കാർ സർവീസ് സെന്ററിൽ തീപ്പിടിത്തം; പുതിയകാർ കത്തി നശിച്ചു

ചെന്നൈ : കാർ സർവീസ് സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ പുതിയകാർ കത്തി നശിച്ചു. രാമാപുരം നടേശൻ നഗറിലുള്ള സർവീസ് സെന്ററിലാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ തീപ്പിടിത്തമുണ്ടായത്. സർവീസ് സെന്ററിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടമ മുഹമ്മത് മസൂരിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിരുഗമ്പാക്കത്ത്നിന്നും അശോക് നഗറിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. എന്നാൽ ഇതിനകം ഇവിടെയുണ്ടായിരുന്ന കാർ പൂർണമായും കത്തി നശിച്ചു.സർവീസ് സെന്ററിലെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.

Read More

രണ്ട് തിയേറ്ററുകൾക്ക് മുദ്രവെച്ചു

ചെന്നൈ : നികുതിയടയ്ക്കാത്തതിന് നങ്കനല്ലൂരിലെ രണ്ട് തിയേറ്ററുകൾക്ക് ചെന്നൈ കോർപ്പറേഷൻ അധികൃതർ സീൽവെച്ചു. വെറ്റിവേൽ, വേലൻ എന്നീതിയേറ്ററുകൾക്കാണ് കോർപ്പറേഷൻ മുദ്രവെച്ചത്. രണ്ടുതിയേറ്ററുകളുടെയും ഉടമകൾ 60 ലക്ഷംരൂപയാണ് നികുതിയടയ്ക്കാനുണ്ടായിരുന്നത്. 2018 മുതൽ നികുതിയടച്ചിരുന്നില്ല.

Read More

അപകടരഹിത തീവണ്ടിയാത്ര;  ട്രാക്ക് നവീകരിക്കാൻ പുറംകരാർ ജോലി നൽകാൻ റെയിൽവേ

ചെന്നൈ : അപകടരഹിത തീവണ്ടിയാത്രയ്ക്ക് പാളങ്ങൾ നവീകരിക്കുന്നതിനായുള്ള ആധുനിക ഉപകരണങ്ങൾ പുറം കരാർ പണി വഴി വാങ്ങാൻ റെയിൽവേ സോണുകൾക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി. തീവണ്ടികൾ പാളം തെറ്റുന്നത് ഒഴിവാക്കാൻ പുതുതായി റിക്രൂട്ട് ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് ലോക്കോ സിമുലേറ്റർ ഉപയോഗിച്ച് പരിശീലനം നൽകാനും തീരുമാനിച്ചു. നിർത്തിയിട്ട തീവണ്ടി എൻജിനിലെ ലോക്കോ പൈലറ്റുമാരുടെ ക്യാബിനിൽ ലോക്കോ സിമുലേറ്റേർ ഘടിപ്പിച്ചാൽ തീവണ്ടിയിൽ പോകുന്ന അതേ അനുഭവമുണ്ടാകും. ഇപ്പോൾ മുതിർന്ന ലോക്കോ പൈലറ്റുമാരാണ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് പരിശീലനം നൽകുന്നത്. അതിനുപകരം ലോക്കോ സിമുലേറ്ററിന്റെ സഹായത്താൽ കൂടുതൽ…

Read More

മധുക്കര വനമേഖലയിൽ റെയിൽവേ ലൈനുകൾക്ക് സമീപം വന്യജീവികളെ തീവണ്ടിയിടിക്കുന്നത് കുറഞ്ഞു; കാരണം ഇത്

കോയമ്പത്തൂർ : മധുക്കര വനമേഖലയിൽ റെയിൽവേ ലൈനുകൾക്ക് സമീപം സ്ഥാപിച്ച നിർമിതബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന തെർമൽ ഇമേജിങ് ക്യാമറകൾ വിജയത്തിലേക്ക്. ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ കഴിഞ്ഞ 11 മാസത്തിനിടെ ഒറ്റ അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനംവകുപ്പ്. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ തീവണ്ടിയിടിച്ച് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധുക്കര വനംസെക്ഷനിലെ എ, ബി റെയിൽവേ ലൈനുകളിലാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് എ-ലൈനിൽ 1.78 കിലോമീറ്റർ ദൂരത്ത് അഞ്ച് ക്യാമറകളും ബി-ലൈനിൽ 2.8 കിലോമീറ്ററിൽ ഏഴുക്യാമറകളും സ്ഥാപിച്ചത്. ക്യാമറകൾ സ്ഥാപിച്ച 2023 നവംബർ മുതൽ…

Read More

ലെബനന്‍ വാക്കിടോക്കി സ്‌ഫോടന പരമ്പരയില്‍ 20 മരണം; കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി

ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്. ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും…

Read More

ഗുണ്ടാനേതാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചെന്നൈ : അൻപതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചെന്നൈ വ്യാസാർപാടിയിൽ ബുധനാഴ്ച രാവിലെ 4.50-ന് നടന്ന ഏറ്റുമുട്ടലിൽ കാക്കാതോപ്പ് ബാലാജിയാണ് (41) കൊല്ലപ്പെട്ടത്. കാറിൽ കഞ്ചാവുമായി പോകുന്നതിനിടെയാണ് സംഭവം. പോലീസുകാർക്കുനേരേ ബാലാജി നിറയൊഴിച്ചതിനെത്തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് മരിച്ചതെന്ന് ചെന്നൈ നോർത്ത് മേഖല ജോയിന്റ് കമ്മിഷണർ പർവേശ് കുമാർ പറഞ്ഞു. ബാലാജി സഞ്ചരിച്ച കാറിൽനിന്ന് 10 കിലോ കഞ്ചാവും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. കൊടുങ്ങയ്യൂർ മുല്ലൈനഗറിൽ വാഹനപരിശോധന നടത്തിയ പോലീസ് സംഘം അതുവഴിയെത്തിയ കാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളെ ചോദ്യംചെയ്തുതുടങ്ങിയ ഉടൻ…

Read More

ഈ തീയതികളിൽ ഗുരുവായൂർ-എഗ്‌മോർ തീവണ്ടി വഴിതിരിച്ച് വിടും; വിശദാംശങ്ങൾ

ചെന്നൈ : മധുരയ്ക്കും ദിണ്ടിക്കലിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിലൂടെ പോകുന്ന തീവണ്ടികൾ വഴിതിരിച്ച് വിടും. ഗുരുവായൂർ -എഗ്‌മോർ തീവണ്ടി (16128) ഈ മാസം 23, 25, 26, 27 ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ വിരുദുനഗർ, മാനാമധുര, കരൈക്കുടി എന്നീ റൂട്ട് വഴി തിരിച്ച് വിടും.

Read More

കുടുംബത്തിലെ നാലുപേർ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് മരിച്ചു

ചെന്നൈ : തിരുനെൽവേലിയിലെ തച്ചാനല്ലൂരിൽ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥിനികൾ അടക്കം കുടുംബത്തിലെ നാലുപേർ മരിച്ചു. ഗംഗൈക്കോട്ടം സ്വദേശി കണ്ണൻ(40), മക്കളായ മാരീശ്വരി (14), സമീര (ഏഴ്), ഭാര്യാമാതാവ് ആണ്ടാൾ (56) എന്നിവരാണ് മരിച്ചത്. നാല് പേരും ഒരുമിച്ച് യാത്ര ചെയ്ത ബൈക്ക് എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് എതിരേ വന്ന ട്രക്കിടിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനം; ആശംസകൾ നേർന്ന് സ്റ്റാലിനും വിജയ് യും

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, തമിഴക വെട്രികഴകം നേതാവും നടനുമായ വിജയ് തുടങ്ങിയവർ ആശംസ നേർന്നു. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടവട്ടെയെന്ന് സ്റ്റാലിനും വിജയും ആശംസിച്ചു.

Read More

അച്ഛന്റെ മെഴുകുപ്രതിമയെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകൻ

ചെന്നൈ : അഞ്ചുമാസം മുൻപ്‌ മരിച്ച അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്. തന്റെ വിവാഹം അച്ഛന്റെ വലിയആഗ്രഹമായിരുന്നുവെന്നും മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു. മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം. പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ്…

Read More