സൈബീരിയൻ ഹസ്‌കി ഉൾപ്പെടെ 11 വിദേശ നായയിനങ്ങളുടെപ്രജനനത്തിന് നിയന്ത്രണം;

ചെന്നൈ : ശീതമേഖലകളിൽ കണ്ടുവരുന്ന നായയിനങ്ങളുടെ പ്രജനനം വിലക്കിക്കൊണ്ടും നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് 11 വിദേശയിനങ്ങളുടെ പ്രജനനത്തിന് തമിഴ്‌നാട്ടിൽ വിലക്കുണ്ട്. വിദേശരാജ്യങ്ങളിലെ കാലാവസ്ഥയിൽ വളരേണ്ട നായകളെ കൃത്രിമപ്രജനനമാർഗങ്ങളിലൂടെ വളർത്തിയെടുക്കുന്നത് തടയണമെന്ന ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ പ്രജനനനയം ആവിഷ്‌കരിച്ചിരിക്കുന്നത്. പഗ്, ചൗ ചൗ, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്‌കൻ മാലമ്യൂട്ട്, സൈബീരിയൻ ഹസ്‌കി, നോർവീജിയൻ എൽക്ഹൗണ്ട്, ടിബറ്റൻ മാസ്റ്റഫ്, സെയിന്റ് ബർണാഡ് തുടങ്ങിയ ഇനങ്ങളുടെ പ്രജനനവും വിൽപ്പനയുമാണ് വിലക്കിയിരിക്കുന്നത്. രാജപാളയം, കൊമ്പൈ, ചിപ്പിപ്പാറൈ തുടങ്ങിയ നാടൻ ഇനങ്ങളുടെ…

Read More

അടുത്ത ദളപതിയാണോ? അവരായി മാറാൻ എനിക്ക് ഉദ്ദേശമില്ല; കൈയ്യടിപ്പിച്ച് ശിവകാർത്തികേയന്റെ മറുപടി

പ്രൊമോഷൻ പരിപാടിക്കിടെ ദളപതി ചിത്രം ​ഗോട്ടിൽ അതിഥി വേഷത്തിലെത്തിയതിനേക്കുറിച്ച് പറയുകയാണ് ശിവകാർത്തികേയൻ. അടുത്ത ദളപതിയാണോ എന്ന ചോദ്യത്തിനായിരുന്നു എസ്കെയുടെ മറുപടി. വിജയ്, സംവിധായകൻ വെങ്കട്ട് പ്രഭു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ശിവകാർത്തികേയന്റെ മറുപടി. “തമിഴ് സിനിമയ്ക്ക് ഒരു ദളപതി, ഒരു തല, ഒരു സൂപ്പർസ്റ്റാർ, ഒരു ഉലഗനായകൻ എന്നിവരേയുള്ളൂവെന്നും അവർക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും” ശിവകാർത്തികേയൻ പറഞ്ഞു. “ഇവരുടെയെല്ലാം സിനിമകൾ കണ്ടാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് ആഗ്രഹം, അല്ലാതെ അവരായി മാറാൻ…

Read More

നടൻ രജനികാന്ത് ആശുപത്രിയിൽ 

ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച്‌ ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More

മന്ത്രിസ്ഥാനം നഷ്ടമായി; എക്സ് പോസ്റ്റിലൂടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മനോ തങ്കരാജ്

ചെന്നൈ : മന്ത്രി എന്ന നിലയിൽ പ്രവർത്തനമികവ് തെളിയിക്കുന്ന കണക്കുകളുമായി മനോ തങ്കരാജ്. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിനെ ത്തുടർന്ന് എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ആദ്യം ഐ.ടി. മന്ത്രിയായും പിന്നീട് ക്ഷീര വികസന മന്ത്രിയായും പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയത്. 2021-ൽ താൻ ഐ.ടി. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തെ സോഫ്റ്റ്‌വേർ കയറ്റുമതി 9.5 ശതമാനമായിരുന്നു. ഇത് 2022-ൽ 16.4 ശതമാനമായും 2023-ൽ 25 ശതമാനമായും വർധിച്ചു. 2023-ൽ ക്ഷീരവികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സർക്കാർ സ്ഥാപനമായ ആവിന്റെ പ്രതിദിന പാൽസംഭരണം 26 ലക്ഷം ലിറ്ററായിരുന്നു. ഇത്…

Read More

സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ചെന്നൈ : മുതിർന്നനേതാവ് കെ. പൊന്മുടിയെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി. മറ്റുചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റംവരുത്തിയിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയായിരുന്ന ഡോ. എം. മതിവേന്ദനന് ആദിദ്രാവിഡ ക്ഷേമവും ഈ വകുപ്പിന്റെ ചുമതലവഹിച്ച കായൽവിഴി സെൽവരാജിന് മനുഷ്യവിഭവശേഷി വകുപ്പും അനുവദിച്ചു. ധനമന്ത്രി തങ്കം തെന്നരശിന് പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ ചുമതലകൂടി നൽകി. മനുഷ്യവിഭവശേഷി വകുപ്പാണ് കായൽവിഴിക്ക് നൽകിയത്. ആർ.എസ്. രാജകണ്ണപ്പൻ വഹിച്ചിരുന്ന പിന്നാക്കക്ഷേമവകുപ്പ് പരിസ്ഥിതിമന്ത്രിയായിരുന്ന വി. മെയ്യനാഥനുനൽകി.

Read More

ഉദയനിധി സ്റ്റാലിൻ ഇനി തമിഴ്നാട് ഉപമുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് പങ്കുവച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് പങ്കുവച്ച് ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രിയും മന്ത്രിമാരും തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയത്, അത് നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്നലെയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്‌റ്റാലിനെ ശുപാര്‍ശ ചെയ്‌ത് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഉപമുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ഉയര്‍ത്താന്‍ കാരണമായത് താന്‍ മുമ്പ് ചെയ്‌ത പ്രവര്‍ത്തനങ്ങളൊക്കെയാകാം എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയുടെ മുൻ അധ്യക്ഷനും മുത്തച്ഛനുമായ എം കരുണാനിധിയുടെ ചെന്നൈയിലെ സ്‌മാരകത്തിൽ ഉദയനിധി സ്‌റ്റാലിന്‍ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ്‌നാട് മന്ത്രിമാരായ ശേഖർ ബാബു, ടിആർബി…

Read More

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കഴിഞ്ഞമാസം യാത്രക്കാരുടെ എണ്ണത്തിൽ വർധന

airport

ചെന്നൈ: തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞമാസം യാത്രചെയ്തവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചെന്നൈ വിമാനത്താവളത്തിലെ യാത്രക്കാരിൽ അഞ്ചുശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 17,53,115 പേർ യാത്രചെയ്ത സ്ഥാനത്ത് ഇത്തവണ 18,53,115 ആയി ഉയർന്നു. തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തൂത്തുക്കുടി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. കോയമ്പത്തൂരിലെ യാത്രക്കാരുടെ എണ്ണം 2,53,814-ൽ നിന്ന് 2,70,013 ആയി (6.4 ശതമാനം) ഉയർന്നു. തിരുച്ചിറപ്പള്ളിയിൽ യാത്രക്കാരുടെ എണ്ണം 1,43,104-ൽ നിന്ന് 1,68,668 ആയും (17.9 ശതമാനം) വർധിച്ചു. തൂത്തുക്കുടിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ 16,526 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇത് 19,237…

Read More

സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച് നടൻ അജിത്.

തല അജിത് കുമാർ തന്റെ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാറിന്റെ ടീമിന്റെ പേര് “അജിത് കുമാർ റേസിംഗ്” എന്നാണ്. വെള്ളിയാഴ്ച നടന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത പങ്കുവെച്ചത്. ഫെരാരി 488 EVO ചലഞ്ച് ദുബായ് ഓട്ടോഡ്രോമിൽ അജിത്ത് അടുത്തിടെ പരീക്ഷിച്ചതായി സുരേഷ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. റേസിംഗ് കാറിനൊപ്പം നിൽക്കുന്ന അജിന്റെ ചിത്രത്തിനൊപ്പം സുരേഷ് ചന്ദ്ര ഇങ്ങനെ കുറിച്ചു. “ഒരു പുതിയ ആവേശകരമായ സാഹസികതയുടെ തുടക്കം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു: അജിത്…

Read More

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രി. പദവിയുടെ കാര്യത്തിൽ തമിഴ്നാട് രാജ് ഭവനിൽ നിന്ന് സ്ഥിരീകരണമെത്തി. ഇന്ന് ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 3:30 ന് രാജ്ഭവനിൽ വച്ചാകും സത്യപ്രതിജ്ഞ. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവിൽ ഉദയനിധി സ്റ്റാലിൻ. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നായിരുന്നു നേരത്തെ നിലപാട് എടുത്തിരുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. 2026 ൽ തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.

Read More

സൂക്ഷിച്ചോളു മാലിന്യം പൊതുയിടങ്ങളിൽ തള്ളിയാൽ 1000 രൂപ പിഴ

ചെന്നൈ : പൊതുയിടങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ ഈടാക്കുന്ന പിഴത്തുക 100 രൂപയിൽനിന്ന് 1000 രൂപയാക്കി. വെള്ളിയാഴ്ച ചേർന്ന ചെന്നൈ കോർപ്പറേഷൻ കൗൺസിലാണ് തീരുമാനം. കടയ്ക്ക് മുൻപിൽ മാലിന്യത്തൊട്ടി വെക്കാത്ത വ്യാപാരികളിൽനിന്ന് 1000 രൂപയും പിഴയായി ഈടാക്കും. പൊതുയിടങ്ങളിൽ ഖരമാലിന്യം കത്തിച്ചാൽ ഈടാക്കുന്ന പിഴ 1000 രൂപയിൽനിന്ന് 5000 രൂപയാക്കി. മരക്കഷണങ്ങൾ കത്തിച്ചാൽ ഈടാക്കുന്ന പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കി . ചെന്നൈ മാലിന്യമുക്തമാക്കാനായി വ്യത്യസ്ത നടപടികൾ സ്വീകരിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് അറിയിച്ചു. കോർപ്പറേഷൻ ജീവനക്കാർ വീട്ടിലെത്തി ജൈവ മാലിന്യവും…

Read More