ചെന്നൈ : ക്രിക്കറ്റ് താരം മേൽപ്പാലത്തിൽനിന്ന് ചാടി ജീവനൊടുക്കി. വിരുഗംപാക്കം കൃഷ്ണ നഗർ ആറാം മെയിൻ റോഡിലെ സാമുവൽ രാജ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്രിക്കറ്റ് പരിശീലനത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ സാമുവൽ രാജ് ഗിണ്ടി കത്തിപ്പാറ മേൽപ്പാലത്തിൽ വണ്ടിനിർത്തി താഴേക്കു ചാടുകയായിരുന്നു. മേൽപ്പാലത്തിൽനിന്ന് ഒരാൾ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സാമുവൽ രാജിനെ ക്രോംപേട്ട് സർക്കാരാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട് പ്രീമിയർ ലീഗിൽ തിരഞ്ഞെടുക്കപ്പെടാത്തതിനാൽ കഴിഞ്ഞ…
Read MoreAuthor: Chennai Vartha
അതിവേഗ റെയിൽപദ്ധതി വേഗത്തിലാക്കി; ഇനി ചെന്നൈ-മൈസൂരു യാത്ര രണ്ടരമണിക്കൂറിൽ
ചെന്നൈക്കും മൈസൂരുവിനും ഇടയിൽ രണ്ടരമണിക്കൂർകൊണ്ട് എത്താൻസാധിക്കുന്ന അതിവേഗ റെയിൽപ്പാതാ നിർമാണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റർ വരുന്നതാണ് റെയിൽപ്പാത. പദ്ധതിക്കായുള്ള സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. 70 കിലോമീറ്റർ ഭാഗം കോലാർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. കോലാറിൽ കൃഷിഭൂമികൾ ധാരാളം ഏറ്റെടുക്കേണ്ടതിനാൽ കർഷകരുമായി അധികൃതർ ചർച്ചനടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ചെന്നൈ, പൂനമല്ലി (തമിഴ്‌നാട്), ആരക്കോണം…
Read Moreവ്യോമസേനാ സ്‌റ്റേഷനിൽ സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ആവഡി എയർഫോഴ്സ് സ്റ്റേഷൻ കാമ്പസിലെ വാച്ച് ടവറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 കാരനായ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ബുധനാഴ്ച പുലർച്ചെയാണ് സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ഉദ്യോഗസ്ഥനായിരുന്ന കാളിദാസ് (55) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പൂമ്പുഹാറിനടുത്തുള്ള പഴയ നഗരം സ്വദേശിയായ ഇയാൾ സർക്കാർ ക്വാർട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വിവരമറിഞ്ഞ് മുതപുതുപേട്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. (
Read Moreപോലീസിന് അത്യാധുനിക വാഹനപദ്ധതി : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ചെന്നൈ: പോലീസ് മോഡേണൈസേഷൻ പ്രോഗ്രാമിന് കീഴിൽ പോലീസിന് അത്യാധുനിക വാഹനങ്ങൾ നൽകുന്നു. കഴിഞ്ഞ ഒരു മാസം മുമ്പ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പോലീസിന് നാല് ചക്ര വാഹനങ്ങൾ നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസുകാർക്കുള്ള ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഇരുചക്ര വാഹന സർവീസ് കൂടി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഇതനുസരിച്ച് 74.08 ലക്ഷം രൂപ ചെലവിൽ നൂതന സൗകര്യങ്ങളോടുകൂടിയ 85 ഇരുചക്രവാഹനങ്ങളുടെ പ്രവർത്തനം ചെന്നൈ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇതിൽ പുരുഷ കോൺസ്റ്റബിൾമാർക്ക് അത്യാധുനിക പൾസർ വാഹനങ്ങളും വനിതാ കോൺസ്റ്റബിൾമാർക്ക് ടിവിഎസ് ജൂപ്പിറ്റർ…
Read Moreവിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊന്നു
ചെന്നൈ: രാജപാളയത്ത് വിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തി. കുരുച്ചിയാർപട്ടി സ്വദേശി പൊന്നുച്ചാമി(36)യാണ് മരിച്ചത്. കൊലപാതകംനടത്തിയ മീനാക്ഷിപുരം സ്വദേശികളായ തങ്കവേൽ, രാമനാഥൻ, ഇരുളപ്പൻ, മുനീശ്വരൻ എന്നിവർ ഒളിവിലാണ്. കഴിഞ്ഞദിവസം വൈകീട്ട് ഗോപാലപുരത്ത് താമസിക്കുന്ന സുഹൃത്തിനെക്കണ്ട് ബൈക്കിൽമടങ്ങുമ്പോൾ ഒരുട്രാക്ടർ പൊന്നുച്ചാമിയെ ഇടിച്ചിട്ടു. മറ്റൊരുസംഘമെത്തി അരിവാളുകൊണ്ട് വെട്ടി. പൊന്നുച്ചാമി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജപാളയം സർക്കാർ ആശുപത്രിയിലേക്കുമാറ്റി. സ്വത്തുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴുവർഷംമുൻപ് പട്ടാളത്തിൽനിന്ന് മടങ്ങിയെത്തിയശേഷം മറ്റൊരുപണിക്കുംപോകാതെ പൊന്നുച്ചാമി മദ്യപിച്ചുനടക്കുകയായിരുന്നു. ഇതേത്തുടർന്ന്, നാലുമക്കളുമായി ഭാര്യ മുത്തുലക്ഷ്മി പിണങ്ങിപ്പോയി. പൊന്നുച്ചാമിക്ക് ധാരാളം കുടുംബസ്വത്തുണ്ടായിരുന്നെന്നും ഇതിന്റെപേരിൽ ബന്ധുക്കളുമായി…
Read Moreചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.6 കിലോ സ്വർണം പിടിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് യാത്രക്കാരിൽനിന്ന് 1.6 കിലോ സ്വർണവും 30 ലക്ഷം രൂപയുടെ ഇ-സിഗരറ്റും പിടികൂടി. ദുബായ്, ഷാർജ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നെത്തിയ വിമാനങ്ങളിൽനിന്ന് തമിഴ്‌നാട്ടുകാരായ ആറുപേരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണനാണയങ്ങളാണ് പിടിച്ചത്. ചെന്നൈ വിമാനത്താവളംവഴി വൻതോതിൽ സ്വർണംകടത്താൻ വിദേശത്തുള്ളവർ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് പരിശോധന കർശനമാക്കിയിരുന്നു.
Read Moreഡി.എം.കെ. നേതാവിന്റെ വീടിനുനേരേ പെട്രോൾ ബോംബേറ്: മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: തഞ്ചാവൂരിൽ ഡി.എം.കെ. പ്രാദേശിക നേതാവിന്റെ വീടിനുനേരേ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഡി.എം.കെ. ബ്രാഞ്ച് സെക്രട്ടറിയും കരാറുകാരനുമായ രാധാകൃഷ്ണന്റെ വീടിനുനേരേ നടന്ന ആക്രമണത്തിലാണ് സമീപവാസികളായ രവികുമാർ, ശിവനേശൻ, അജയ് എന്നിവർ പിടിയിലായത്. ജൂലായ് 14-നാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനും ഇവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തെത്തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. വീടിന്റെ ഒന്നാംനിലയിലെ മട്ടുപ്പാവിലേക്കാണ് ഇവർ പെട്രോൾബോംബെറിഞ്ഞത്.
Read Moreസംസ്ഥാനത്തെ കേന്ദ്ര ബജറ്റിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് 27-ന് ധർണ
ചെന്നൈ: കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടത്ര ഫണ്ടും പദ്ധതികളും അനുവദിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് 27-ന് സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്ന് ഡി.എം.കെ. സംസ്ഥാന നേതൃത്വം അറിയിച്ചു. 27-ന് ശേഷം ഡി.എം.കെ. എം.പി.മാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ധർണ നടത്തുമെന്നും അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ലെന്നും ഡി.എം.കെ. പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനീതിയിൽ പ്രതിഷേധിച്ച് നടത്തുന്ന ധർണയിൽ ഡി.എം.കെ. എം.എൽ.എ.മാരും എം.പി.മാരും പങ്കെടുക്കും. ഏതാനും സംസ്ഥാനങ്ങളുടെ താത്പര്യത്തിനനുസൃതമായാണ് പദ്ധതികൾ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ…
Read Moreബംഗ്ലാദേശിൽ നിന്ന് തമിഴ്‌നാട്ടുകാരായ 208 വിദ്യാർഥികളെ തിരിച്ചെത്തിച്ചു
ചെന്നൈ: വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ബംഗ്ലാദേശിൽനിന്ന് തമിഴ്‌നാട്ടുകാരായ 208 വിദ്യാർഥികളെ തിരിച്ചെത്തിച്ചു. ഈ മാസം 21 മുതലാണ് വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചത്. 21-ന് 49 പേരെ ചെന്നൈയിൽ എത്തിച്ചിരുന്നു. അടുത്തദിവസം 82 പേരെയും 23-ന് 35 പേരെയും ഇപ്പോൾ 42 പേരെയും തിരിച്ചെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ 42 പേരെയും തമിഴ്‌നാട് പ്രവാസി ക്ഷേമവകുപ്പ് മന്ത്രി കെ.എസ്. മസ്താൻ സ്വീകരിച്ചു. ചെന്നൈ, കൃഷ്ണഗിരി, കടലൂർ, ധർമപുരി, തഞ്ചാവൂർ, സേലം, വെല്ലൂർ, റാണിപ്പേട്ട്, മധുര തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ചെന്നൈയിൽ വിമാനമിറങ്ങിയത്.…
Read Moreസൂക്ഷിച്ചോളൂ, റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ ലേലംചെയ്ത് വിൽക്കും; സിറ്റി പോലീസ് കമ്മിഷണർ
ചെന്നൈ: റോഡരികുകളിൽ ഏറെക്കാലമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലംചെയ്ത് വിൽക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു. ചെന്നൈ സിറ്റി പോലീസിന്റെ പരിധിയിൽ 1310 വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. തെക്കൻ ചെന്നൈയിൽ 395 വാഹനങ്ങളും വടക്കൻ ചെന്നൈയിൽ 271 വാഹനങ്ങളും സെൻട്രൽ ചെന്നൈയിൽ 644 വാഹനങ്ങളും പലയിടങ്ങളിലുമാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഈവർഷം ഫെബ്രുവരി മാസത്തിലാണ് വാഹനങ്ങൾ പിടിച്ചത്. ഇരുചക്രവാഹനങ്ങൾ, ഒട്ടോറിക്ഷകൾ, കാറുകൾ എന്നിവ നിർത്തിയിട്ടവയിൽ ഉൾപ്പെടും. ഇതിൽ 80 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ലേലംചെയ്ത്…
Read More