സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

SIDHI

ഡൽഹി: ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ സിദ്ധിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി സിദ്ധിഖിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു സിദ്ദിഖ് ഒളിവിൽ പോയതും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്. ഹൈക്കോടതിയിൽ തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ധിഖിന്റെ അഭിഭാഷകൻ വാദിച്ചത്.…

Read More

മന്ത്രിസ്ഥാനം നഷ്ടമായി; എക്സ് പോസ്റ്റിലൂടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മനോ തങ്കരാജ്

ചെന്നൈ : മന്ത്രി എന്ന നിലയിൽ പ്രവർത്തനമികവ് തെളിയിക്കുന്ന കണക്കുകളുമായി മനോ തങ്കരാജ്. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിനെ ത്തുടർന്ന് എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ആദ്യം ഐ.ടി. മന്ത്രിയായും പിന്നീട് ക്ഷീര വികസന മന്ത്രിയായും പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയത്. 2021-ൽ താൻ ഐ.ടി. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തെ സോഫ്റ്റ്‌വേർ കയറ്റുമതി 9.5 ശതമാനമായിരുന്നു. ഇത് 2022-ൽ 16.4 ശതമാനമായും 2023-ൽ 25 ശതമാനമായും വർധിച്ചു. 2023-ൽ ക്ഷീരവികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സർക്കാർ സ്ഥാപനമായ ആവിന്റെ പ്രതിദിന പാൽസംഭരണം 26 ലക്ഷം ലിറ്ററായിരുന്നു. ഇത്…

Read More

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും: അപേക്ഷ തള്ളിയാൽ കീഴടങ്ങാൻ സാധ്യത

ഡൽഹി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്. അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ…

Read More

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കഴിഞ്ഞമാസം യാത്രക്കാരുടെ എണ്ണത്തിൽ വർധന

airport

ചെന്നൈ: തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞമാസം യാത്രചെയ്തവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചെന്നൈ വിമാനത്താവളത്തിലെ യാത്രക്കാരിൽ അഞ്ചുശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 17,53,115 പേർ യാത്രചെയ്ത സ്ഥാനത്ത് ഇത്തവണ 18,53,115 ആയി ഉയർന്നു. തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തൂത്തുക്കുടി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. കോയമ്പത്തൂരിലെ യാത്രക്കാരുടെ എണ്ണം 2,53,814-ൽ നിന്ന് 2,70,013 ആയി (6.4 ശതമാനം) ഉയർന്നു. തിരുച്ചിറപ്പള്ളിയിൽ യാത്രക്കാരുടെ എണ്ണം 1,43,104-ൽ നിന്ന് 1,68,668 ആയും (17.9 ശതമാനം) വർധിച്ചു. തൂത്തുക്കുടിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ 16,526 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇത് 19,237…

Read More

സംസ്ഥാനത്ത് ടാറ്റ മോട്ടോഴ്‌സ് കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

ചെന്നൈ : പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച തറക്കല്ലിട്ടു. ഇന്ത്യയിലെ വൻകിട കമ്പനികൾ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളുടേയും ആദ്യ നിക്ഷേപ കേന്ദ്രമായി തമിഴ്‌നാട് മാറിയിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. 9000 കോടി രൂപ ചെലവിൽ റാണിപ്പേട്ട് ജില്ലയിലെ പണപ്പാക്കത്താണ് 470 ഏക്കറിൽ പ്ലാന്റ് നിർമിക്കുന്നത്. ജാഗ്വർ, ലാൻഡ് റോവർ (ജെ.എൽ.ആർ) തുടങ്ങിയ ആഡംബരക്കാറുകളാണ് ഇവിടെ നിർമിക്കുക. ജെ.എൽ.ആർ. വിഭാഗത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാക്കി മാറ്റുകയാണു ലക്ഷ്യം. 5,000 പേർക്ക്…

Read More

കേരളത്തിൽ രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രോഗം കൂടിയാണിത്. എന്നിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ കേരളത്തിനാകുന്നില്ല എന്നത് പ്രതിസന്ധിയാണ്.

Read More

പടക്കശാലയിൽ വൻ സ്ഫോടനം 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനം

ചെന്നൈ : വിരുദുനഗർ ജില്ലയിലെ സാത്തൂരിലെ പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനം. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒറ്റമ്പട്ടി ഗ്രാമത്തിൽ കന്ദസ്വാമിയുടെ ഉടമസ്ഥതയിലുള്ള തിരുമുരുകൻ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. സാത്തൂരിന് ചുറ്റും 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ 25-ലധികം വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നു. വിരുദുനഗർ, ശിവകാശി, സാത്തൂർ മേഖലകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്. ദീപാവലിക്ക് ഏറ്റവും കൂടുതൽ പടക്കം ഉണ്ടാക്കുന്ന ഇടങ്ങളിലൊന്നാണിത്. വിൽപ്പനയ്ക്കായി അയക്കാനുള്ള സ്റ്റോക്ക് റൂമിൽ രാസവസ്തുക്കൾ…

Read More

സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച് നടൻ അജിത്.

തല അജിത് കുമാർ തന്റെ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാറിന്റെ ടീമിന്റെ പേര് “അജിത് കുമാർ റേസിംഗ്” എന്നാണ്. വെള്ളിയാഴ്ച നടന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത പങ്കുവെച്ചത്. ഫെരാരി 488 EVO ചലഞ്ച് ദുബായ് ഓട്ടോഡ്രോമിൽ അജിത്ത് അടുത്തിടെ പരീക്ഷിച്ചതായി സുരേഷ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. റേസിംഗ് കാറിനൊപ്പം നിൽക്കുന്ന അജിന്റെ ചിത്രത്തിനൊപ്പം സുരേഷ് ചന്ദ്ര ഇങ്ങനെ കുറിച്ചു. “ഒരു പുതിയ ആവേശകരമായ സാഹസികതയുടെ തുടക്കം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു: അജിത്…

Read More

മിനിബസ് മറിഞ്ഞ് നാലുപേർ മരിച്ചു;

ചെന്നൈ : വിരുദുനഗർ മംസാപുരത്തിനുസമീപം മിനിബസ് കുഴിയിലേക്കുമറിഞ്ഞ് മൂന്നുവിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. 14 വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്കു പരിക്കേറ്റു. മംസാപുരത്തുനിന്ന് ശ്രീവില്ലിപുത്തൂരിലേക്കുപോയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇടുങ്ങിയ റോഡിൽ വളവുതിരിയുന്നതിനിടെ ബസ് കുഴിയിലേക്കു മറിയുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്. കോളേജ് വിദ്യാർഥി സതീഷ്‌കുമാർ (20), പ്ലസ്ടു വിദ്യാർഥി നിതീഷ് കുമാർ (17), ഒമ്പതാംക്ലാസ് വിദ്യാർഥി വാസുദേവൻ (15), കോളേജ് ജീവനക്കാരനായ മാടസാമി (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ്…

Read More

മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. മധുരയിലുള്ള എസ്. സേതുപതിയാണ് (30) ഭാര്യ രാജ്വേരിയുമായുള്ള വഴക്കിന്റെപേരിൽ മക്കളായ രക്ഷനയെയും (ഏഴ്), രക്ഷിതയെയും (അഞ്ച്) കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ സേതുപതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് മക്കളുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. കുട്ടികൾ രണ്ടുപേരും ഉടൻതന്നെ മരിച്ചു.

Read More