ബെംഗളൂരു: സൈബർ തട്ടിപ്പിൽ പെട്ട മലയാളി ഐ.ടി. ജീവനക്കാരന്റെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഈ മാസം മൂന്നിനാണ് സംഭവം. പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനിയിൽനിന്നും സൈബർ ക്രൈം പോലീസിൽ നിന്നുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളാണ് കബളിപ്പിച്ചത്. യുവാവിന്റെപേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും ഇതിൽ 140 ഗ്രാം എം.ഡി.എം.എ.യുണ്ടെന്നും പറഞ്ഞാണ് ഫോൺകോൾ വന്നത്. യുവാവിന്റെ ആധാർ നമ്പറുൾപ്പെടെ എല്ലാ വിവരങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അഞ്ച് വ്യാജ പാസ്പോർട്ടും ഒരു ജോഡി ഷൂ, ലാപ്‌ടോപ്പ് എന്നിവയും പാഴ്‌സലിലുണ്ടെന്നും ഷൂവിനുള്ളിലാണ് എം.ഡി.എം.എ.യുള്ളതെന്നുമാണ് പറഞ്ഞത്. പാഴ്‌സലുമായി ബന്ധമില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ…
Read MoreCategory: BENGALURU LOCAL
സൈബർ തട്ടിപ്പിൽ മലയാളി ഐ.ടി. ജീവനക്കാരന് നഷ്ടപെട്ടത് അഞ്ചുലക്ഷം
ബെംഗളൂരു: സൈബർ തട്ടിപ്പിൽ പെട്ട മലയാളി ഐ.ടി. ജീവനക്കാരന്റെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഈ മാസം മൂന്നിനാണ് സംഭവം. പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനിയിൽനിന്നും സൈബർ ക്രൈം പോലീസിൽ നിന്നുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളാണ് കബളിപ്പിച്ചത്. യുവാവിന്റെപേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും ഇതിൽ 140 ഗ്രാം എം.ഡി.എം.എ.യുണ്ടെന്നും പറഞ്ഞാണ് ഫോൺകോൾ വന്നത്. യുവാവിന്റെ ആധാർ നമ്പറുൾപ്പെടെ എല്ലാ വിവരങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അഞ്ച് വ്യാജ പാസ്പോർട്ടും ഒരു ജോഡി ഷൂ, ലാപ്‌ടോപ്പ് എന്നിവയും പാഴ്‌സലിലുണ്ടെന്നും ഷൂവിനുള്ളിലാണ് എം.ഡി.എം.എ.യുള്ളതെന്നുമാണ് പറഞ്ഞത്. പാഴ്‌സലുമായി ബന്ധമില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ…
Read Moreകേരള സർക്കാരിന്റെ ആപ്പ് മാതൃകയിൽ ബെംഗളൂരു വെബ് ടാക്സി ആപ്പ് വരുന്നു; ഫെബ്രുവരിയിൽ നിങ്ങളിലേക്ക് എത്തും
ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു. സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്, നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു. എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു. ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള…
Read Moreക്യാൻസർ ബാധിച്ച് മരിച്ച മകളുടെ മനോഹരമായ വിഗ്രഹം ഉണ്ടാക്കിച്ച് അമ്മ;
ബെംഗളൂരു: ദാവംഗരെയിൽ മരണപെട്ടുപോയ മകളുടെ പ്രതിമയുണ്ടാക്കി ഒരു ‘അമ്മ. അധ്യാപികയായിരുന്ന ജി എൻ കമലമ്മയാണ് പ്രതിമ ഉണ്ടാക്കിച്ചത് . 27 വർഷം സർക്കാർ അധ്യാപികയായി സേവനമനുഷ്ഠിച്ചവരാണ് കാവ്യയുടെ അമ്മ കമല. കാവ്യ ക്യാൻസർ ബാധിതനായിരുന്നു. ആ മഹാമാരിയോട് പൊരുതിയ കാവ്യ ഒടുവിൽ ക്യാൻസറിന് കീഴടങ്ങി. എന്നാൽ കാവ്യയുടെ അമ്മ കമലമ്മ മരണത്തിന് മുമ്പ് അവളുടെ ആഗ്രഹം നിറവേറ്റി. മകളുടെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കി ‘ എന്റെ മകൾ ജീവിച്ചിരിപ്പുണ്ട്’ എന്ന് തോന്നിക്കാൻ വേണ്ടിയാണ് ‘അമ്മ ഇതിനു മുന്നിട്ടിറങ്ങിയത് . അതെ, ദാവൻഗെരെയിലെ സരസ്വതി…
Read Moreമദ്യപാനികളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണം; കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ; വ്യത്യസ്തമായ മുഴുവൻ ആവശ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം
ബെംഗളൂരു: ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വിവിധ സംഘടനകൾ സുവർണ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്‌ച വളരെയധികം ശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ കാണാനും അവരുടെ പരാതികൾ കേൾക്കാനും കുറച്ചു സമയം എടുത്തു. കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ബന്ധപ്പെട്ട വകുപ്പിന്റെ…
Read Moreവില ഉയർന്നു; 6 ലക്ഷം രൂപയുടെ വെളുത്തുള്ളി മോഷണം പോയി
ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ദണ്ഡിനകുരുബറഹട്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 150 ചാക്ക് വെളുത്തുള്ളി മോഷണം പോയത്. വെളുത്തുള്ളി വില വർധിച്ചതിനെ തുടർന്ന് ഗോഡൗണിന്റെ ഷട്ടർ തകർത്ത് സ്റ്റോക്ക് കുത്തിത്തുറന്ന് ആസൂത്രിതമായാണ് സംഘം മോഷണം നടത്തിയത്. ജിഎം ബസവ കിരൺ എന്ന വ്യവസായി മധ്യപ്രദേശിൽ നിന്ന് വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചിരുന്നു വെളുത്തുള്ളിയാണ് മോഷണം പോയത് മോഷണത്തെ തുടർന്ന് ഇയാൾ പരാതി നൽകിയിട്ടുണ്ട്.
Read Moreബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: വിജയപുരയിൽ എച്ച് എച്ച് സംഗപുര ക്രോസിന് സമീപം ഇന്ന് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിമ്പ് കയറ്റി വന്ന ട്രാക്ടർ അമിത വേഗതയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read Moreപ്രായപൂർത്തിയാകാത്ത കമിതാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു : പ്രണയത്തിലായിരുന്ന യുവാവും പെൺകുട്ടിയും ഒറ്റരാത്രികൊണ്ട് വീടുവിട്ടിറങ്ങി പട്ടണത്തിന് പുറത്ത് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്‌ച രാത്രി കലബുർഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിലെ ചൗക്കി താണ്ടയ്‌ക്ക് സമീപമാണ് സംഭവം. ചിറ്റാപൂർ താലൂക്കിലെ രാംപുരഹള്ളിയിലെ രാധിക (15) എന്ന പെൺകുട്ടിയും അതേ താലൂക്കിലെ കൊല്ലൂർ ഗ്രാമത്തിലെ ആകാശ് (18) എന്ന യുവാവുമാണ് ആത്മഹത്യ ചെയ്തത്. യാദ്ഗിരി സിറ്റിയിൽ ഐടിഐ ചെയ്തു വരികയായിരുന്ന ആകാശ് കഴിഞ്ഞ ഒരു വർഷമായി എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ ആകാശും പെൺകുട്ടിയും…
Read Moreഗ്രാമത്തിൽ കയറി മുട്ടയും പഴവും കഴിച്ച് ഓടിയ കരടിയെ പിടികൂടി
ബെംഗളൂരു: ഹനൂർ താലൂക്കിലെ അസിപൂർ ഗ്രാമത്തിൽ വനംവകുപ്പ് സൂക്ഷിച്ചിരുന്ന കൂട്ടിൽ ഗ്രാമീണരുടെ ഉറക്കം കെടുത്തിയ കരടി ഒടുവിൽ പെട്ട്. കഴിഞ്ഞ ശനിയാഴ്ച അസിപൂർ ഗ്രാമത്തിലെ പെട്ടിക്കടകളിൽ ഭക്ഷണം തേടിയെത്തിയ ഈ കരടി മുട്ടയും പഴങ്ങളും തിന്ന് നശിപ്പിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി കരടിയെ പിടിക്കാൻ അസിപുര ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് കരടിയെ പിടികൂടാനുള്ള നിരന്തര ശ്രമത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തിലെ പെട്ടിക്കടകളിൽ കരടി അതിക്രമിച്ച് കയറി ഭക്ഷ്യവസ്തുക്കൾ തിന്ന് നശിപ്പിച്ച് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത്. കരടി ഗ്രാമത്തിൽ വന്ന്…
Read Moreഡിആർഡിഒയിൽ ജോലി ചെയ്തിരുന്ന യുവ ശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ പുത്തൂരിലെ കല്ലാർപെ ഗ്രാമത്തിൽ നിന്നുള്ള യുവ ശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു. ഭരത് കല്ലാർപെ (24) ആണ് ആത്മഹത്യ ചെയ്ത യുവാവ്. രണ്ട് മാസം മുമ്പ് ജോലിയിൽ പ്രവേശിച്ച ഭരത് ഹൈദരാബാദിലെ ഡിആർഡിഒയിൽ താത്കാലികമായി ജോലി ചെയ്യുകയായിരുന്നു. പുത്തൂർ കല്ലാർപെ സ്വദേശിയായ ഭരത് ഒരാഴ്ച മുൻപാണ് ടൗണിൽ എത്തിയത്. ഇതിനിടെ ജോലി രാജിവെച്ചതായും പറയുന്നു. രാജിക്കത്ത് നൽകിയെങ്കിലും രാജിക്കത്ത് സ്വീകരിച്ചില്ലന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് ഭരതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല.
Read More