൾ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്…

Read More

സിനിമയിൽ മാത്രമല്ല സ്ത്രീകൾക്കുനേരേ അതിക്രമം; ഖുശ്ബു

ചെന്നൈ : സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖുശ്ബു. ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. തമിഴ്‌സിനിമയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ താരസംഘടനയായ നടികർ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു. കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്ന സമിതിയുടെ തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്ന…

Read More