ചെന്നൈ: തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 19) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മിക്ക സ്ഥലങ്ങളിലും 20 മുതൽ 24 വരെ ചില സ്ഥലങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ന് കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും നീലഗിരി ജില്ലയിലും തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, തെങ്കാശി, ഈറോഡ്, ധർമ്മപുരി, കൃഷ്ണഗിരി, സേലം, നാമക്കൽ ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ…
Read MoreCategory: Chennai Local
റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂകമ്പം ;
മോസ്‌കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം…
Read Moreശ്രീലങ്കൻ തടവിൽനിന്ന് മോചിപ്പിച്ച 13 മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തി
ചെന്നൈ : ശ്രീലങ്കയിൽനിന്ന് മോചിപ്പിക്കപ്പെട്ട 13 തമിഴ് മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. സമുദ്രാതിർത്തിലംഘിച്ചെന്ന കുറ്റംചുമത്തി ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത തൊഴിലാളികളെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്. ശനിയാഴ്ച ചെന്നൈയിലെത്തിയ ഇവരെ ഫിഷറീസ് വകുപ്പ് അധികൃതർ സ്വന്തം സ്ഥലങ്ങളിലെത്തിച്ചു. ഒരുമാസംമുൻപ് പിടിയിലായ രമേശ്വരത്തുനിന്നുള്ള ഏഴുപേരെയും പുതുക്കോട്ടയിൽനിന്നുള്ള ആറുപേരെയുമാണ് മോചിപ്പിച്ചത്.
Read Moreഗായിക പി. സുശീല ആശുപത്രിയിൽ
ചെന്നൈ : പിന്നണിഗായിക പി. സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് അവരെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. 86-കാരിയായ അവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Moreവാഹനാപകടത്തിൽ അച്ഛനും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
ചെന്നൈ : വന്ദവാസിക്ക് സമീപം ഇരുചക്ര വാഹനാപകടത്തിൽ അച്ഛനും മകളും അടക്കം 3 പേർ മരിച്ചു. രാജശേഖർ (29) ഭാര്യ പത്മിനി (25), മോഹന ശ്രീ (4) പത്മിനിയുടെ അനുജത്തി ഭാനുമതി (23) എന്നിവരാണ് അപകടത്തിൽപെട്ടത് രാജശേഖർ തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസിക്ക് അടുത്തുള്ള പഴയ മമ്മുനി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. രാജശേഖർ ചെയ്യാർ ചിപ്പ്ഗട്ടിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ അഞ്ചാം വെള്ളിയാഴ്ച പ്രമാണിച്ച് രാജശേഖർ, പത്മിനി, സുബാഷിനി, മോഹന ശ്രീ, ഭാനുമതി എന്നിവർ വന്ദവാസിക്ക് അടുത്ത വേടൽ ഗ്രാമത്തിലെ പച്ചയ്യമ്മൻ ക്ഷേത്രത്തിലേക്ക്…
Read Moreനിർമാണം ആരംഭിച്ചു; 2026 ഓടുകൂടി 24 കോച്ചുള്ള ആദ്യ വന്ദേ സ്ലീപ്പർ ഒരുങ്ങും
ചെന്നൈ : 24 കോച്ചുള്ള വന്ദേ സ്ലീപ്പർ വണ്ടികളുടെ നിർമാണം ആരംഭിച്ചതായും ആദ്യ തീവണ്ടി 2026 ഓഗസ്റ്റിൽ പുറത്തിറങ്ങുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു. ഐ.സി.എഫ്. ആസ്ഥാനത്തുനടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പർ വണ്ടികളുടെ നിർമാണം നടക്കുകയാണ്. ഇതിൽ ആദ്യ തീവണ്ടി ഉടനെ പുറത്തിറക്കും. കഴിഞ്ഞ ജൂലായ്‌വരെ ചെയർകാർ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് തീവണ്ടി ഐ.സി.എഫിൽ നിർമിച്ചു. 12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കി തീവണ്ടി വെസ്റ്റേൺ റെയിൽവേക്ക് കൈമാറിയതായും അദ്ദേഹം…
Read Moreമുഖ്യമന്ത്രി സ്റ്റാലിൻ ഓഗസ്റ്റ് 27-ന് അമേരിക്കയിൽ സന്ദർശനം നടത്തും
ചെന്നൈ: ഓഗസ്റ്റ് 27-ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സെപ്റ്റംബർ 12 വരെ 17 ദിവസം യുഎസ്എ സന്ദർശിക്കും 2030ഓടെ തമിഴ്‌നാടിനെ ഒരു ട്രില്യൺ ഡോളർ സാമ്പത്തിക സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അമേരിക്ക സന്ദർശിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിവിധ നടപടികൾ സ്വീകരിക്കുന്നത്. അതിൻ്റെ ഭാഗമായി ദുബായ്, അബുദാബി, സിംഗപ്പൂർ, ജപ്പാൻ, സ്‌പെയിൻ തുടങ്ങി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ ക്ഷണിച്ചു. ഇതേത്തുടർന്നാണ് അമേരിക്കയിലേക്ക് പോകാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഓഗസ്റ്റ് 27-ന് ചെന്നൈയിൽ നിന്ന്…
Read Moreമധുര, തൂത്തുക്കുടി വിമാന നിരക്ക് വർധിക്കും
ചെന്നൈ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളും അവധി ദിനങ്ങളും പ്രമാണിച്ച് ലക്ഷക്കണക്കിന് ആളുകൾ സ്വന്തം നാട്ടിലേക്ക് പോയിത്തുടങ്ങി. ഇതുമൂലം വിമാന ടിക്കറ്റ് നിരക്കും പലതവണ വർധിച്ചിട്ടുണ്ട്. ചെന്നൈ – മധുര സാധാരണ നിരക്ക് 4,063 രൂപയിൽ നിന്ന് 11,716 രൂപയായും, ചെന്നൈ – തൂത്തുക്കുടി 4,301 രൂപയിൽ നിന്ന് 10,796 രൂപയായും, ചെന്നൈ – ട്രിച്ചി 2,382 രൂപയിൽ നിന്ന് 7,192 രൂപയായും, ചെന്നൈ – കോയമ്പത്തൂർ 3,369 രൂപയിൽ നിന്ന് 5,349 രൂപയിൽ നിന്ന് 2,71 രൂപയായും. ചെന്നൈ-സേലത്തിന് 8,277 യുമാണ് നിലവിലെ നിരക്കുകൾ. ഇതൊക്കെയാണെങ്കിലും…
Read Moreഅന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണി; മുൻ പോലീസുകാരന്റെ വീട്ടിൽ 647 വന്യജീവികൾ
ചെന്നൈ : അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ മുൻ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് അധികൃതർ 647 വന്യജീവികളെ കണ്ടെടുത്തു. വന്യജീവികളെ കോടികൾക്ക് വിദേശരാജ്യങ്ങളിലേക്ക് കടത്തിയ കേസിൽ അറസ്റ്റിലായ മുൻ പോലീസ് കോൺസ്റ്റബിൾ എസ്. രവികുമാർ (41) കൊളത്തൂരിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തിയത്. കുരങ്ങുകൾ, പെരുമ്പാമ്പുകൾ, നക്ഷത്ര ആമകൾ, കടലാമകൾ ഉൾപ്പെടെ കണ്ടെത്തിയവയിലുണ്ട്. ആമകൾ പലതും ചത്ത നിലയിലായിരുന്നു. അലങ്കാര മത്സ്യക്കൃഷിക്കാണെന്ന വ്യാജേനയാണ് രവികുമാർ കൊളത്തൂർ ലക്ഷ്മിപുരത്ത് അഭിഭാഷകൻ പത്മനാഭൻ എന്നയാളിൽ നിന്ന് 17,000 രൂപ മാസവാടകയ്ക്ക്…
Read Moreചെന്നൈ – തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് തുടങ്ങി
ചെന്നൈ : എയർ ഇന്ത്യ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ പ്രതിദിനസർവീസ് ആരംഭിച്ചു. ചെന്നൈയിൽനിന്ന് ദിവസവും വൈകീട്ട് 6.50-ന് പുറപ്പെടുന്ന വിമാനം 8.20-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നുള്ള മടക്കവിമാനം രാത്രി 8.50-ന് പുറപ്പെട്ട് 10.20-ന് ചെന്നൈയിൽ എത്തും. ചെന്നൈ-ബാഗ്‌ഡോഗ്ര, ചെന്നൈ-ഭുവനേശ്വർ, കൊൽക്കത്ത-വാരണാസി, കൊൽക്കത്ത-ഗുവാഹാട്ടി, ഗുവാഹാട്ടി-ജയ്പുർ റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്.
Read More