പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതില്‍ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാസേനയിലെ അംഗം. തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നും കൊന്നത് ബ്രാഹ്മണനെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഖേദം തോന്നിയെന്നും പ്രതി തന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിയാനന്ദ് മിശ്ര. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു. 12-ാം ക്ലാസുകാരനായ ആര്യന്‍ മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിന് കൗശിക് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 24നാണ്…
Read MoreAuthor: Chennai Vartha
ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരി
ഇടുക്കി: ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരിയായ നടി. പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയേ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു. ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും ഫോണില്‍ വിളിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്. ഇനിയും മാധ്യമങ്ങളേ കാണും.
Read Moreമുകേഷിനും ഇടവേള ബാബുവിനും ആശ്വാസം; ലൈംഗിക പീഡന പരാതികളില്‍ മുന്‍കൂര്‍ ജാമ്യം
ലൈംഗിക പീഡന പരാതികളില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള കേസുകളിലെ ആദ്യ നിയമ നടപടികളിലാണ് വിധി വന്നിരിക്കുന്നത്. നടി ഏഴു പേര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. മുകേഷ് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇടവേള ബാബു എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതികളാണ്. ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.…
Read More‘കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നിവിന്‍ പോളി
കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന്…
Read Moreദിയ കൃഷ്ണ വിവാഹിതയായി
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി. ആശ്വിൻ ഗണേശാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ.കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കൊവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാർ…
Read Moreസംസ്ഥാനത്ത് മുതൽ മുടക്കുന്നതിനായി കൂടുതൽ സംരംഭങ്ങളുമായി ധാരണാ പത്രം ഒപ്പുവെച്ച് സ്റ്റാലിൻ
ചെന്നൈ : യു.എസ്. സന്ദർശനം നടത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്ത് മുതൽ മുടക്കുന്നതിനായി കൂടുതൽ സംരംഭങ്ങളുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഷിക്കാഗോയിലെ മിഷിഗൺ തടാകക്കരയിൽ സൈക്കിൾ സവാരി നടത്തുന്ന സ്റ്റാലിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഊർജ മാനേജ്‌മെന്റ് രംഗത്തെ പ്രമുഖരായ ഈറ്റണുമായും ഇൻഷുറൻസ് സേവനരംഗത്തെ അഷുറന്റുമായുമാണ് മുഖ്യമന്ത്രി ബുധനാഴ്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈറ്റൺ 200 കോടി രൂപ ചെലവിൽ ചെന്നൈയിൽ ആർ.ആൻഡ്.ഡി. കേന്ദ്രം സ്ഥാപിക്കും. അഷുറന്റ് ഗ്ലോബൽ കപ്പാസിറ്റി സെന്റർ തുടങ്ങും. നേരത്തേ പ്രമുഖസ്ഥാപനങ്ങളുമായി തമിഴ്‌നാട് 1,400 കോടി…
Read Moreസുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ചു
ചെന്നൈ : സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ സബർബൻ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോൽ അമ്പലക്കോത്ത് ടി. മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) പെരിന്തൽമണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയിൽവേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം. ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു. ജോലി…
Read Moreലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിക്കുമെന്ന് സൂചന
ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകനുമായി നടൻ കൂടിക്കാഴ്ച നടത്തി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ ഹൈക്കോടതിയെ സമീപിക്കും. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന് എതിരായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ.
Read Moreമെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
ഹരിപ്പാട്: മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹരിപ്പാട് നഗരസഭ തെക്കൻ മേഖല പ്രസിഡൻറ് വെട്ടുവേനി മുക്കലത്ത് (ഗൗരിശങ്കരം) വീട്ടിൽ ഉണ്ണികൃഷ്ണകുമാർ (60) ആണ് മരിച്ചത് . 24-ാം വാർഡിലെ മെമ്പർഷിപ്പ് വിതരണം പാർട്ടി പ്രവർത്തകരോടൊപ്പം ചർച്ച ചെയ്ത ശേഷം വീട്ടിലെത്തിയ ഉണ്ണികൃഷ്ണകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടു 3നായിരുന്നു മരണം. ഏറെക്കാലം സിരിയൽ, ആൽബം കലാരംഗത്ത് തിളങ്ങി നിന്ന ഇദ്ദേഹം ബി.ജെ.പി യുടെ സജീവ പ്രവർത്തനത്തിലും ഏർപ്പെട്ടു. ഭാര്യ. ഉഷാ ഉണ്ണികൃഷ്ണൻ…
Read Moreക്യൂആര്‍ കോഡ് അയച്ച് നല്‍കി; ഡോക്ടറില്‍ നിന്ന് നാല് കോടി തട്ടി
കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്. രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്,…
Read More