ചെന്നൈ : ജലവിഭവ മന്ത്രിയും ഡി.എം.കെ. മുതിർന്ന നേതാവുമായ ദുരൈമുരുഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ വിജയമാഘോഷിക്കാൻ പാർട്ടി ആസ്ഥാനമായ അണ്ണാഅറിവാളയത്തിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മകനും എം.പി.യുമായ കതിർ ആനന്ദ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ദുരൈമുരുഗന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read MoreAuthor: Chennai Vartha
തമിഴ്‌നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയും; ദിണ്ടിഗൽ-തേനി-കുമളി നാലുവരിപ്പാതയാക്കുന്നു; ഉടൻ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും
ചെന്നൈ : ദിണ്ടിഗൽ-തേനി-കുമളി സെക്‌ഷനിൽ 131 കിലോമീറ്റർ റോഡ് നാലുവരിപ്പാതയാക്കാൻ നടപടിതുടങ്ങി. ഇതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും. ഡി.പി.ആറിനായി കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. ഡി.പി.ആർ റിപ്പോർട്ടു സമർപ്പിച്ചശേഷം ഹൈവേ മന്ത്രാലയത്തിന് അയക്കും. അവിടെനിന്ന് ഫണ്ട് അനുവദിച്ചാലുടൻ പാതനിർമാണം തുടങ്ങാനാണ് തീരുമാനം. നിലവിൽ ഇവിടെ രണ്ടുവരിപ്പാതയാണുള്ളത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്നതോടെ തമിഴ്‌നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയ്ക്കാനാവും. ഇതോടൊപ്പംതന്നെ തിരുച്ചിറപ്പള്ളി-കാരൈക്കുടി സെക്‌ഷൻ, നാഗപട്ടണം-തഞ്ചാവൂർ സെക്‌ഷൻ എന്നിവിടങ്ങളിലെ രണ്ടുവരിപ്പാത ഇരട്ടിപ്പിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടും…
Read Moreറേഷൻ അരി കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമം; പിടികൂടി സിവിൽ സപ്ലൈസ് വിഭാഗം
ചെന്നൈ : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,150 കിലോഗ്രാം റേഷനരി സിവിൽ സപ്ലൈസ് വിഭാഗം പിടികൂടി. ബോഡിപാളയം സ്വദേശി മോഹൻ കാളീശ്വരനെ (33) അറസ്റ്റ് ചെയ്തു. പൊള്ളാച്ചി രാജ മിൽ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അരിയുമായി വന്ന മിനിവാൻ പിടികൂടിയത്. റേഷൻകടവഴി വിതരണംചെയ്യുന്ന സൗജന്യ അരി കുറഞ്ഞവിലയ്ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിനുവേണ്ടിയാണ് കാളീശ്വരൻ അരി കടത്തിയതെന്ന് അധികൃതർ പറഞ്ഞു.
Read Moreകടുത്ത വിമർശനം നിലനിൽക്കുന്നതിനിടെ വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിലെ വിജയം ഡി.എം.കെ.ക്ക്
ചെന്നൈ : സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കടുത്ത വിമർശനം നിലനിൽക്കുന്നതിനിടെ വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിലെ തകർപ്പൻ ഭൂരിപക്ഷത്തിലുള്ള വിജയം ഡി.എം.കെ.ക്ക് ഉണർവേകി. തമിഴ്നാടിന് എക്കാലവും ഡി.എം.കെ.യെ ആവശ്യമുണ്ടെന്ന് വിക്രവാണ്ടിയിലെ ഫലം തെളിയിക്കുന്നതായി ഡി.എം.കെ. ആസ്ഥാനമായ അണ്ണാഅറിവാളയത്തിലെ വിജയാഘോഷത്തിനിടെ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. വിക്രവാണ്ടിയിൽ എൻ.ഡി.എ.ക്കുവേണ്ടി കളത്തിലിറങ്ങിയ പി.എം.കെ.യുടെ സി. അൻപുമണിയെ ഡി.എം.കെ. സ്ഥാനാർഥി അന്നിയൂർ ശിവ 67,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരിച്ച 29 സ്ഥാനാർഥികളിൽ നാം തമിഴർ കക്ഷിയുടെ ഡോ. അഭിനയ ഉൾപ്പെടെ 27 പേർക്കും കെട്ടിവെച്ച തുക പോയി. അണ്ണാ…
Read Moreകടംകൊടുത്ത പണം തിരികെ ചോദിച്ചു; കോളേജ് വിദ്യാർഥിയെ കൊന്നുകുഴിച്ചുമൂടിയ സഹപാഠികളായ രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ : രക്ഷിതാക്കൾ കടംകൊടുത്ത പണം തിരികെചോദിച്ചതിന് കോളേജ് വിദ്യാർഥിയെ സഹപാഠികൾ കൊന്നുകുഴിച്ചുമൂടി. കാഞ്ചീപുരം വാലാജാബാദ് അയ്യമ്പേട്ട സ്വദേശി രുദ്രകോടിയുടെയും മോഹന പ്രിയയുടെയും മകൻ ധനുഷ് (21) ആണ് മരിച്ചത്. സഹപാഠികളായ വിശ്വ, സുന്ദർ എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ധനുഷിനെ കാണാതായത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ വ്യാഴാഴ്ച രാത്രി വില്ലിവളത്തെ കുളത്തിൽ അറ്റുപോയകാൽ പ്രദേശവാസികൾ കണ്ടെത്തി. അന്വേഷണത്തിൽ പാലാർ നദിയുടെ തീരത്ത് ധനുഷിന്റെ മൃതദേഹം അഴുകിയനിലയിൽകണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിേശാധിച്ചപ്പോൾ ധനുഷിന്റെ വീട്ടിനു മുന്നിലൂടെ വിശ്വയുടെകാർ പോയതായികണ്ടെത്തി. വിശ്വയെ…
Read Moreകാല്‍ തെന്നി റോഡിലേക്ക് വീണ വയോധികൻ എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു
കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…
Read Moreകള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി;
ചെന്നൈ : കള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് 16-വരെ നീട്ടി. ഇ.ഡി. കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജിയിൽ സെഷൻസ് കോടതി അന്ന് വിധി പറയും. ഹർജിയുടെ വാദം നീട്ടിവെക്കണമെന്ന ആവശ്യം കോടതി തള്ളി. അതേസമയം ബാലാജിയുടെ ജാമ്യാപേക്ഷയിലെ വാദം സുപ്രീംകോടതി 22-ലേക്കു മാറ്റി. പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജിയെ വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോഴാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലി റിമാൻഡ് നീട്ടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാലാജി നൽകിയ ഹർജിയും…
Read Moreകേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരേ സംസ്ഥാനവ്യാപകമായി പ്രചാരണവുമായി ഡി.എം.കെ.
ചെന്നൈ : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരേ സംസ്ഥാനവ്യാപകമായി പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ ഡി.എം.കെ. തീരുമാനിച്ചു. 20-ന് ഹൈക്കോടതിക്കു സമീപം രാജാ അണ്ണാലൈ മൺറത്തിൽ നിയമസമ്മേളനം ചേരും. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിതയെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും ഭാരതീയ സാക്ഷ്യ അധീനിയം എന്നും മാറ്റുകയും നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുകയും ചെയ്തതിൽ തമിഴ്‌നാട് സർക്കാരും ഭരണകക്ഷിയായ ഡി.എം.കെ.യും കടുത്തപ്രതിഷേധമാണ് ഉയർത്തുന്നത്. കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി കൊണ്ടുവന്ന നിയമമാറ്റങ്ങളുടെ ജനവിരുദ്ധത ബോധ്യപ്പെടുത്തുന്നതിനാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡി.എം.കെ. ലീഗൽ…
Read Moreവിക്രവണ്ടിയിൽ ലീഡ്: ഡിഎംകെ പ്രവർത്തകർക്ക് മധുരം നൽകി സ്റ്റാലിൻ
ചെന്നൈ : വിക്രവണ്ടി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഡിഎംകെ ലീഡ് നിലയിൽ തുടരുന്നതിനിടെ ചെന്നൈയിലെ ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ വിദ്യാലയത്തിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അവിടെയുള്ള വളണ്ടിയർമാർക്ക് മധുരം നൽകി ആഹ്ലാദം പങ്കിട്ടു. വിക്രവണ്ടി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് (ശനിയാഴ്ച) രാവിലെ 8 മണിക്ക് ആരംഭിച്ചു. ഇതുവരെ 13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. പതിമൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ ഡിഎംകെയ്ക്ക് 83,431 വോട്ടുകളും ബിഎഎമ്മിന് 36,241 വോട്ടുകളും എൻഡിഎയ്ക്ക് 6,814 വോട്ടുകളും ലഭിച്ചു. 573 വോട്ടുകളാണ് നോട്ടയിൽ രേഖപ്പെടുത്തിയത്. ഡിഎംകെ 47190 വോട്ടിൻ്റെ ലീഡ് തുടരുന്നു.…
Read Moreസംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ബി.ജെ.പി. പാഠംപഠിക്കുന്നില്ല; മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : സംസ്ഥാനത്തിന് അർഹമായ സഹായധനം നൽകാതെ കേന്ദ്രം തമിഴ്‌നാടിനോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ബി.ജെ.പി. പാഠംപഠിക്കുന്നില്ലെന്ന് ധർമപുരിയിൽ ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 240 സീറ്റിലേക്ക് ഒതുക്കപ്പെട്ട ബി.ജെ.പി. വിദ്വേഷ പ്രചാരണത്തിനപ്പുറത്തേക്ക് നീങ്ങണമെന്നും എല്ലാവരുടെയും സർക്കാരായി ഭരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ‘‘ഞങ്ങൾക്കു വോട്ടുചെയ്തവർക്കു വേണ്ടി മാത്രമല്ല ഡി.എം.കെ. സർക്കാർ പ്രവർത്തിക്കുന്നത്. എതിർത്തു വോട്ടുചെയ്തവർക്കുവേണ്ടിക്കൂടിയാണ് പ്രവർത്തനം. അത്തരമൊരു മഹാമനസ്കത ബി.ജെ.പി.യിൽ നിന്നുണ്ടാവുന്നില്ല. തുടർച്ചയായ പരാജയങ്ങളിൽനിന്ന് അവർ പാഠം പഠിച്ചില്ലെന്നുവേണം മനസ്സിലാക്കാൻ’’ -സ്റ്റാലിൻ പറഞ്ഞു.
Read More