ചെന്നൈ: ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷമായതിനാൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ശനിയാഴ്ചത്തെ ട്രെയിൻ ഷെഡ്യൂൾ പിന്തുടരും. CMRL-ൻ്റെ കുറിപ്പ് അനുസരിച്ച്, രാവിലെ 5 മുതൽ രാത്രി 11 വരെ മെട്രോ ട്രെയിനുകൾ ഓടും. തിങ്കളാഴ്ച രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയും ഓരോ ആറ് മിനിറ്റിലും മെട്രോ ട്രെയിനുകൾ ഓടും. കൂടാതെ, രാവിലെ 11 മുതൽ 5 വരെ, രാത്രി 8 മുതൽ 10 വരെ, ഓരോ ഏഴ് മിനിറ്റിലും മെട്രോ ട്രെയിനുകൾ ലഭ്യമാകും.…
Read MoreCategory: Chennai Local
വിദേശനിക്ഷേപം ലക്ഷ്യമിട്ട് മുഖ്യമന്ത്രി സ്റ്റാലിൻ നാളെ വിദേശത്തേക്ക്
ചെന്നൈ : തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചൊവ്വാഴ്ച യു.എസിലേക്കു തിരിക്കും. രണ്ടാഴ്ച അമേരിക്കയിൽ ചെലവിടുന്ന സ്റ്റാലിൻ അവിടുത്തെ വ്യാപാര-വ്യവസായ പ്രമുഖരുമായി ചർച്ചനടത്തും. തമിഴ്‌നാടിനെ 2030-ഓടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റാലിന്റെ വിദേശയാത്ര. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അദ്ദേഹം ദുബായ്, സിങ്കപ്പൂർ, മലേഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയാണ് യു.എസ്. പര്യടനം. ഓഗസ്റ്റ് 28-ന് സാൻഫ്രാൻസിസ്‌കോയിൽ വിമാനമിറങ്ങുന്ന സ്റ്റാലിൻ സെപ്റ്റംബർ 12-ന് ഷിക്കാഗോയിൽനിന്നാണ് തിരിച്ച് വിമാനംകയറുക. 29-ന് നിക്ഷേപകസംഗമത്തിലും…
Read Moreഡി.എം.ഡി.കെ പാർട്ടി ഓഫീസ് ഇനി ‘ക്യാപ്റ്റൻ ക്ഷേത്രം’
ചെന്നൈ : വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ. പാർട്ടിയുടെ ചെന്നൈയിലെ ആസ്ഥാന മന്ദിരം ഇനി മുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന് അറിയപ്പെടും. ഞായറാഴ്ച നടന്ന വിജയകാന്തിന്റെ 72-ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയാണ് പ്രഖ്യാപനം നടത്തിയത്. ‘‘കോയമ്പേടിലുള്ള പാർട്ടി ഓഫീസ് ഇന്നുമുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന പേരിൽ അറിയപ്പെടും. അശരണരെ സഹായിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. മൺമറഞ്ഞെങ്കിലും ഇനി മുതൽ വിജയകാന്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന -അന്നദാന ദിനമായും ആചരിക്കും’’ -പ്രേമലത പറഞ്ഞു. പാർട്ടി ഓഫീസിനുമുൻപിലെ വിജയകാന്തിന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയശേഷം പ്രേമലത…
Read Moreമുത്തമിഴ് മുരുകഭക്ത സമ്മേളനം തമിഴ്‌നാടിന്റെ ആത്മീയചരിത്രത്തിലേക്ക് -എം.കെ. സ്റ്റാലിൻ
പഴനി : പഴനിയിൽ നടക്കുന്ന ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം തമിഴ്‌നാടിന്റെ ആത്മീയചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം എല്ലാവർക്കും തുല്യമായി നൽകുകയെന്നതാണ് ദ്രാവിഡമാതൃക പറയുന്നത്. അതുകൊണ്ടുതന്നെ വിവിധ മതവിഭാഗങ്ങളിൽപ്പെടുന്ന വിശ്വാസികളെ സംരക്ഷിക്കാൻ സർക്കാർ മുന്നിലുണ്ടാവും. സംസ്ഥാനത്തെ പ്രധാന മുരുകക്ഷേത്രങ്ങളുടെ വികസനത്തിന് 789 കോടിയാണ് ചെലവഴിക്കുന്നത്. കൈയേറ്റം ചെയ്യപ്പെട്ട, 5,577 കോടി മൂല്യമുള്ള 6,140 ഏക്കർ ക്ഷേത്രഭൂമി ഇതുവരെ തിരിച്ചുപിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രാരാധനാവേളകളിൽ തമിഴ് ഭാഷയ്‌ക്ക് മുൻഗണന നൽകണം. ക്ഷേത്രത്തിനകത്ത് ആരാധന നടത്താൻ എല്ലാവർക്കും…
Read Moreരണ്ടാംഘട്ട കൗൺസലിംഗിന് ശേഷവും തമിഴ്നാട്ടിൽ ഒരു ലക്ഷം എൻജിനിയറിങ് സീറ്റുകൾ ബാക്കി
ചെന്നൈ : തമിഴ്‌നാട് എൻജിനിയറിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗൺസലിങ് പൂർത്തിയായപ്പോൾ ഒരു ലക്ഷത്തിലധികം സീറ്റുകൾ ബാക്കി. ആകെയുള്ള 443 കോളേജുകളിൽ 30 കോളേജുകൾക്ക് ഒരു വിദ്യാർഥിയെപ്പോലും ലഭിച്ചില്ല. 110 എണ്ണത്തിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. സംസ്ഥാനത്താകെ 1,62,392 എൻജിനിയറിങ് സീറ്റുകളുണ്ട്. ആദ്യഘട്ട കൗൺസലിങ്ങിൽ 17,679 പേരും രണ്ടാംഘട്ടത്തിൽ 61,082 പേരും പ്രവേശനം നേടി. അതിനുശേഷമാണ് 1,01,310 സീറ്റുകൾ ഒഴിവുള്ളത്. മൂന്നാംഘട്ട കൗൺസലിങ്ങിൽ 93,000 വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിൽ എത്രപേർ പഠിക്കാൻ ചേരുമെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ നടപ്പ് അധ്യയനവർഷം ഏകദേശം…
Read Moreപാർട്ടി പതാക അനാഛാധനത്തിന് ശേഷം വിവാദങ്ങളിൽ വിജയുടെ തമിഴക വെട്രി കഴകം
ചെന്നൈ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വൻ വിവാദം. സ്പെയിനിന്റെ ദേശീയപതാക അതേപടി പകർത്തിയതാണെന്നും ഇതു സ്പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. പതാകയിൽ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. അതിനിടെ, കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാൻഡായ ഫെവികോൾ, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും…
Read Moreപുനരുപയോഗിക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു;
ചെന്നൈ∙ സ്റ്റാർട്ടപ്പ് കമ്പനിയായ സ്‌പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു. കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 3 ക്യൂബ് ഉപഗ്രഹങ്ങളുമായി കേളമ്പാക്കത്തെ മൊബൈൽ ലോഞ്ച് പാഡിൽനിന്ന് ശനിയാഴ്ച രാവിലെ 7.15നായിരുന്നു വിക്ഷേപണം. ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്കു മടങ്ങാൻ ശേഷിയുള്ളതാണു ‘റൂമി’ എന്ന ചെറുറോക്കറ്റ്. 80 കിലോയാണു ഭാരം. 3 ഉപഗ്രഹങ്ങളും ഭൂമിയിൽനിന്ന് 80 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിലെ പാരച്യൂട്ടുകൾ ഉപയോഗപ്പെടുത്തി ഭൂമിയിലേക്കു തിരികെയിറങ്ങും. ആറായിരത്തോളം സ്കൂൾ വിദ്യാർഥികൾ…
Read Moreപ്രസവാവധി കഴിഞ്ഞെത്തുന്ന പോലീസുകാർക്ക് ഇഷ്ടസ്ഥലത്ത് നിയമനം; മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : പ്രസവാവധി കഴിഞ്ഞെത്തുന്ന വനിതാ പോലീസുകാർക്ക് അടുത്ത മൂന്നുവർഷത്തേക്ക് അവരാവശ്യപ്പെടുന്ന സ്ഥലത്ത് നിയമനം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. പ്രശസ്തസേവനം അനുഷ്ഠിച്ച പോലീസുകാർക്ക് ബഹുമതികൾ സമ്മാനിച്ചുകൊണ്ട് ചെന്നൈയിൽ വെള്ളിയാഴ്ച വൈകീട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം നിലനിൽക്കുന്ന സംസ്ഥാനത്തേ വികസനവും സമൃദ്ധിയും ഉണ്ടാവൂ എന്ന് സ്റ്റാലിൻ പറഞ്ഞു. സമാധാനം ഉറപ്പുവരുത്തുന്നതിൽ പോലീസ് സേനയ്ക്ക് സുപ്രധാനപങ്കുണ്ട്. പ്രശസ്തസേവനമനുഷ്ഠിച്ച പോലീസുകാർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും ആഭ്യന്തരമന്ത്രിയുടെ മെഡലുകളും മുഖ്യമന്ത്രിയുടെ മെഡലുകളും അദ്ദേഹം സമ്മാനിച്ചു. എഗ്മൂർ രാജരത്‌നം സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.
Read Moreനിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ; ചെന്നൈയിൽ ആശുപത്രി പൂട്ടി
ചെന്നൈ : നിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ സ്വകാര്യാശുപത്രി പൂട്ടി. പെരമ്പൂരിനടുത്ത പുളിയന്തോപ്പ് ഹൈറോഡിലുള്ള പ്രൈഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടി. ആശുപത്രിയധികൃതർ ദാതാവിന് പണം നൽകി വൃക്ക വാങ്ങി മറ്റൊരാളിൽ മാറ്റിവെക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. നാമക്കൽ ജില്ലയിലെ പള്ളിപ്പാളയം സ്വദേശിയായ ദാതാവ് ചെന്നൈ സൗക്കാർപേട്ടിലെ വ്യവസായിക്ക് വൃക്ക ദാനം ചെയ്തതിൽ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. തമിഴ്നാട്ടിലെ ട്രാൻസ്‌പ്ലാന്റ് സമിതിയുടെ അനുമതി വാങ്ങാതെയും ആവശ്യമായ രേഖകളില്ലാതെയുമാണ് ആശുപത്രി പ്രവർത്തിച്ചത്. അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ഉൾപ്പെടെയുള്ള…
Read Moreവ്യാജ എൻ.സി.സി. ക്യാമ്പിലെ പീഡനം; മുഖ്യപ്രതി ആത്മഹത്യചെയ്തു; അച്ഛൻ അപകടത്തിൽ മരിച്ചു
ചെന്നൈ : കൃഷ്ണഗിരി സ്കൂളിൽ വ്യാജ എൻ.സി.സി. ക്യാമ്പ് നടത്തി പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ശിവരാമൻ(32), ചികിത്സയിലായിരുന്ന പിതാവ് അശോക് കുമാറും (61) മരിച്ചു.ചികിത്സയിൽ കഴിയവേ ശിവരാമൻ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ശിവരാമന്റെ മരണം ആത്മഹത്യയായി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പിടിയിലാകുന്നതിനുമുമ്പുതന്നെ ശിവരാമൻ എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃഷ്ണഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമനെ ആരോഗ്യസ്ഥിതി മോശമായതിനാൽ വ്യാഴാഴ്ച സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശിവരാമന്റെ അച്ഛൻ അശോക് കുമാർ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഓടിച്ചുകൊണ്ടിരുന്ന ബൈക്കിൽനിന്ന് ബുധനാഴ്ച…
Read More