ചെന്നൈ : തൂത്തുക്കുടി സ്വദേശി സതീഷ് കുമാറിന് ബസ് ടിക്കറ്റ് നിരക്കിന്റെ ബാക്കിയായി ലഭിക്കാനുണ്ടായിരുന്നത് 149 രൂപയായിരുന്നു. എന്നാൽ, ഇതിന്റെ പേരിലുള്ള തർക്കം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് മുൻപാകെ എത്തിയപ്പോൾ ലഭിച്ചത് 10,149 രൂപ. കണ്ടക്ടറിൽനിന്ന് നേരിട്ട അപമാനവും നിയമച്ചെലവുംകൂടി പരിഗണിച്ചാണ് ഇൗ തുക നഷ്ടപരിഹാരമായി നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി.) ബസിൽനിന്നാണ് ബാക്കി ലഭിക്കാനുണ്ടായിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചതിന് ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. തെങ്കാശിയിലേക്ക് പോകുന്നതിന് തിരുനെൽവേലിയിൽനിന്നാണ് സതീഷ്‌കുമാർ ബസിൽ കയറിയത്. 51 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 200 രൂപയാണ്…
Read MoreAuthor: News Desk
കനത്ത മഴ: പലയിടങ്ങളിലും വെള്ളംകയറി
ചെന്നൈ : കൊത്തഗുഡം, ഖമമം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഭദ്രാചലം ടൗണിൽ വെള്ളംകയറി. കൊത്തഗുഡം കൽക്കരി ഖനികളിൽ ഉത്പാദനംനിലച്ചു. ഗോദാവരിനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഭദ്രാചലം ക്ഷേത്രനഗരിയിൽ വെള്ളം കയറി. റോഡുകളും അന്നദാന മണ്ഡപവും മുങ്ങി. വെള്ളക്കെട്ടുള്ളതിനാൽ ജനം വലഞ്ഞു. ക്ഷേത്രനഗരിയിൽനിന്ന് ഗോദാവരി നദിയിലേക്ക് വെള്ളം പമ്പുചെയ്തുമാറ്റാൻ മന്ത്രി തുമ്മല നാഗേശ്വര റാവു നിർദേശിച്ചു. തുടർന്ന് വെള്ളം നദിയിലേക്ക് മാറ്റി.
Read Moreസെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; വിചാരണയ്ക്ക് തുടക്കം
ചെന്നൈ : മുൻമന്ത്രി സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ ആരംഭിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബാലാജിയെ ഹാജരാക്കി. ജഡ്ജി എസ്. അല്ലി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റങ്ങൾ നിഷേധിച്ച ബാലാജി താൻ നിരപരാധിയാണെന്നും രാഷ്ട്രീയകാരണങ്ങളുടെ പേരിലെടുത്ത കേസാണിതെന്നും ആരോപിച്ചു. സാക്ഷികളെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കേസ് 16-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡിയും അതുവരെ നീട്ടി.മുൻഅണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോൾ സർക്കാർജോലി വാഗ്ദാനംചെയ്തു പലരിൽനിന്നായി പണം വാങ്ങിയെന്നാണ് ബാലാജിക്കെതിരേയുള്ള…
Read Moreശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങി
ചെന്നൈ : മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പൽ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടൻ അറിയിക്കുമെന്നും സർവീസ് ഏറ്റെടുത്ത ഇൻഡ്ശ്രീ ഫെറി സർവീസസ് അറിയിച്ചു. നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം തുടങ്ങിയ ശ്രീലങ്കൻ കപ്പൽ സർവീസ് ഒക്ടോബർ അവസാനം നിർത്തിവെച്ചതാണ്. ഈ വർഷം ജനുവരിയിൽ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു. സർവീസ് നടത്താനുള്ള ശിവഗംഗ എന്ന കപ്പൽ നാഗപട്ടണത്ത് എത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തിനുശേഷം, ഒരാഴ്ചയ്ക്കകം സമയക്രമം പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് തമിഴ്‌നാട്ടിലെ…
Read Moreകരുണാനിധിയുടെ ചരമവാർഷികദിനം; മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി
ചെന്നൈ : മുൻമുഖ്യമന്ത്രിയും പാർട്ടിയധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ആറാം ചരമവാർഷികദിനത്തിൽ ഡി.എം.കെ. അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും അനുസ്മരണ യോഗങ്ങൾ നടത്തി. ചെന്നൈ ഓമന്തൂരാർ സർക്കാർ ആശുപത്രി വളപ്പിലുള്ള കരുണാനിധിയുടെ പ്രതിമയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പൂക്കളർപ്പിച്ചുകൊണ്ട് അനുസ്മരണത്തിന് തുടക്കിട്ടു. പിന്നീട് ഇവിടെനിന്ന് മറീനയിലുള്ള കരുണാനിധി സ്മാരകംവരെ പദയാത്ര നടത്തി. സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിൽ കായികമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, മന്ത്രിമാരായ കെ. പൊൻമുടി, കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, മുതിർന്ന ഡി.എം.കെ.…
Read Moreവയനാടിന് വേണ്ടി തമിഴ്നാട് കമ്പം ടൗണിലെ 140 സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ ദിവസവരുമാനം നൽകി
കുമളി (ഇടുക്കി): കമ്പത്തെ ആ 140 ഓട്ടോറിക്ഷകളിലും ഓരോ കുടുക്കകൾ വെച്ചിരുന്നു. അവയിലെല്ലാം തമിഴ്നാടിന്റെ ‘അൻപ്’ നിറഞ്ഞു. തമിഴ്‌നാട് കമ്പം ടൗണിലെ സി.ഐ.ടി.യു. യൂണിയനിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ബുധനാഴ്ച ഒാട്ടോ ഓടിച്ചത് വയനാടിന്റെ കണ്ണീരൊപ്പുന്നതിൽ പങ്കാളികളാകാനായിരുന്നു. ബുധനാഴ്ച ഓട്ടോ ഓടി കിട്ടിയ തുക എല്ലാം വയനാട് ദുരിതാശ്വാസത്തിനായി കൊടുക്കും. രാവിലെ എട്ടുമുതലാണ് 140 ഓട്ടോറിക്ഷകൾ സർവീസ് ആരംഭിച്ചത്. ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നവർക്ക് ഓട്ടോക്കൂലി ദുരിതാശ്വാസ നിധിക്കായി ഓട്ടോയിൽ സജ്ജീകരിച്ച കുടുക്കയിൽ നിക്ഷേപിക്കാം. നല്ലൊരുകാര്യത്തിനാണ് സർവീസ് നടത്തുന്നതെന്നറിഞ്ഞ യാത്രക്കാർ ഓട്ടോക്കൂലിയേക്കാൾ ഇരട്ടി തുകയാണ് കുടുക്കയിൽ നിക്ഷേപിച്ചത്. കമ്പംമേഖലയിൽ…
Read Moreസൂളൂർ വ്യോമസേനാ താവളത്തിൽ ഇന്ത്യയും നാല് യൂറോപ്യൻരാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം ആരംഭിച്ചു
കോയമ്പത്തൂർ : ഇന്ത്യയും നാല് യൂറോപ്യൻരാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം ‘തരംഗ് ശക്തി-2024’ സൂളൂർ വ്യോമസേനാ താവളത്തിൽ ആരംഭിച്ചു. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ള വ്യോമസേനാംഗങ്ങളും അവരുടെ വിമാനങ്ങളുമാണ് അഭ്യാസത്തിനുള്ളത്. ദ്വിരാജ്യ അഭ്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും 61 വർഷത്തിനുശേഷമാണ് ചരിത്രപരമായ ബഹുരാഷ്ട്ര വ്യോമാഭ്യാസം രാജ്യത്ത് നടക്കുന്നത്. 13-വരെ ഇത് തുടരും. ഓരോ രാജ്യത്തിന്റെയും വ്യോമസേനയുടെ പക്കലുള്ള യുദ്ധവിമാനങ്ങളുടെ അഭ്യാസവും പ്രകടനങ്ങളും ഉണ്ടാകും. ഇന്ത്യയുടെ റാഫേൽ, സുഖോയ് -30 എം.കെ.ഐ, തേജസ്, മിറാഷ്, മിഗ്-29 കെ തുടങ്ങിയ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്…
Read Moreബാലാജിയുടെ ഹർജി: ഇ.ഡി.ക്ക് ഹൈ ക്കോടതി നോട്ടീസ്
ചെന്നൈ : നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി സെന്തിൽ ബാലാജി നൽകിയ റിവിഷൻ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇ.ഡി.ക്ക് നോട്ടീസയച്ചു. 14-ന് ഹർജിയിൽ വാദം തുടരും. കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് ബാലാജി നൽകിയ വിടുതൽഹർജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. സെഷൻസ് കോടതി വിധിയെ ചോദ്യംചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻഹർജി നൽകിയത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് വി. ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിയമനത്തിന് കോഴവാങ്ങിയെന്ന കേസിന്റെ തുടർച്ചയായാണ് ബാലാജിയുടെപേരിൽ ഇ.ഡി.…
Read Moreവന്ദേ ഭാരത് ഉൾപ്പെടെ ദക്ഷിണ ജില്ലയിലേക്കുള്ള ട്രെയിനുകളുടെ സർവീസിൽ മാറ്റം; വിശദാംശങ്ങൾ
ചെന്നൈ: താംബരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതുമൂലം ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഗണ്യമായി കുറഞ്ഞു. അതുപോലെ താംബരത്തുനിന്ന് നാഗർകോവിലിലേക്കുള്ള റിസർവ് ചെയ്യാത്ത അന്തോഡിയ സ്‌പെഷ്യൽ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ നിശ്ചിത ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്:- താംബരം വർക്ക്ഷോപ്പിലെ അറ്റകുറ്റപ്പണികൾ 14 വരെ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ചില അധിക ജോലികൾ ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ 18 വരെ നീട്ടാൻ ചെന്നൈ ഡിവിഷൻ അനുമതി നൽകിയിട്ടുണ്ട്. *…
Read Moreവിനേഷ് നിങ്ങൾ എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ചാമ്പ്യനാണ്; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ഡൽഹി: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫൈനൽ വരെ മുന്നേറി രാജ്യത്തിന് അഭിമാനമായ വിനേഷ് ഫോഗട്ട് 100 ഗ്രാം അമിതഭാരമുള്ളതിനാൽ അയോഗ്യനാക്കപ്പെട്ടു. വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതോടെ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നഷ്ടമായിരിക്കുകയാണ്. വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായെങ്കിലും തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കിയതായി വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. വിനീഷ്, ‘എല്ലാത്തിലും’ നിങ്ങളാണ് യഥാർത്ഥ ചാമ്പ്യൻ. നിങ്ങളുടെ പ്രതിരോധവും കരുത്തും ഫൈനലുകളിലേക്കുള്ള ശ്രദ്ധേയമായ യാത്രയും ദശലക്ഷക്കണക്കിന് ഇന്ത്യൻ പെൺകുട്ടികളെ പ്രചോദിപ്പിച്ചു. ഏതാനും ഗ്രാം ഭാരത്താൽ അയോഗ്യരാക്കപ്പെടുന്നത് നിങ്ങളുടെ ആത്മാവിൽ നിന്നും…
Read More