ചെന്നൈ : കച്ചത്തീവിന് സമീപം മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരേ ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണം. ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ആറ് ബോട്ടുകളിലെ വലകളും നശിപ്പിച്ചു. രാമനാഥപുരത്തുനിന്ന് കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരേയാണ് ആക്രമണം നടന്നത്. നാല് ബോട്ടുകളിലായെത്തിയ ശ്രീലങ്കൻ നാവിക സേനാംഗങ്ങൾ ആക്രമണം നടത്തിയത്.
Read MoreAuthor: Chennai Vartha
യുവതികളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട്, പരസ്യത്തിൽ കുടുങ്ങിയത് നിരവധി പേർ
ഇന്ന് നിരവധി തട്ടിപ്പുകൾ നമ്മള്‍ കണ്ടുവരുന്നുണ്ട്. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാത്ത കാലതത്താണ് നമ്മൾ ഓരോരുത്തരും കഴിയുന്നത്. കണ്ണടച്ച് തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോള്‍ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം. വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്. അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ് പരസ്യങ്ങള്‍…
Read More2022 ൽ കുടിവെള്ളത്തിൽ വിസർജ്യം കലർത്തിയ പ്രതികളെ പിടികൂടാൻ രണ്ടാഴ്ചകൂടി സമയംവേണമെന്ന് സി.ബി.സി.ഐ.ഡി.
ചെന്നൈ : പുതുക്കോട്ടയിലെ വേങ്കവാസലിൽ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള ടാങ്കിൽ മനുഷ്യമലം കലർത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ച് സി.ഐ.ഡി. മദ്രാസ് ഹൈക്കോടതിയോട് അഭ്യർഥിച്ചു. അതിക്രമംനടന്ന് 18 മാസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതെന്താണെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആരാഞ്ഞപ്പോഴാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറലും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും ക്രൈം ബ്രാഞ്ചിനുവേണ്ടി ഈ അഭ്യർഥന നടത്തിയത്. വേങ്കവാസലിലെ ദളിത് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കിൽ 2022 ഡിസംബർ മാസത്തിലാണ് മലം കലർത്തിയതായി കണ്ടെത്തിയത്. സംഭവം വലിയപ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ…
Read Moreകേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഭേദഗതി നിർദേശിക്കാൻ തമിഴ്‌നാട്ടിൽ കമ്മിഷൻ
ചെന്നൈ : കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ പരിശോധിക്കുന്നതിനും സംസ്ഥാനത്ത് അവ നടപ്പാക്കുമ്പോഴുള്ള ഭേദഗതി നിർദേശിക്കുന്നതിനും തമിഴ്‌നാട് സർക്കാർ ഏകാംഗകമ്മിഷനെ നിയമിച്ചു. സംസ്ഥാനത്ത് നിയമങ്ങളുടെ പേരുമാറ്റുന്നതിനുള്ള സാധ്യതയും കമ്മിഷൻ പരിശോധിക്കും. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നാക്കി മാറ്റുകയും നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുകയും ചെയ്തതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് നടപടി. മദ്രാസ് ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് കെ. സത്യനാരാണനാണ് ഏകാംഗകമ്മിഷൻ. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ്…
Read Moreപച്ചക്കറി ഇനങ്ങൾക്ക് പുറമെ വെളുത്തുള്ളി വില കൂടുന്നു
ചെന്നൈ : കോയമ്പേട് മൊത്ത വ്യാപാരച്ചന്തയിൽ വെളുത്തുള്ളി വില കൂടുന്നു. കിലോയ്ക്ക് 320 രൂപയുണ്ടായിരുന്ന വെളുത്തുള്ളി വില 360 രൂപയായി. വരൾച്ചകാരണം വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞ് 100 രൂപയായി. കാരറ്റിന് കിലോയ്ക്ക് 60 ൽനിന്ന് 70 രൂപയായി ഉയർന്നു.
Read Moreബി.എസ്.പി. നേതാവിന്റെ കൊല നടത്തിയത് ആറാം ശ്രമത്തിൽ; സുരക്ഷയ്ക്കായി തോക്ക് കരുതുന്ന ആംസ്‌ട്രോങ് കൊലനടന്ന ദിവസം തോെക്കടുക്കാനും മറന്നു
ചെന്നൈ : തമിഴ്നാട്ടിൽ ബി.എസ്.പി. നേതാവ് കെ. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയത് ആറാം ശ്രമത്തിലെന്ന് വിവരം. ഒരു വർഷത്തോളമായി കൊലപാതകികൾ ഇദ്ദേഹത്തിനു പിന്നാലെയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അഞ്ചുതവണയും ആസൂത്രണം പാളിയതോടെ കൂടുതൽ ശ്രദ്ധയോടെയും തയ്യാറെടുപ്പുകളോടെയുമാണ് അടുത്തശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. വടിവാളുകൾ കൂടാതെ നാടൻബോംബുകളും ഇവർ കരുതിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു സഹായികൾ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇവരെ കെട്ടിടനിർമാണത്തിനായി കുഴിച്ച കുഴിയിലേക്കു തള്ളിയിടുകയായിരുന്നു. വെട്ടിക്കൊല്ലാൻ സാധിക്കാതെവന്നാൽ ബോംബെറിയാനും പദ്ധതിയുണ്ടായിരുന്നു. ആസംട്രോങ്ങിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല ആസൂത്രണം ചെയ്തത്. സാധാരണ പത്തോളം പേർ ആംസ്‌ട്രോങ്ങിന്…
Read Moreമഴയിൽ കോച്ചുകൾ ചോർന്നൊലിച്ചതുമൂലം ചെന്നൈ-ഹൗറ മെയിലിലെ യാത്രക്കാർ വലഞ്ഞു
ചെന്നൈ : മഴയിൽ കോച്ചുകൾ ചോർന്നൊലിച്ചതുമൂലം ചെന്നൈ-ഹൗറ മെയിലിലെ യാത്രക്കാർ വലഞ്ഞു. കാൽനിലത്തുവെക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസം ചെന്നൈയിൽനിന്നു പുറപ്പെട്ട വണ്ടിയിലെ ബി.വൺ കോച്ചിലെ യാത്രക്കാർ. കഴിഞ്ഞദിവസം മുംബൈ എൽ.ടി.ടി.-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ എസ്.-7 കോച്ചിലെ ചോർച്ചകാരണം ദുരിതമനുഭവിച്ചതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഹൗറ മെയിലിലെ ചോർച്ചയുടെ കാര്യം പുറത്തുവന്നത്. രാത്രി ഏഴിന് ചെന്നൈയിൽനിന്നു പുറപ്പെട്ട വണ്ടി ആന്ധ്രയിലേക്കു കടന്നതോടെയാണ് കനത്തമഴ പെയ്തതും എ.സി. കോച്ചിൽ വെള്ളംവീഴാൻ തുടങ്ങിയതും. ജനലുകൾക്കു താഴെയുള്ള വിടവിലൂടെയാണ് വെള്ളം ഉള്ളിലേക്കിറങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു. കുറച്ചുസമയംകൊണ്ട് തറ മുഴുവൻ…
Read Moreബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ ഉടുമ്പുകളെ വിമാനത്താവളത്തിൽ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
ചെന്നൈ : ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഉടുമ്പുകളെ ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തു. സംഭവത്തിൽ യാത്രക്കാരനായ അതീഖ് അഹമ്മദ് എന്നയാളെ അറസ്റ്റുചെയ്തു. അധികൃതർ അതീഖ് അഹമ്മദിന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ കാർഡ് ബോർഡ് പെട്ടികളിൽ ഒളിപ്പിച്ചുവെച്ചനിലയിൽ ഉടുമ്പുകളെ കണ്ടെത്തുകയായിരുന്നു. വന്യജിവി കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന അധികൃതർ പെട്ടികൾപരിശോധിച്ചപ്പോൾ പച്ച, ഓറഞ്ച്, മഞ്ഞ, നീല നിറങ്ങളിൽ മൊത്തം 402 ഉടുമ്പിൻ കുഞ്ഞുങ്ങളെ കണ്ടെടുത്തു. ഇതിൽ 67 എണ്ണം ചത്തിരുന്നു. ബാക്കിയുള്ളവയെ പിന്നീട് ബാങ്കോക്കിലേക്ക് തന്നെ തിരിച്ചയച്ചു. അതീഖ് അഹമ്മദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreസർക്കാർ സ്കൂളുകളിൽ മാത്രം ഒതുങ്ങാതെ ഇനി പ്രഭാതഭക്ഷണ പരിപാടി എയ്ഡഡ് സ്കൂളുകളിലേക്കും
ചെന്നൈ : പ്രൈമറി വിദ്യാർഥികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പരിപാടി ഈ മാസംമുതൽ ഗ്രാമീണ മേഖലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. 15-ന് തിരുവള്ളൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എന്നു പേരിട്ട പദ്ധതി തമിഴ്‌നാട്ടിൽ 2022 സെപ്റ്റംബർ മുതലാണ് തുടങ്ങിയത്. തുടക്കത്തിൽ 1,545 സ്കൂളുകളിലെ 1,14,095 കുട്ടികൾക്കാണ് ഭക്ഷണം നൽകിയത്. കഴിഞ്ഞവർഷം അത് സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. സർക്കാർ സഹായധനത്തോടെ ഗ്രാമീണമേഖലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽക്കൂടി ഈ മാസം പദ്ധതി നിലവിൽവരും. പ്രഭാതഭക്ഷണം നൽകുന്ന സ്കൂളുകളിൽ കുട്ടികളുടെ ഹാജർനിലയും…
Read Moreഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊല്‍ക്കത്ത: ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.78 വയസായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ബ്രിഗേഡിയര്‍ സി.സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ്.1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വര്‍ഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക്…
Read More