ഗോമതി ഐറിസ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ബംഗളൂരു: ബൊമ്മസാന്ദ്ര ആർകെ ടൗൺഷിപ്പ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആരവം 2023 സംഘടിപ്പിച്ചു. ക്ലബ് ഹൗസിൽ നടന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബിനു ദിവാകരൻ, വിആർ ബിനു, സതീഷ് റെഡ്ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷങ്ങളിൽ ഘോഷയാത്ര, താലപ്പൊലി, അത്തപ്പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരി പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങി നിരവധി നാടൻ മത്സരങ്ങൾ, ഓണസദ്യയും ഉണ്ടായിരുന്നു. ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന്…

Read More

ഗോമതി ഐറിസ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ബംഗളൂരു: ബൊമ്മസാന്ദ്ര ആർകെ ടൗൺഷിപ്പ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആരവം 2023 സംഘടിപ്പിച്ചു. ക്ലബ് ഹൗസിൽ നടന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബിനു ദിവാകരൻ, വിആർ ബിനു, സതീഷ് റെഡ്ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷങ്ങളിൽ ഘോഷയാത്ര, താലപ്പൊലി, അത്തപ്പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരി പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങി നിരവധി നാടൻ മത്സരങ്ങൾ, ഓണസദ്യയും ഉണ്ടായിരുന്നു. ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും, ഓണം…

Read More

ഒരു മാസക്കാലം നീണ്ടു നിന്ന നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിനും ഓണാഘോഷത്തിനും ഗംഭീര പരിസമാപ്തി.

ബെംഗളൂരു: വിവിധ ജാതി-മത-വർണ-ദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഒന്നിച്ചധിവസിക്കുന്ന ദക്ഷിണ ബെംഗളൂരുവിലെ ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിൽ ഒന്നായ അനേക്കലിലെ വി ബി എച്ച് സി അപ്പാർട്ട്മെൻറിലെ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസമായി തുടരുന്ന ഓണാഘോഷത്തിനും പത്താം വാർഷികാഘോഷവും അപ്പാർട്ട്മെൻ്റ് അങ്കണത്തിലെ വലിയ വേദിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (10/Sep/2023) ഗംഭീര പരിസമാപ്തി. ആഗസ്റ്റ് ആദ്യ വാരത്തിൽ കാരംസ്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളിലൂടെയാണ് പരിപാടികൾ ആരംഭിച്ചത്, തുടർന്നുള്ള വാരങ്ങളിൽ ക്രിക്കറ്റ്, ഇൻഡോർ ബാഡ്മിൻറൻ തുടങ്ങിയ മൽസരങ്ങളും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത…

Read More

നവവേദാന്ത ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: നവവേദാന്ത അപ്പാർട്ട്മെന്റിലെ കേരളീയർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അന്നേ ദിവസം പൂക്കളം ഒരുക്കി ആഘോഷം ആരംഭിക്കുകയും തുടർന്ന് കലാപരിപാടികളും കായിക മത്സരങ്ങളും മത്സരാർത്ഥികൾക്ക് സമ്മാനദാനവും നടന്നു.  വിപുലമായ ഓണസദ്യയും സന്നിഹിതരായ ഏവരും ആസ്വാദിക്കുവാൻ തദവസരത്തിൽ കഴിഞ്ഞു.

Read More

ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റ് മലയാളികളുടെ ഓണാഘോഷപരിപാടികൾ 17ന്

ബെംഗളൂരു: മലയാളികളുടെ മനസ്സില്‍ സന്തോഷവും, സൗഹൃദവും , സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്ന ആഘോഷമാണ് ഓണം. അത്തച്ചമയവും, പുലി കളിയും , വള്ളം കളിയും ഓണാഘോഷത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഓണപ്പൊട്ടന്റെ വരവും എല്ലാം കെങ്കേമമായി നാട്ടില്‍ നടന്നിരുന്നു. പൂക്കളമിടലും കൈക്കൊട്ടിക്കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും, ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് മലയാളികൾ ഓണം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയിലെ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റിലെ മലയാളികൾ ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 17 ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള…

Read More

ഓണാഘോഷങ്ങൾക്ക് തിരികൊളുത്താൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം

ബെംഗളൂരു: ഓണാഘോഷം കെങ്കേമമാക്കാൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം. ഒക്റ്റോബർ 8 ഞായറാഴ്ച്ച കനകപുരറോഡ് കോണൻകുണ്ടേ ക്രോസിലുള്ള ലക്ഷിമിവല്ലഭ കല്ല്യാണമണ്ടപത്തിലും വെച്ചാണ് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. പായസമത്സരം ചെണ്ടമേളം കൾച്ചറൽ പ്രോഗ്രാം വടംവലി ഉറിയടി നാടൻകലാപരിപാടികൾ ഓണസദ്യ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ നടത്തും. പ്രിസിഡന്റ് ഹരിദാസന്റെ അദ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഓണാഘോഷം തകൃതിയാക്കാൻ തീരുമാനിച്ചത്. സെക്രട്ടറി വാസുദേവൻ ട്രഷറർ ശിവൻകുട്ടി ജോയന്റ് സെക്രട്ടറി ജലീൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ, മനോഹരൻ, സുരേഷ്ബാബു, എന്നിവർ ചടങ്ങിൽ സംസാരിച്ചു

Read More

ഓണാഘോഷത്തിന്റെ ഭാഗമായി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ സംഘടിപ്പിച്ചു 

ബെംഗളുരു: കേരള സമാജം ബെംഗളുരു സൗത്ത് വെസ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ എന്നിവ ഞായറാഴ്ച ഭാനു സ്കൂളിൽ വെച്ച് സങ്കടിപ്പിച്ചു. വിജയികളായവർക്ക് സെപ്റ്റംബർ 24 നു ഡിഎസ്എ ഭവനിൽ വെച്ചു നടത്തുന്ന ഓണാഘോഷ സമാപന ദിവസം സമ്മാനങ്ങൾ നൽകും.

Read More

സൗത്ത് ബെംഗളുരു മലയാളി അസോസിയേഷൻ ഓണാഘോഷം ഒക്ടോബർ 1 ന്

ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഓണവില്ല് 2023 ഒക്ടോബർ ഒന്നിന് ഉള്ളഹള്ളിയിലുള്ള വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ ശ്രീ യു ടി ഖാദർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഹൈബി ഈഡൻ, ഡി കെ സുരേഷ് എംപി, എം കൃഷ്ണപ്പ എംഎൽഎ, സതീഷ് റെഡ്‌ഡി എംഎൽഎ, ടോമിൻ ജെ തച്ചങ്കരി ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പായസമത്സരം,വിവിധ നാടൻ, പാശ്ചാത്യ കലാരൂപങ്ങൾ, ഓണസദ്യ, മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു 

ബംഗളൂരു: ബേഗൂർ ഫോർട്ട് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള ജന്മഷ്ടമി ഈ വർഷവും ഗംഭീരമായി ആഘോഷിക്കുന്നു. സമന്വയ ചന്തപുര ഭാഗം, പാർദ്ധസാരഥി ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വേഷങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. ബേഗൂർ ലേക്കിന് സമീപത്തുള്ള നാഗീശ്വര ക്ഷേത്രത്തിൽ നിന്നും വാദ്യ ഘോഷങ്ങളോട് കൂടി ശോഭായാത്ര പുറപ്പെടും.

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു 

ബെംഗളുരു: ബേഗൂർ ഫോർട്ട്‌ ശ്രി ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള ജന്മഷ്ടമി ഈ വർഷവും ഗംഭീരമായി ആഘോഷിക്കുന്നു. സമന്വയ ചന്തപുര ഭാഗ്, പാർദ്ധസാരഥി ബാലഗോകുലം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വേഷങ്ങൾ, ഘോഷയാത്ര എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ബേഗൂർ ലേക്കിന് സമീപത്തുള്ള നാഗിശ്വര ക്ഷേത്രത്തിൽ നിന്നും വാദ്യ ഘോഷങ്ങളോട് കൂടി ശോഭായാത്ര പുറപ്പെടും.

Read More