ചെന്നൈ: തമിഴ്‌നാട്ടിൽ മെയ് 31 വരെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് കൂടിയ താപനില 2-3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 26.05.2024 മുതൽ 31.05.2024 വരെ: തമിഴ്‌നാട്, പുതുവൈ, കാരയ്ക്കൽ എന്നിവിടങ്ങളിലെ രണ്ടിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രവചനം: അടുത്ത 24 മണിക്കൂർ ഭാഗികമായി മേഘാവൃതമായ ആകാശം. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 38°-39°…
Read MoreAuthor: News Desk
തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി
ചെന്നൈ: തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 അനുസരിച്ച്, 2013 മെയ് 23 മുതൽ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനം എല്ലാ വർഷവും തുടർന്നും നീട്ടുകയാണ്. അതിന്റെ ഭാഗമായി പുകയില, നിക്കോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം, സംഭരിക്കൽ, വിതരണം, കൊണ്ടുപോകൽ, വിൽപന എന്നിവ നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ കർശന നടപടി സ്വീകരിച്ചുവരികയാണ്.…
Read Moreവഴിമാറി നടന്ന് ചരിത്രം കുറിക്കുന്നവർ
ചില നാടുകൾ ചില മനുഷ്യരുടെ തലവര മാറ്റിയെഴുതും. ചെന്നൈ നഗരം, ജീവിതം മാറ്റി മറിച്ച ദാസനെയും, വിജയനെയും നമ്മൾ മലയാളികൾക്ക് മറന്നിട്ടില്ലല്ലോ. സ്വന്തം നാട്ടിൽ നിന്നാല്‍ വഴിതെറ്റിപ്പോയാലോയെന്ന് കരുതി വീട്ടുകാർ ഗൾഫിലേക്ക് കയറ്റി അയച്ച ഒരു 17 കാരനെ പരിചയപ്പെടാം. പ്രവാസ ജീവിതം തലവര മാറ്റിയ ഒരു ചെറുപ്പക്കാരൻ, റിഷാൻ അഹമ്മദ് എന്ന് ചെറുപ്പക്കാരൻ ഇന്ന് ദുബായിലും, ഒമാനിലും അറിയപ്പെടുന്ന ബിസിനസ് എന്‍റര്‍പ്രണർമാരിൽ ഒരാളാണ്… Taxpert എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, M.R ഗാർമെന്‍റ്സിന്‍റെ ഫൗണ്ടര്‍… ചുരുങ്ങിയ കൊല്ലം കൊണ്ട് ഈ 26കാരന്‍ താണ്ടിയ…
Read Moreകാർ പുഴയിലേക്ക് വീണ് മലയാളി നവദമ്പതികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവരാണു മരിച്ചത്. കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം. ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്കു വീണ കാർ പൂർണമായും തകർന്നു. ഒക്ടോബർ 18നു കൂരോപ്പടയിലാണു ശ്രീനാഥും ആരതിയും വിവാഹിതരായത്.…
Read Moreകാർ പുഴയിലേക്ക് വീണ് മലയാളി നവദമ്പതികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവരാണു മരിച്ചത്. കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം. ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്കു വീണ കാർ പൂർണമായും തകർന്നു. ഒക്ടോബർ 18നു കൂരോപ്പടയിലാണു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയിൽ…
Read Moreപ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ ഏതെല്ലാം എന്നറിയാൻ വായിക്കുക
ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 17 ‘സ്പൈ ലോൺ’ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയത്. മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട്. ESET ഗവേഷകർ ഉപയോക്താക്കളെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. വായ്പയെടുത്തവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് ഈ ആപ്പുകൾ ലക്ഷ്യമിടുന്നതെന്നാണ് വിവരം.…
Read Moreചെന്നൈയിൽ 24 മണിക്കൂറും പ്രെവർത്തിക്കുന്ന 8 ആവിൻ പാർലറുകൾ ഉടൻ തുറക്കും.
ചെന്നൈ : ദിവസം മുഴുവൻ പ്രെവർത്തിക്കുന്ന ആവിൻ പാർലറുകൾ തുറക്കാൻ തീരുമാനിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് . ആദ്യഘട്ടത്തിൽ 24 മണിക്കൂറും പ്രെവർത്തിക്കുന്ന 8 പാർലറുകളാണ് തുറക്കുന്നത് . അമ്പത്തൂർ , അണ്ണാനഗർ ഈസ്റ്റ് , ബസന്ത്നഗർ , വിരുഗമ്പാക്കം , മാധവാരം , ഷൊലിംഗനല്ലൂർ, മൈലാപ്പൂർ എന്നിവിടങ്ങളിൽ ഇന്നുമുതൽ ഈ സൗകര്യം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു . ആവിന്റെ എല്ലാ ഉല്പന്നങ്ങളും ഈ പാർലറുകളിൽ മുഴുവൻ സമയവും ലഭ്യമാക്കും . പ്രളയവും വെള്ളക്കെട്ടും പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ പാൽ ലഭ്യത കുറയുന്ന…
Read Moreറോഡ് നികുതി വർധിച്ചു; വാഹന രജിസ്ട്രേഷനിൽ വൻ ഇടിവ്
ചെന്നൈ: തമിഴ്‌നാട്ടിൽ റോഡ് നികുതി വർധിപ്പിച്ചതിനാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ വൻ ഇടിവ് രേഘപെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 15 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് 8 ശതമാനവും കാറുകൾക്ക് അതത് മോഡലുകൾക്കനുസരിച്ച് 10 മുതൽ 15 ശതമാനം വരെയുമാണ് റോഡ് നികുതി ഈടാക്കുന്നത്. കഴിഞ്ഞ മാസം പുതിയ വാഹനങ്ങളുടെ റോഡ് നികുതി 3 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ, പഴയ വാഹനങ്ങളുടെ ഭാരം അനുസരിച്ച് റോഡ് സുരക്ഷാ നികുതിയും കഴിഞ്ഞ മാസം ഒമ്പത് മുതൽ വർധിപ്പിച്ചു. ഇതുമൂലം വാഹന രജിസ്ട്രേഷനിൽ നേരിയ…
Read Moreചെന്നൈ പ്രളയത്തിൽ കുതിർന്നു ജീവിതങ്ങൾ; മൈചോങ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 24 ആയി
ചെന്നൈ : മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നു നഗരത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ കെടുതികൾ ഒരു കോടിയിലേറെയാളുകളെ ബാധിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അതേസമയം മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി പോലീസ് അറിയിച്ചു. രണ്ടുമൃതദേഹങ്ങൾകൂടി വെള്ളിയാഴ്ച വീണ്ടെടുത്തതോടെ പ്രളയവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 24 ആയത്. തിങ്കളാഴ്ച രാത്രി നഗരത്തിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴ ശമിച്ചെങ്കിലും തെരുവുകൾ വെള്ളക്കെട്ടായി തുടർന്നു. 47 വർഷത്തിനിടയിലെ ഏറ്റവുംവലിയ മഴ പെയ്തിട്ടും ആളപായം കുറഞ്ഞത് സംസ്ഥാനസർക്കാർ നടപ്പാക്കിയ പ്രളയനിവാരണ പദ്ധതി കാരണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വേളാച്ചേരിയിൽ…
Read Moreചെന്നൈ മഴക്കെടുതി; സംസ്ഥാനത്തെ കരകയറ്റുന്നതിനായി ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
ചെന്നൈ : മഴക്കെടുതികളിൽനിന്നും സംസ്ഥാനത്തെ കരകയറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ ഒരു മാസത്തെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു . എല്ലാ എംപിമാരും എംഎൽഎ മാരും തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ഡിഎംകെയുടെയും കോൺഗ്രസിന്റെയും എംപിമാർ പിന്നീട് അറിയിച്ചു . ഒരു ദിവസത്തെ ശമ്പളം നൽകുമെന്ന് ഐഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Read More