സംസ്ഥാനത്ത് 68,773 കോടിയുടെ പദ്ധതികൾക്ക് തുടക്കമായി

ചെന്നൈ : തമിഴ്‌നാട്ടിൽ 17,616 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ 19 സംരംഭങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 51,157 കോടി രൂപ ചെലവുവരുന്ന 28 പദ്ധതികൾക്ക് തറക്കല്ലിട്ടു. ബുധനാഴ്ച തമിഴ്‌നാട് നിക്ഷേപ സംഗമത്തിലാണ് 68,773 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. പദ്ധതികളിലൂടെ 1,06,803 തൊഴിലവസരങ്ങൾ വരുമെന്നാണ് കരുതുന്നത്. ഹ്യൂണ്ടായ് മോട്ടോർസ് മദ്രാസ് ഐ.ഐ.ടി. യുടെയും സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെ തുടങ്ങുന്ന ഹൈഡ്രജൻ ഇനവേഷൻ സെന്ററിന് ചടങ്ങിൽ മുഖ്യമന്ത്രി തറക്കല്ലിട്ടു. ഐ.ഐ.ടി. യുടെ കാംപസിനോട് ചേർന്ന് 65,000 ചതുരശ്രയടി സ്ഥലത്താണ് ഇതു…

Read More

മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

ചെന്നൈ : മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20671/20672) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. തീവണ്ടിക്ക് ശനിയാഴ്ച ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും കെ.ആർ. പുരം സ്റ്റേഷനിലും സ്വീകരണം നൽകും. കെ.ആർ. പുരത്ത് രാത്രി 7.30-നും കന്റോൺമെന്റിൽ രാത്രി എട്ടിനുമാണ് സ്വീകരണം. ചൊവ്വാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസം സർവീസുണ്ടാകും. മധുര ജങ്ഷനിൽനിന്ന് പുലർച്ചെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തും. കൃഷ്ണരാജപുരം, സേലം, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന…

Read More

നഗരത്തിലെ തെരുവുനായശല്യം തടയാൻ നടപടികളുമായി കോർപ്പറേഷൻ

ചെന്നൈ : നഗരത്തിലെ തെരുവുനായകളുടെ ശല്യംതടയാൻ നടപടിയായതായി ചെന്നൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഇതിനായി 10 കോടി രൂപ അനുവദിച്ചു. ഓരോ വർഷവും 50,000 നായകളെ വന്ധ്യംകരണം ചെയ്യുമെന്ന് കോർപ്പറേഷൻ മീറ്റിങ്ങിൽ മേയർ പ്രിയാരാജൻ പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അവർ പറഞ്ഞു.

Read More

പനീർശെൽവത്തിന്റെ മകൻ വിജയ്‌യുടെ പാർട്ടിയിൽ ചേരാൻ നീക്കം

ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) ചേരാൻ അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീർശെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്രനാഥ് ഒരുങ്ങുന്നു. പാർട്ടിയിൽചേരാൻ രവീന്ദ്രനാഥ് താത്പര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മറ്റ് പാർട്ടികളിൽനിന്ന് നേതാക്കന്മാരെ ചേർക്കുന്നതുസംബന്ധിച്ച് വിജയ് അന്തിമ തീരുമാനമെടുത്തിട്ടില്ല. അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ടതിനാൽ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തിൽ സജീവമല്ല. 2014-ൽ തേനി ലോക്‌സഭാ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് എൻ.ഡി.എ. സഖ്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് വിജയിച്ച ഏകസ്ഥാനാർഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കൾ…

Read More

മഴ കനക്കും മുന്നേ നടപടികൾ ആരംഭിച്ച് ചെന്നൈ കോർപ്പറേഷൻ

ചെന്നൈ : വടക്ക് -കിഴക്ക് കാലവർഷക്കാലത്ത് വെള്ളം തടസ്സമില്ലാതെ കടലിലേക്ക് ഒഴുകി പോകാനായുള്ള പ്രവൃത്തികൾ ചെന്നൈ കോർപ്പറേഷൻ ആരംഭിച്ചു. 3.5 മീറ്റർ വരെ വീതിയുള്ള കനാലുകളിലെ ചെളി നീക്കാനായി ഗുജറാത്തിൽ നിന്ന് ഡ്രെയിൻ മാസ്റ്റർ യന്ത്രത്തെ ചെന്നൈയിലെത്തിച്ചു. കനാലുകളിൽ അടിഞ്ഞ് കൂടിയ 4.4 മീറ്റർവരെ ആഴത്തിലുള്ള ചെളി ഡ്രെയിൻ മാസ്റ്റർ യന്ത്രം ഉപയോഗിച്ച് നീക്കാൻ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കനാലുകൾ നികത്തി കുടിലുകൾ നിർമിച്ചിട്ടുണ്ടെങ്കിൽ അവയും നീക്കം ചെയ്യും. യന്ത്രം ഉപയോഗിച്ച് വ്യാഴാഴ്ച മുതൽ എം.കെ.ബി. നഗറിലെ ക്യാപ്റ്റൻ കോട്ടൻ കനാലിലെ ചെളി…

Read More

ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ നീട്ടാൻ നടപടി തുടങ്ങി

ബെംഗളൂരു : ബെംഗളൂരുവിന് സമീപത്തെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽപ്പാത നീട്ടുന്നതിനുള്ള നടപടികളാരംഭിച്ചു. ഇതിന്റെഭാഗമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചർച്ചനടത്തി. വിശദപദ്ധതി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായിട്ടായിരുന്നു ചർച്ച. 23 കിലോമീറ്റർ പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിൽ 12 കിലോമീറ്റർ കർണാടകത്തിലും 11 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. ആകെ 12 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.

Read More

90.52 കോടി ചെലവിൽ നഗരത്തിൽ 150 പുതിയ ബസുകൾ കൂടി എത്തുന്നു: ഉദ്ഘാടനം ചെയ്ത് മന്ത്രി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സർക്കാർ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് 90.52 കോടി രൂപ ചെലവിൽ വാങ്ങിയ 150 പുതിയ ബസുകൾ മന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള സീറ്റുകളും ബെർത്തുകളുമുള്ള 200 പുതിയ ബസുകൾ സംസ്ഥാന റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് അനുവദിച്ചു. ആദ്യഘട്ടത്തിൽ 90.52 കോടി രൂപയുടെ 150 പുതിയ ബസുകളാണ് കമ്മീഷൻ ചെയ്തത്. ചെന്നൈ പല്ലവൻ റോഡിലെ സെൻട്രൽ വർക്ക്ഷോപ്പിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ഇവ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ബസിൽ കയറി…

Read More

പഴനി മുരുകൻ ക്ഷേത്രത്തിൽ ഭക്തർക്കുള്ള സൗകര്യങ്ങൾ വിലയിരുത്താൻ പരിശോധന

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിൽ ഭക്തർക്കുള്ള സൗകര്യങ്ങൾ സംബന്ധിച്ച് നിയമസഭാ സമിതി പരിശോധന നടത്തി. തമിഴ്‌നാട് നിയമസഭയുടെ ഒരു സംഘം 2 ദിവസത്തെ പഠന പര്യടനത്തിനായി ഡിണ്ടിഗൽ ജില്ലയിൽ എത്തിയിട്ടുണ്ട്. ഇതനുസരിച്ച് ബുധനാഴ്ച രാവിലെ ടീം ലീഡർ ലക്ഷ്മണൻ്റെ നേതൃത്വത്തിൽ സംഘാംഗങ്ങൾ പഴനി തണ്ഡയുതപാണി സ്വാമി മലക്ഷേത്രത്തിൽ ദർശനം നടത്തി . തുടർന്ന് ക്ഷേത്രത്തിൽ ഭക്തർക്കുള്ള സൗകര്യങ്ങൾ പരിശോധിച്ചു. തുടർന്ന്, പഴനിയിൽ നടക്കുന്ന അന്താരാഷ്ട്ര മുത്തമിഴ് മുരുകൻ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം നിയമസഭാ സംഘം സന്ദർശിച്ചു. തുടർന്ന് റെഡ്യാർചത്രയിലെ കലാകാരൻ്റെ സ്വപ്ന ഭവനം പദ്ധതിയിൽ…

Read More

സംസ്ഥാനത്ത് അടുത്ത ആറ് ദിവസത്തേക്ക് പരക്കെ മഴയ്ക്ക് സാധ്യത; ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: അടുത്ത ആറ് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പ്: പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 28) തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 29 മുതൽ ഓഗസ്റ്റ് 30 വരെ തമിഴ്‌നാട്ടിലും പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിലും ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും…

Read More

കൃഷ്ണഗിരി വ്യാജ എൻ സി സി ക്യാമ്പ് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ

ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ പിടിയിലായവർ 13 ആയി. കൃഷ്ണഗിരി പീഡനത്തെത്തുടർന്ന് ഒളിവിൽ പോയിരുന്ന കുടിയാത്തം സ്വദേശി സുധാകർ, കൃഷ്ണഗിരി സ്വദേശി കമൽ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ശിവരാമൻ വിഷം കഴിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചു. അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read More