മനുഷ്യരെ പല അപകടങ്ങളില്‍ നിന്നും നായകള്‍ രക്ഷിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച പിറ്റ് ബുള്‍ നായയാണ് വാര്‍ത്തകളില്‍ താരമാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുകയാരുന്നു പിറ്റ് ബുള്‍ നായ. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ട് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം നടന്നത്. കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു.…
Read MoreAuthor: Chennai Vartha
ലേഡീ സൂപ്പര്‍സ്റ്റാറിന്റെ കാതുകുത്തല്‍ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്
സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് നയന്‍താര. വൈകിയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയതെങ്കിലും പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ നയന്‍സിന്റെ ഏറ്റവും പുതിയ വീഡീയോയാണ് സോഷ്യല്‍മീഡീയയില്‍ ട്രെന്‍ഡാവുന്നത്. നയന്‍താര മേക്കാത് കുത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നയന്‍സ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നതും. കാതു കുത്തുന്നതിലെ ടെന്‍ഷനും ക്യൂട്ട് എക്‌സ്പ്രഷനുകളും കൊണ്ട് സമ്പന്നമാണ് വീഡിയോ. ഒപ്പം ആവേശം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഇലുമിനാറ്റി ഗാനവും പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…
Read Moreനാലംഗകുടുംബം സിനിമ കണ്ടിറങ്ങുമ്പോൾ ചിലവ് 10,000 രൂപ: തീയറ്ററുകളിലെ ടിക്കറ്റ്-സ്നാക്സ് നിരക്കിനെതിരെ കരൺ ജോഹർ
സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്‌സ് എന്നിവയുടെ വിലക്കയറ്റത്തിനെതിരെ രൂക്ഷ വിമർശവുമായി ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. സാധാരണക്കാരായ നാലംഗ കുടുംബത്തിന് സിനിമ കണ്ട് ഇറങ്ങണമെങ്കിൽ കുറഞ്ഞത് 10,000 രൂപയുടെ ചെലവുണ്ടാകുമെന്നാണ് കരൺ ജോഹർ പറയുന്നത്. ദിനം പ്രതി വർധിച്ചുവരുന്ന സിനിമ ടിക്കറ്റിന്റെ നിരക്കും തീയറ്ററുകളിലെ സ്നാക്സുകളുടെ അധികവിലയുമെല്ലാം കാരണം സാധാരണക്കാരായ ജനങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയുന്നില്ലെന്ന് കരൺ ജോഹർ പറഞ്ഞു. “അവർക്ക് ആഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകൾക്ക് പോകണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരുന്ന സാഹചര്യമാണ്, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും.…
Read Moreമദ്രാസ് സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വി.സി. ഇല്ലാതെ ബിരുദ ദാനം;
ചെന്നൈ : മദ്രാസ് സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ ചൊവ്വാഴ്ച 1,06,789 വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് ചാൻസലർ ഇല്ലാതെയാണ് ബിരുദദാനച്ചടങ്ങ് നടന്നത്. ഡിഗ്രി സർട്ടിഫിക്കറ്റിൽ വി.സി. ക്കു പകരം സംസ്ഥാന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പ്രദീപ് യാദവാണ് ഒപ്പിട്ടത്. സർക്കാറും ഗവർണറും തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലർ പദം ഒഴിഞ്ഞു കിടക്കുകയാണ്. ഇതുകാരണം ബിരുദദാനച്ചടങ്ങ് നീണ്ടുപോയി. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോഴാണ് വി.സി. ഇല്ലെങ്കിലും ബിരുദദാനച്ചടങ്ങ് നടത്താൻ സിൻഡിക്കേറ്റ്…
Read Moreമരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ, അര്‍ജുന്‍ മലയാളികളുടെ മനസില്‍ ജീവിക്കും’: മഞ്ജു വാര്യര്‍
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അര്‍ജുനെ തിരികെക്കിട്ടിയല്ലോയെന്നാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു…
Read Moreഅർജുൻ്റെ ഡിഎൻഎ പരിശോധന ഇന്ന്; മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും. 72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുന്റെ ലോറി ഉയർത്തിയത്. ഈ മാസം 20നാണ് ഗോവയിൽ…
Read Moreകാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള സ്കൂൾ അവധി നീട്ടി: വിശദാംശങ്ങൾ
ചെന്നൈ: സ്കൂളുകളിൽ കാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള അവധി ഒക്‌ടോബർ ആറുവരെ നീട്ടി. ഈമാസം 27-ന് പരീക്ഷയവസാനിക്കും. 28 മുതൽ ഒക്‌ടോബർ രണ്ടുവരെയാണ് അവധിനൽകിയിരുന്നത്. എന്നാൽ, മുൻവർഷങ്ങളിലെപ്പോലെ ഒൻപതുദിവസംതന്നെ അവധിവേണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപകസംഘടനകൾ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. തുടർന്നാണ് അവധി ഒക്‌ടോബർ ആറുവരെ നീട്ടി ഉത്തരവിട്ടത്.
Read Moreവാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി 2 സ്ത്രീകളുൾപ്പെടെ 6 പേർ മരിച്ചു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
Read Moreഅർജുന്റെ ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു; ബോട്ടിലേക്ക് മാറ്റി
ഷിരൂർ : അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്.…
Read Moreഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ
ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും. ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം. യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന…
Read More