യാത്രക്കാരുടെ ശ്രദ്ധക്ക് ! ഇന്ന് സ്പെഷ്യൽ ട്രെയിൻ ഉണ്ട്. യെശ്വന്ത് പുരയിൽ നിന്ന് എറണാകുളത്തേക്ക് .

ബെംഗളൂരു : സംക്രാന്തി – പൊങ്കൽ തിരക്ക് കുറക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06571 എന്ന നമ്പറിൽ വൈകുന്നേരം 04:45ന് യശ്വന്ത് പുര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തും. ശനിയാഴ്ച്ച രാവിലെ 09:35 ന് പുറപ്പെടുന്ന തീവണ്ടി തിരിച്ച് 10 മണിക്ക് യെശ്വന്ത്പുരയിൽ എത്തും. ഒരു ഒന്നാം ക്ലാസ് എ.സി. 3 മൂന്ന് ടയർ എസി 10 സ്ലീപ്പർ 5 ജനറൽ കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്.

Read More

ഇലക്ട്രോണിക് സിറ്റി മെട്രോ ലൈൻ, യെല്ലോ ലൈൻ ജനുവരി 6 ന് പ്രവർത്തനം ആരംഭിക്കുമോ ? പ്രചരിക്കുന്ന വാർത്തക്ക് പിന്നിൽ?

ബെംഗളൂരു : നഗരത്തിലെ നല്ലൊരു വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബൊമ്മ സാന്ദ്ര മുതൽ ആർ. വി. റോഡ് വരെ നീളുന്ന യെല്ലോ ലൈൻ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി. അതേ സമയം ഇന്ന് (ജനുവരി 6) ന് യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചില ഓൺലൈൻ വീഡിയകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മെട്രോ റെയിൽ പാളങ്ങളും സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ടെങ്കിലും സമയത്ത് മെട്രോ ട്രെയിനുകൾ ലഭ്യമാകാത്തതാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതിന് കാരണമായിട്ടുള്ളത്. പശ്ചിമ ബംഗളിലെ…

Read More

ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ  ഇന്ത്യക്കാരനാണ് ഗുകേഷ്. 13 റൗണ്ട്…

Read More

ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷൻ ഇനി ഈ കമ്പനിയുടെ പേരിൽ;വാങ്ങിയത് വൻ തുകക്ക്!

ബെംഗളൂരു : ഇനിയും പ്രവർത്തനം തുടങ്ങാത്ത യെല്ലോ ലൈൻ മെട്രോയുടെ ആദ്യത്തെ സ്‌റ്റേഷനായ ബൊമ്മസാന്ദ്രയെ തായ്‌വാൻ കമ്പനിയായ ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യലിമിറ്റഡ് വാങ്ങി, ഇനി അടുത്ത 30 വർഷം കമ്പനിയുടെ പേരിലായിരിക്കും ഈ സ്റ്റേഷൻ അറിയപ്പെടുക. 65 കോടി രൂപയുടേതാണ് ഇടപാട്, മുൻപ് ഇതേ പോലെ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനായ ഹെബ്ബഗൊഡി മരുന്നു നിർമാതാക്കളായ ബയോക്കോൺ വാങ്ങിയിരുന്നു. സ്റ്റേഷിൻ്റെ പേര് ഇപ്പോൾ “ബയോക്കോൺ ഹെബ്ബഗൊഡി” എന്നാക്കി മാറ്റിയിട്ടുണ്ട്. മറ്റൊരു മെട്രോ സ്റ്റേഷനായ കോനപ്പന അഗ്രഹാര ക്ക് സാമ്പത്തിക സഹായം നൽകിയത് സോഫ്റ്റ്വെവെയർ ഭീമനായ ഇൻഫോസിസ്…

Read More

മഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.

ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…

Read More

ഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!

ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.

Read More

ഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.

ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,…

Read More

നമ്മെ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം തടസപ്പെട്ടു.

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 05:30 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡ് സ്റ്റേഷനും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം പൂർണമായി നിർത്തി വക്കുകയായിരുന്നു. വൈദ്യുതി വിതരണ സംബന്ധമായ തകരാർ ആണ് കാരണം എന്നാണ് ലഭ്യമായ വിവരം. ഇതുമൂലം ഗ്രീൻ ലൈനിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻ തിരക്ക് രൂപപ്പെട്ടു.

Read More

ലഭ്യതക്കുറവ് : തക്കാളി വില പെട്ടെന്ന് ഉയരുന്നു

ചെന്നൈ: തക്കാളി വില കൂടി. ജൂൺ 20ന് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ തക്കാളി 80 രൂപയ്ക്കും പുറം ചന്തകളിലും ചില്ലറ വിൽപന കടകളിലും 100 രൂപയ്ക്ക് വരെയാണ് തക്കാളി വിറ്റിരുന്നത്. അതിനുശേഷം വില അൽപ്പം കുറയുകയും ഈ മാസം ആദ്യം കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലും കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ 40 മുതൽ 50 രൂപ നിരക്ക് വരെയാണ് വിറ്റത്. എന്നാൽ ഇന്നലെ ഇതിൻ്റെ വില ‘ദ്രുതഗതിയിൽ’ കൂടുകയായിരുന്നു. ഒറ്റ…

Read More

കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം, മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരു മരണം

കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. എറണാകുളത്തെ മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More