കേന്ദ്രവിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : വിവിധപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കുള്ള പണം അനുവദിക്കുക, സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സ്റ്റാലിൻ ഉന്നയിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിലാവുന്ന സംഭവങ്ങൾ തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച സ്റ്റാലിൻ തമിഴ്‌നാട്ടിൽനിന്നുള്ള…

Read More

ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. സെൽഫോൺ നിർമ്മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്, ജീവനക്കാരെ പരിസരത്ത് നിന്ന് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

Read More

രണ്ടു പതിറ്റാണ്ടിനിപ്പുറം വീണ്ടും ഒന്നിക്കാനൊരുങ്ങി വിക്രമും സൂര്യയും : സംവിധാനം ശങ്കർ

തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളായ സൂര്യയും വിക്രമും പ്രശസ്ത സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ഒരു വമ്പൻ പ്രോജക്റ്റിനായി വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്. ബാലയുടെ “പിതാമഗൻ” എന്ന ചിത്രത്തിലെ അവിസ്മരണീയമായ ഒന്നിക്കലിനു ശേഷം, 21 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നതെന്നാണ് വാർത്ത. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന വിശേഷണവും ഇതിനുണ്ട്. രണ്ട് താരരാജാക്കൻമാരുടെ ഒന്നിക്കലിനായി കാത്തിരിക്കുകയാണിപ്പോൾ പ്രേക്ഷകലോകം. എസ് യു വെങ്കിടേശന്റെ “വേൽപാരി” എന്ന വളരെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ശങ്കർ ചിത്രമൊരുക്കുന്നതെന്നാണ്…

Read More

മുൻ ഡി.ജി.പി.യുടെ ഭാര്യ സൈബർ തട്ടിപ്പിൽ കുടുങ്ങി;  നഷ്ടമായത് 90,000 രൂപ

ചെന്നൈ : തമിഴ്‌നാട്ടിൽ മുൻ ഡി.ജി.പി.യുടെ ഭാര്യയെയും സൈബർ തട്ടിപ്പുസംഘം കബളിപ്പിച്ചു. മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിച്ചസംഘം 90,000 രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ പോലീസ് കമ്മിഷണറായിരുന്ന അന്തരിച്ച ഐ.പി.എസ്. ഓഫീസർ എസ്. ശ്രീപാലിന്റെ ഭാര്യ കമാലിയാണ് തട്ടിപ്പിനിരയായത്. മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞ് വിളിച്ച തട്ടിപ്പുകാർ കമാലിയുടെ ഫോൺനമ്പർ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നറിയിച്ചു. രണ്ടുമണിക്കൂറു കഴിഞ്ഞാൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും അതിനായി അക്കൗണ്ടിലെ 90,000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും നിർദേശിച്ചു. പരിശോധന കഴിഞ്ഞാൽ പണം തിരികെലഭിക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച…

Read More

കാലവർഷം: മുൻ കരുതൽ നടപടികളെടുക്കാൻ ജില്ലാകളക്ടർമാർക്ക് നിർദേശ

ചെന്നൈ : വടക്ക് കിഴക്ക് കാലവർഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട എല്ലാ മുൻ കരുതൽ നടപടികളുമെടുക്കാൻ ചീഫ് സെക്രട്ടറി മുരുഗാനന്ദം ജില്ലാകളക്ടർമാർക്ക് നിർദേശംനൽകി. സംസ്ഥാനത്തെ ചെന്നൈയുൾപ്പെടെയുള്ള നഗരങ്ങളിൽ റോഡുകൾക്ക് സമീപം വൈദ്യുതക്കേബിളുകൾ സ്ഥാപിക്കുന്ന പണികളും, ഓടകൾ നിർമിക്കുന്ന പണികളും എത്രയും വേഗം പൂർത്തീകരിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ നിർദേശത്തിൽ പറഞ്ഞു.

Read More

സംസ്ഥാനത്ത് കനത്ത മഴ; ചെന്നൈയിൽ 35 വിമാന സർവീസുകൾ വൈകി

ചെന്നൈ : കനത്തമഴയെത്തുടർന്ന് ചെന്നൈയിൽ വിമാന സർവീസുകൾ വൈകി. ഇവിടെനിന്ന് പുറപ്പെട്ട 20 സർവീസുകളും ഇറങ്ങേണ്ട 15 സർവീസുകളുമാണ്  വൈകിയത്. ബുധനാഴ്ച രാത്രിമുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള വിമാനങ്ങൾ രണ്ടു മണിക്കൂറോളമാണ് വൈകിയത്. കൊച്ചി, കോയമ്പത്തൂർ, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത, ഇന്ദോർ, സിങ്കപ്പൂർ, അബുദാബി, ക്വലാലംപുർ തുടങ്ങിയയിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയയിടങ്ങളിൽനിന്ന് ചെന്നൈയിലെത്തേണ്ട വിമാനങ്ങളും വൈകി. വ്യാഴാഴ്ച രാവിലെയോടെ സർവീസുകൾ സാധാരണ നിലയിലായി.

Read More

150 വർഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ

ചെന്നൈ : മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. ഇർഷിദ് അഹമ്മദ് (48), ആകാശ് എബിനേസർ (27), രാജേഷ് (45) എന്നിവരെയാണ് പോലീസ് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. 150 വർഷം പഴക്കമുള്ള വിഗ്രഹം തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതായിരിക്കാമെന്ന് കരുതുന്നു. വിഗ്രഹങ്ങൾ വൻതുകയ്ക്ക് വിദേശത്ത് വിൽക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കൂട്ടാളികളെ പിടികൂടാൻ ശ്രമങ്ങൾ നടന്നു വരുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ മൂന്നു പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More

മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് ആറുലക്ഷം കോടിയുടെ നിക്ഷേപം; അടുത്ത ലക്ഷ്യം 50 ലക്ഷം പേർക്ക് ജോലി ഉറപ്പാക്കൽ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നുവർഷത്തിനിടെ പുതിയവ്യവസായ സംരംഭങ്ങളിലൂടെ എത്തിയത് ആറുലക്ഷം കോടി രൂപയുടെ നിക്ഷേപം. 2021-ൽ ഡി.എം.കെ. സർക്കാർ അധികാരമേറ്റശേഷം ഇതുവരെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായിരുന്നു. ഇതിൽ 60 ശതമാനം നിക്ഷേപവും വന്നുകഴിഞ്ഞെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. നാലുലക്ഷം കോടിയുടെ സംരംഭങ്ങൾക്കുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 50 ലക്ഷം പേർക്ക് ജോലി ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം നടത്തിയ വിദേശ സന്ദർശനങ്ങളിലൂടെയും തമിഴ്‌നാട്ടിലെ നിക്ഷേപക സംഗമങ്ങളിലൂടെയുമാണ് കൂടുതൽ നിക്ഷേപം എത്തിച്ചത്. കഴിഞ്ഞമാസം…

Read More

ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി

ചെന്നൈ: ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി. അവരുടെ വീട്ടില്‍ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ പുറത്താക്കിയതായി ജയം രവി പോലീസില്‍ പരാതി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസിആറിലെ വീട്ടില്‍നിന്നുമാണ് ജയം രവിയെ ആര്‍തി പുറത്താക്കിയത്. അപ്രതീക്ഷിത പുറത്താക്കല്‍ ആയതിനാല്‍ തന്റെ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും, സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനായി പോലീസിന്റെ സഹായിക്കണമെന്നുമാണ് ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ അഡയാര്‍ പോലീസ് സ്റ്റേഷനിലാണ് ജയം രവി പരാതി നല്‍കിയത്. അതേസമയം, ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും ജയം…

Read More

471 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി സെന്തിൽബാലാജി; ജയിലിനുപുറത്ത് ലഭിച്ചത് വൻവരവേൽപ്പ്‌

ചെന്നൈ : കള്ളപ്പണക്കേസിൽ 471 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ മുൻ മന്ത്രി സെന്തിൽ ബാലാജിക്ക്‌ ഡി.എം.കെ. പ്രവർത്തകർ ആവേശോജ്ജ്വലമായ വരവേൽപ്പ്‌ നൽകി. അടിയന്തരാവസ്ഥക്കാലത്തു പോലും രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും കാലം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നിട്ടില്ലെന്ന് ബാലാജിയെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അഴിമതിക്കേസിൽ കുറ്റം ചുമത്തപ്പെട്ടത് ത്യാഗമാണെന്ന് വരുത്താനാണ് ഡി.എം.കെ. ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരൂരും കോയമ്പത്തൂരും സേലവും ഡിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാട്ടിൽ ഡി.എം.കെ.യുടെ കരുത്തുറ്റ നേതാവും ബി.ജെ.പി.യുടെ കണ്ണിലെ കരടുമായ സെന്തിൽ ബാലാജിയെ കഴിഞ്ഞവർഷം ജൂൺ 14-നാണ്…

Read More