ചെന്നൈ : കോടതിയുത്തരവ് നടപ്പാക്കുന്നത് ഒഴിവാക്കുന്നതിനായി അപ്പീൽ സമർപ്പിച്ച തമിഴ്‌നാട് സർക്കാരിൽനിന്ന് അഞ്ചുലക്ഷം രൂപ പിഴയീടാക്കാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. അസി.പ്രൊഫസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഏകാംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴയീടാക്കാൻ ഉത്തരവിട്ടത്. സർക്കാരിന്റെ ക്രൂരമായ വിനോദമാണിതെന്ന് നിരീക്ഷിച്ച കോടതി ഭാവിയിൽ ഇത്തരത്തിൽ അപ്പീലുകൾ സമർപ്പിക്കാതിരിക്കാൻ സർക്കാരിന് ഇത് ഒരു പാഠമാകുമെന്ന് കരുതുന്നെന്നും അഭിപ്രായപ്പെട്ടു. 2009-ൽ അസി.പ്രൊഫസർമാരായി നിയമിക്കപ്പെട്ട 10 പേരാണ് ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട്…
Read MoreCategory: Chennai Local
വിജയ് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത് രാഹുലിന്റെ നിർദേശപ്രേകാരം; മുൻ കോൺഗ്രസ് നേതാവ്
ചെന്നൈ : നടൻ വിജയ് പാർട്ടിയുണ്ടാക്കിയത് രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരമാണെന്ന് കോൺഗ്രസ് മുൻ ദേശീയസെക്രട്ടറിയും നിലവിൽ ബി.ജെ.പി. നേതാവുമായ എസ്. വിജയധാരണി. താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ വിജയ്‌യോട് പാർട്ടി തുടങ്ങാൻ രാഹുൽ നിർദേശിച്ചുവെന്നാണ് വിജയധാരണിയുടെ വെളിപ്പെടുത്തൽ. വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ഭാവിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. വിജയധാരണിയുടെ പരാമർശം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കു വഴിയൊരുക്കി. എന്നാൽ, വിജയധാരണിയുടെ പരാമർശത്തോട് തമിഴക വെട്രി കഴകം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് രാഹുൽ ഗാന്ധി ഡൽഹിയിൽവെച്ച് വിജയ്‌യോട്…
Read Moreകുതിച്ചുയർന്ന് വെളുത്തുള്ളി വില.
ചെന്നൈ ∙ സംസ്ഥാനത്ത് വെളുത്തുള്ളി വില ഉയരുന്നു. ചെന്നൈയിൽ മലപ്പൂണ്ട് എന്നറിയപ്പെടുന്ന വലിയ വെളുത്തുള്ളി ഗ്രേഡ് അനുസരിച്ച് കിലോയ്ക്ക് 280–400 രൂപയും ചെറുതിന് 120–130 രൂപയുമാണ് വില. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ മൂലം ഉൽപാദനം കുറഞ്ഞതിനെ തുടർന്നു വരവു കുറഞ്ഞതിനാലാണു വില കൂടുന്നത്. സവാള, ചെറിയുള്ളി, നാരങ്ങ എന്നിവയുടെ വിലയും ഉയരുന്നുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 60–70 രൂപയാണു വില. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നാരങ്ങയുടെ വില കിലോയ്ക്ക് 120 രൂപയായി ഉയർന്നു. ചില്ലറ കേന്ദ്രങ്ങളിൽ 180 രൂപ വരെയാണ് ഈടാക്കുന്നത്
Read Moreപുതിയ ന്യൂനമർദം: കടലോര ജില്ലകളിൽ മഴയ്ക്ക് സാധ്യത
900 അധ്യാപകർക്ക് ആജീവാനന്ത വിലക്കിന് ശുപാർശ
ചെന്നൈ : ഒരേസമയം പല കോളേജുകളിൽ നിയമനം നേടിയ 900-ൽപരം എൻജിനിയറിങ് കോളേജ് അധ്യാപകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കും. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ അണ്ണാ സർവകലാശാല നിയോഗിച്ച സമിതിയാണ് വിലക്കിന് ശുപാർശ ചെയ്തിരിക്കുന്നത്. നിയമനം നടത്തിയ കോളേജുകൾക്കെതിരേ ക്രിമിനൽ നടപടിയും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 295 കോളേജുകൾക്ക് എതിരേയാണ് നടപടിക്ക് ഒരുങ്ങുന്നത്.
Read Moreദക്ഷിണ റെയിൽവേയിൽ ഏകീകൃത പെൻഷൻ പദ്ധതിയിലുൾപ്പെട്ടത് 62,267 പേർ
ചെന്നൈ : ദക്ഷിണ റെയിൽവേയിലെ 62,267 പേർക്ക് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 2025 ഏപ്രിൽ ഒന്ന് മുതലാണ് ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിത്തുടങ്ങുക. ദക്ഷിണ റെയിൽവേയിൽ 81,311 ജീവനക്കാരാണുള്ളത്. ഇതിൽ 18,605 ജീവനക്കാരാണ് പഴയപെൻഷൻപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏകീകൃത പെൻഷൻപദ്ധതിയിൽ ഉൾപ്പെടുന്ന 62,706 പേരിൽ 439 പേർ ഗസറ്റഡ് റാങ്കിലുള്ളവരാണ്. 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും ശരാശരിയെടുത്ത് അതിന്റെ 50 ശതമാനമാണ് ഏകീകൃത പെൻഷൻപദ്ധതി പ്രകാരം പെൻഷൻ അനുവദിക്കുക. 25 വർഷമെങ്കിലും സർവീസുള്ളവർക്കാണ് 50 ശതമാനം…
Read Moreആറുമാസമായിട്ടും ബി.ജെ.പി.യിൽ പദവിയില്ല; പരിഭവവുമായി വനിതാനേതാവ്
ചെന്നൈ : എം.എൽ.എ. പദവിവരെ ഉപേക്ഷിച്ച് ബി.ജെ.പി.യിൽ ചേർന്ന തനിക്ക് ആറുമാസമായിട്ടും പദവിനൽകുന്നില്ലെന്ന പരാതിയുമായി വനിതാനേതാവ്. കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധാരണിയാണ് പാർട്ടിനടത്തിയ പൊതുസമ്മേളനത്തിന്റെ വേദിയിൽ പരാതി പറഞ്ഞത്. പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കാൻ പദവി വേണം. എന്നാൽ ഇതുവരെയും ഒരുസ്ഥാനവും ലഭിച്ചിട്ടില്ല. തക്കതായ അംഗീകാരം ലഭിക്കുമെന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും വിജയധാരണി കൂട്ടിച്ചർത്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായിരുന്ന വിജയധാരണി ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നത്. ബി.ജെ.പി.യിൽ ചേർന്നതോടെ എം.എൽ.എ. സ്ഥാനം രാജിവെച്ചു. എന്നാൽ…
Read Moreശ്രീനാരായണ ജയന്തി ആഘോഷിച്ചു
ചെന്നൈ : പാടി എൻ.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണജയന്തി ആഘോഷം ഗോകുലം ഗ്രൂപ്പ് എം.ഡി. ബൈജു ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമനെയും അരുണ പുരുഷോത്തമനെയും ആദരിച്ചു. 10, 12 ക്ലാസുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. ശാഖ സെക്രട്ടറി എ.സുധാകരൻ, എ.എൻ. ഗിരീഷൻ, പ്രീമിയർ ജനാർദനൻ, ഇ. രാജേന്ദ്രൻ, എ.ജി. ദേവൻ, സി.എസ്. ശിവദാസ് എന്നിവർ പ്രസംഗിച്ചു.
Read Moreതമിഴ്‌നാട്ടിൽ രണ്ടിടങ്ങളിൽ പടക്കശാല സ്ഫോടനം; നാലുപേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിലെ പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായാറാഴ്ച രാവിലെ ദിണ്ടിഗലിലെ നത്തം അവിച്ചിപ്പട്ടിയിലെയും മയിലാടുതുറൈ തിരുവാവട്ടുതുറയിലുമുള്ള പടക്കശാലകളിലാണ് അപകടമുണ്ടായത്. ദിണ്ടിഗലിലെ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു പേർക്കാണ് പരിക്കേറ്റത്. പടക്കശാല ഉടമ സെൽവത്തിനായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നത്തം പോലീസ് കേസെടുത്തു. മയിലാടുതുറൈയിലെ അപകടത്തിൽ സമീപ ഗ്രാമത്തിലെ കർണൻ (27), കാളിപെരുമാൾ (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ലക്ഷ്മണൻ, കുമാർ എന്നിവരെ മയിലാടുതുറൈ സർക്കാർ മെഡിക്കൽ…
Read Moreരണ്ടാമതും ഫോൺ മാറിനൽകി; ആമസോണിന് 1.3 ലക്ഷം രൂപ പിഴ
ചെന്നൈ : ഓൺലൈനിൽ ഓർഡർ ചെയ്ത ഫോണിനുപകരം തുടർച്ചയായി രണ്ടുതവണ തെറ്റായ ഫോൺ നൽകിയതിന് ആമസോണിന് ഉപഭോക്തൃകോടതി 1.3 ലക്ഷം രൂപ പിഴവിധിച്ചു. മേടവാക്കം സ്വദേശി ആർ. സുന്ദരരാജനാണ് കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽനിന്ന് അനുകൂലവിധി നേടിയത്. ആമസോണിൽനിന്ന് സുന്ദരരാജൻ 2022-ൽ സാംസങ് ഗാലക്സി എസ്. 22 അൾട്രാ 5ജി ഫോൺ വാങ്ങിയിരുന്നു. 99,999 രൂപയായിരുന്നു വില. എന്നാൽ കിട്ടിയത് മറ്റൊരുഫോണാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുന്ദരരാജൻ പുതിയഫോണിന് അപേക്ഷനൽകി. പക്ഷേ, അപ്പോളും കിട്ടിയത് മറ്റൊരു ഫോൺ ആയിരുന്നു. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് സുന്ദരരാജൻ…
Read More