ചെന്നൈ : നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി തിങ്കളാഴ്ച രാവിലെ ശക്തമായ മഴപെയ്തു. അടുത്ത രണ്ടുദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, വിഴുപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമല, കടലൂർ എന്നീജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴപെയ്യാൻ കാരണമെന്ന് അറിയിച്ചു.
Read MoreCategory: Chennai Local
വിദ്യാർഥിയെ അടിച്ചുകൊന്നു
ചെന്നൈ : കാവേരിനദീതീരത്ത് നടക്കാനെത്തിയ കോളേജ് വിദ്യാർഥി മദ്യപസംഘത്തിന്റെ അടിയേറ്റുമരിച്ചു. പുതുക്കോട്ടയിലെ വീരാളിമല സ്വദേശിയായ രഞ്ജിത്ത് കണ്ണനാണ് (17) മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ ശ്രീരംഗത്തിനടുത്ത് ഗീതാപുരത്താണ് സംഭവം. സുഹൃത്തിനെ കാണാനെത്തിയ രഞ്ജിത്ത് കരകവിഞ്ഞൊഴുകുന്ന കാവേരിനദി കാണാൻവേണ്ടിയാണ് തീരത്തെത്തിയത്. അവിടെവെച്ച് ഒരുസംഘമാളുകളുമായി വഴക്കുണ്ടാവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം രഞ്ജിത്തിനെ അടിച്ചുവീഴ്ത്തി. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നവീൻകുമാർ (24), വിജയ് (23), സുരേഷ് (25) എന്നിവരെയും പ്രായപൂർത്തിയാവാത്ത രണ്ടുപേരെയും അറസ്റ്റുചെയ്തു.
Read Moreവണ്ണിയർ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രാതിനിധ്യം കൂടുതലെന്ന് രേഖ
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വണ്ണിയർ സമുദായത്തിന് നിലവിൽ 10.5 ശതമാനത്തിൽ കൂടുതൽ പ്രാതിനിധ്യമുണ്ടെന്ന് വിവരാവകാശ രേഖ. 10.5 ശതമാനം വണ്ണിയർ സംവരണത്തിനായി പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. എന്നാൽ, കണക്ക് അപൂർണവും വളച്ചൊടിച്ചതുമാണെന്ന് പി.എം.കെ. നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന്റെ രേഖയനുസരിച്ച് 2018 നും 2022-നും ഇടയിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചവരിൽ 11. 4ശതമാനം പേർ വണ്ണിയർ സമുദായത്തിൽനിന്നാണ്. മെഡിക്കൽ പി.ജി. കോഴ്‌സുകളിൽ ഇത് 13.5 ശതമാനമാണ്. 2012-നും 2022-നും ഇടയിൽ തമിഴ്‌നാട് പി.എസ്.സി.യുടെ…
Read Moreവിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു
ചെന്നൈ : കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. തൂത്തുക്കുടി തലമുത്തുനഗറിൽ നടന്ന സംഭവത്തിൽ ഗണേശൻ (60), മാരിമുത്തു (36) എന്നിവരാണ് മരിച്ചത്. ഗണേശന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. കിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് ഗണേശനും മാരിമുത്തുവും ചേർന്ന് വൃത്തിയാക്കാൻ തീരുമാനിച്ചത്. കിണറ്റിൽ ഇറങ്ങിയ ഗണേശന് തിരിച്ചു കയറാൻ സാധിക്കാതെ വന്നതോടെ മാരിമുത്തുവും ഇറങ്ങുകയായിരുന്നു. എന്നാൽ, ഇയാളും മയങ്ങി വീണു. ഇവരെ രക്ഷിക്കാൻ രണ്ട് പേർ കൂടി ഇറങ്ങിയെങ്കിലും അവർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇവരെ രക്ഷിച്ചുവെങ്കിലും ഗണേശനും മാരിമുത്തുവും കിണറ്റിനുള്ളിലെ…
Read Moreദിണ്ടിഗലിൽ കാർ ബൈക്കിലിടിച്ച് അഞ്ചംഗകുടുംബം മരിച്ചു
ചെന്നൈ : ദിണ്ടിഗലിൽ ബൈക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന ദിണ്ടിഗൽ ഇരട്ടലപ്പാറ ഗ്രാമത്തിലെ ജോർജ് (35), ഭാര്യ അരുണ (27), അരുണയുടെ അമ്മ സരോജ (55), മക്കളായ രക്ഷൻ ജോ (9), രഞ്ജിത (3) എന്നിവരാണ് മരിച്ചത്. എല്ലാവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം. നാഥൻ റോഡിൽവെച്ച് എതിർദിശയിൽ അതിവേഗംവന്ന കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരുബൈക്കിലും ഇടിച്ചു. അതിലെ യാത്രക്കാരന് പരിക്കേറ്റു. കാർഡ്രൈവർ പ്രവീൺകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാൾ തുവരക്കുറിച്ചി സ്വദേശിയാണ്. മരിച്ച…
Read Moreബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി
ചെന്നൈ : കഴിഞ്ഞമാസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി. ഫോണിൽ ലഭിച്ച വധഭീഷണിയെത്തുടർന്ന് പോലീസ് ഒരാളെ പിടികൂടി ചോദ്യംചെയ്യുകയാണ്. അയനാവരത്ത് താമസിക്കുന്ന ആംസ്‌ട്രോങ്ങിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആംസ്‌ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തിരുവെങ്കിടം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തിരുവെങ്കിടത്തിന്റെ ബന്ധുക്കളാണ് ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.
Read More11 കോടിയോളം രൂപ ചെലവിൽ ചെന്നൈ-അണ്ണാ മേൽപ്പാലം നവീകരിച്ചു: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: സുവർണ ജൂബിലിയോടനുബന്ധിച്ച് 10.85 കോടി രൂപ ചെലവിൽ നവീകരിച്ച ചെന്നൈ അണ്ണാ മേൽപ്പാലം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. “1969-ൽ എം. കരുണാനിധി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആസൂത്രണം ചെയ്ത് രൂപകല്പന ചെയ്ത് നിർമ്മിച്ച ഏറ്റവും വലിയ മേൽപ്പാലമാണ് തമിഴ്‌നാട്ടിലെ ആദ്യത്തെ റോഡ് മേൽപ്പാലമായ അണ്ണാ മേൽപ്പാലം. 1970-ൽ അന്നത്തെ ചെന്നൈ നഗരത്തിൽ ജെമിനി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നുങ്കമ്പാക്കം ഉത്തമർ ഗാന്ധി റോഡ്, രാധാകൃഷ്ണൻ റോഡ്, തേനാംപേട്ട് റോഡ്, ജിഎൻ ഷെട്ടി റോഡ് എന്നിവ സംഗമിക്കുന്ന ഭാഗത്ത്…
Read Moreവയനാട്ടിൽ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി തമിഴ്‌നാട്ടിൽ നിന്നുള്ള മെഡിക്കൽ സംഘം
ചെന്നൈ: വയനാട്ടിലെത്തിയ തമിഴ്‌നാട് മെഡിക്കൽ സംഘം ഇതുവരെ ആയിരത്തിലധികം പേരെ പരിശോധിച്ച് ചികിത്സിച്ചു. കേരളത്തിലെ വയനാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 300ലധികം പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളാണ് രോഗബാധിതരായി ആരോഗ്യപ്രശ്നങ്ങളാൽ ക്യാമ്പുകളിൽ കഴിയുന്നത്. തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് 10 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘത്തെ രണ്ട് വാഹനങ്ങളിലായി അയച്ച് അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി. പനിയും മറ്റ് രോഗങ്ങൾ തുടങ്ങിയ ദുരന്തത്തിൻ്റെ പ്രത്യാഘാതങ്ങൾ നേരിടാൻ രണ്ട് വാഹനങ്ങളിലായി മരുന്നുകളും ഗുളികകളും ചികിത്സാ ഉപകരണങ്ങളും വയനാട്ടിലേക്ക് അയച്ചthayi ഇത് സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു:…
Read Moreശ്രീലങ്കൻ നാവികസേനയുടെ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ ബോട്ടിലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഉടൻ എത്തിക്കാനും പരിക്കേറ്റവരെ തമിഴ്നാട്ടിലെത്തിക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് കത്തയച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള 4 മത്സ്യത്തൊഴിലാളികൾ രാമേശ്വരത്ത് നിന്ന് പവർ ബോട്ടിൽ നെടുണ്ടിവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേനയുടെ പട്രോളിംഗ് ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു. മലൈച്ചാമി (59) എന്ന മത്സ്യത്തൊഴിലാളി കടലിൽ മുങ്ങിമരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മലൈച്ചാമിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ…
Read Moreചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ടിൽ സബർബൻ തീവണ്ടി സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
ചെന്നൈ : താംബരം യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് മൂന്ന് മുതൽ 14 വരെ ചെന്നൈ ബീച്ച്- ചെങ്കൽപ്പെട്ട് റൂട്ടിൽ സബർബൻ തീവണ്ടി സർവീസുകൾ മുടങ്ങും. ചെന്നൈ ബീച്ചിൽനിന്ന് പല്ലാവരംവരെയും തിരിച്ചുമുള്ള ഏതാനും സർവീസുകൾ മാത്രമാണുണ്ടാകുക. അതേസമയം ചെങ്കൽപ്പെട്ടിൽനിന്ന് ബീച്ചിലേക്ക് രാവിലെ 7.45-നും 8.05, 8.50-നും നടത്തുന്ന ഫാസ്റ്റ് സബർബൻ തീവണ്ടി സർവീസുകൾ മുടങ്ങില്ല. വൈകീട്ട് 5.15-ന് ആർക്കോണത്തുനിന്ന് ചെന്നൈ ബീച്ചിലേക്കുള്ള സബർബൻ തീവണ്ടിയും പതിവുപോലെ സർവീസ് നടത്തും. രാവിലെ താംബരത്തുനിന്ന് 8.26-നും 8.29-നും ചെന്നൈ ബീച്ചിലേക്കുള്ള ലേഡീസ് സ്‌പെഷ്യൽ സബർബൻ തീവണ്ടി ജനറൽ…
Read More