ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.
Read MoreCategory: BENGALURU LOCAL
മറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം
ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Read Moreസ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി; സർക്കാർ ജീവനക്കാരനായ വരൻ അറസ്റ്റിൽ
ബെംഗളൂരു: വിവാഹം നടക്കാനായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിവാഹദിനത്തിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. ബെലഗാവി ജില്ലയില്‍ ഖാനാപൂരിലാണ് സംഭവം. സച്ചിന്‍ വിതല പാട്ടില്‍ എന്ന ഹൂബ്ലി സ്വദേശിയാണ് അറസ്റ്റിലായത്. ബെലഗാവി ജില്ല കലക്‌ടറുടെ ഓഫിസ് ജീവനക്കാരനാണ് സച്ചിന്‍. ഖാനപൂര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി ഡിസംബര്‍ 31നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത് ലോകമാന്യ കല്യാണമണ്ഡപത്തില്‍ രാവിലെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനിടെയാണ് സ്ത്രീധനത്തെ ചൊല്ലി കല്യാണം മുടങ്ങിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും…
Read Moreപൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്തത് മൂക്ക് മുറിച്ചു കൊണ്ട്
ബെംഗളൂരു: അങ്കണവാടി വർക്കറുടെ മക്കൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്ത് മധ്യവയസ്കൻ. അങ്കണവാടി വർക്കറുടെ മൂക്ക് മുറിച്ചായിരുന്നു ഇയാളുടെ ശിക്ഷ നടപടി. ബെലഗാവി ജില്ലയിലെ ബസൂർതെ ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി വർക്കറായ സുഗധക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സയിലാണ് സുഗധ. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read Moreഅമ്മയും മക്കളും ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: അമ്മയും മക്കളും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ ശിവമ്മ (36), ഏഴുവയസ്സുള്ള മകളും 9 വയസ്സുള്ള മകനുമാണ് മരിച്ചത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത്. മരിച്ച ശിവമ്മ 12 വർഷം മുമ്പാണ് വിവാഹിതയായത്. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. മരിച്ച ശിവമ്മയുടെ ഭർത്താവ് തുമകൂരിലെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പ് ഇയാൾ തുംകൂരിലെ ഒരു ബേക്കറിയിൽ ജോലിക്ക് പോയി. തിങ്കളാഴ്ച…
Read Moreപുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു:പുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധാം നഗറിൽ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിക്കാനിരുന്ന യുവതി ആത്മഹത്യ ചെയ്തു. വർഷിണി (21) ആണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന വർഷിണി സ്വകാര്യ കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വീട്ടിൽ ആത്മഹത്യ ചെയ്തു.മരണക്കുറിപ്പൊന്നും ലഭ്യമല്ല. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോട്ടോഗ്രാഫിയിൽ താൽപര്യമുണ്ടായിരുന്ന വർഷിണി വർഷാവസാന ആഘോഷത്തിന്റെ ഫോട്ടോയെടുക്കാൻ തയ്യാറെടുത്തിരുന്നുവെന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ വിൽസൺ…
Read Moreകർണാടക ഉപമുഖ്യമന്ത്രിയുടെ നിക്ഷേപം;കേരളത്തിലെ പ്രമുഖ ചാനലിന് സി.ബി.ഐ.നോട്ടീസ്.
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി വി.കെ.ശിവകുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് എന്ന മലയാളം ചാനലിന് സി.ബി.ഐ.നോട്ടീസ്. ഡി.കെ.ശിവകുമാറിന് ചാനലിൽ ഉള്ള നിക്ഷേപത്തേ കുറിച്ചുള്ള വിവരങ്ങളുമായി ഈ മാസം 11 ന് ബെംഗളൂരുവിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് ജയ്ഹിന്ദ് ചാനൽ മാനേജിംഗ് ഡയറക്ടർ ബി.എസ്.ഷിജുവിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ബിനാമി ഇടപാടുകളിലൂടെ ഡി.കെ.ശിവകുമാർ 75 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം അന്വേഷിക്കാൻ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് നൽകിയ അനുമതി പുതിയ കോൺഗ്രസ് സർക്കാർ വന്നതിന് ശേഷം പിൻവലിച്ചിരുന്നു.
Read Moreനടൻ വിജയ് ദുരിതാശ്വാസ ഫണ്ട് നൽകുന്ന ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളടക്കം 6 പേർക്ക് പരിക്കേറ്റു
ചെന്നൈ: വിജയ് പീപ്പിൾസ് മൂവ്‌മെന്റിന് വേണ്ടി നടൻ വിജയ് ഇന്ന് നെല്ലായിയിലും തൂത്തുക്കുടിയിലും മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകി. പാളയങ്കോട്ടയിലെ കെഡിസി നഗറിലെ മണ്ഡപത്തിൽ നടൻ വിജയ് ദുരിതാശ്വാസ സഹായം നൽകി. പ്രളയബാധിത ജില്ലകളിൽ പച്ചക്കറികളും പുതപ്പുകളും പണവും വിതരണം ചെയ്തു. ഇതിനിടെ വിജയ് വേദിയിൽ സംസാരിക്കവെ ഒരു വൃദ്ധ നടൻ വിജയുടെ കവിളിൽ തൊട്ടു അഭിനന്ദിക്കുകയും പുഞ്ചിരിച്ച മുഖത്തോടെ ദുരിതാശ്വാസ സാമഗ്രികൾ വാങ്ങുകയും ചെയ്തു. നിരവധി പേരാണ് നടൻ വിജയ് ദുരിതാശ്വാസ ഫണ്ട് നൽകുന്ന ചടങ്ങിൽ പങ്കെടുത്തത്. ഷോ…
Read Moreതെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം
ബെംഗളൂരു:തെരുവ് നായകൾ കടിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം. കോലാറിലെ അച്ചതനഹള്ളിയിലാണ് തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ പെൺകുഞ്ഞിന്റെ മൃതദേഹം വഴിയാത്രക്കാർ കണ്ടത്. ജനിച്ചയുടൻതന്നെ ബന്ധുക്കൾ കുഞ്ഞിനെ ഉപേക്ഷിെച്ചന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളും കടിയേറ്റ് മുറിഞ്ഞ നിലയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreമലയാളി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി; യുവതി അടക്കം മൂന്നുപേർ പിടിയിൽ
ബെംഗളൂരു: വ്യവസായിയെ ബലമായി വലിച്ചിഴച്ച് യുവതിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത പ്രതിയെ മൈസൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുമ്പ് നടന്ന കേസിന്റെ തുടർനടപടിയെ തുടർന്ന് യുവതിയടക്കം മൂന്ന് പ്രതികളെ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതികളിൽ നിന്ന് 50,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഫസലുല്ല റഹ്മാൻ, റിസ്വാൻ, ഒരു യുവതി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി ഒളിവിലാണ്. കേരളത്തിലെ തിരുനെല്ലിയിലെ ഒരു വ്യവസായിയെ ബ്ലാക്ക്…
Read More