ചെന്നൈ : അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റ റൗഡിയുടെ കാൽ മുറിച്ചുമാറ്റി. കൊലക്കേസ് പ്രതിയായ കലൈപുലി രാജ എന്നയാളുടെ വലതുകാലാണ് മുറിച്ചുമാറ്റിയത്. തിരുച്ചിറപ്പള്ളിയിൽവെച്ച് ഇൻസ്പെക്ടറെ അരിവാളുകൊണ്ട് ആക്രമിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജയ്ക്ക് വെടിയേറ്റത്. കൂട്ടാളിയെയും അഞ്ചുപേരെയും കൊലപ്പെടുത്തിയെന്നാണ് രാജയ്ക്കെതിരേയുള്ള കുറ്റം. തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ട് വരുൺ കുമാറിന്റെ ഉത്തരവിനെത്തുടർന്ന് രാജയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലിസ് സംഘം. ലാൽഗുഡി ആശുപത്രിയിൽവെച്ചാണ് രാജയുടെ വലതുകാൽ മുറിച്ചുമാറ്റിയത്.
Read MoreCategory: CRIME
ക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച 7 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
ചെന്നൈ : വാണിയമ്പാടിക്ക് സമീപം സ്കൂൾ ക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു . തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ, തിരുപ്പത്തൂർ, ജോലാർപേട്ട്, പരിസര ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വാണിയമ്പാടിക്ക് സമീപം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകൻ ബാഗ് പരിശോധിച്ചു. അപ്പോൾ…
Read Moreപെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിന്റെ ശിക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…
Read Moreആംസ്ട്രോങ് വധക്കേസിൽ അറസ്റ്റിലായ മലർകോടിയെ എഡിഎംകെയിൽ നിന്ന് പുറത്താക്കി
ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻറ് ആംസ്ട്രോങ് വധക്കേസിൽ തിരുവല്ലിക്കേണി വെസ്റ്റ് എ.ഡി.എം.കെ. ജോയിൻ്റ് സെക്രട്ടറി മലർകൊടി അറസ്റ്റിലായതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി. എഡിഎംകെയുടെ അടിസ്ഥാന അംഗം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽനിന്നും മലർക്കൊടിയെ ഒഴിവാക്കിയാതായി എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു.
Read Moreനഗരത്തിലൂടെ സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്
ചെന്നൈ : സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അഞ്ച് ഇരുചക്രവാഹനങ്ങൾക്ക് നാശമുണ്ടായി. ചെന്നൈ ട്രിപ്ലിക്കേൻ ജാംബസാറിലാണ് അപകടംനടന്നത്. അതിവേഗത്തിലെത്തിയ കാർ ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചിട്ടതിനുശേഷം നിർത്താതെപോകാൻ ശ്രമിച്ചു. എന്നാൽ, കണ്ടുനിന്നവർ തടയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ട്രിപ്ലിക്കേനിൽ താമസിക്കുന്ന യഹിയ ഖാന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും ഇയാളുടെ സഹോദരന്റെ മകനായ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കാറോടിച്ചിരുന്നതെന്നും തെളിഞ്ഞത്. പ്രായപൂർത്തിയാകാത്ത ബന്ധുവും കാറിൽ ഒപ്പമുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഉടമയ്ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreവ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്: കേരളത്തിൽ നിന്ന് മുൻ മന്ത്രി വിജയഭാസ്‌കർ അറസ്റ്റിൽ
ചെന്നൈ : അണ്ണാ ഡി.എം.കെ. നേതാവും മുൻ മന്ത്രിയുമായ എം.ആർ. വിജയഭാസ്കറിനെ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മുൻ മന്ത്രിയെയും കൂട്ടാളി പ്രവീണിനെയും ചൊവ്വാഴ്ച രാവിലെ തൃശ്ശൂരിൽനിന്നാണ് അറസ്റ്റു ചെയ്തത്. കരൂർ ജില്ലയിലെ മേലേകരൂരിൽ സ്വകാര്യവ്യക്തിയുടെ 100 കോടി രൂപ വിലവരുന്ന ഭൂമി ഭീഷണിപ്പെടുത്തിയും വ്യാജരേഖകൾ ചമച്ചും കൈവശപ്പെടുത്തിയെന്ന കേസിലാണ് വിജയഭാസ്കറിനെ അറസ്റ്റുചെയ്തത്. മേലേ കരൂർ സബ് രജിസ്ട്രാർ മുഹമ്മദ് അബ്ദുൾ ഖാദറും പ്രകാശ് എന്നയാളും നൽകിയ പരാതികളിൽ ജൂൺ ഒൻപതിനാണ് വിജയഭാസ്കറടക്കം…
Read Moreതമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍. മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടുംബ…
Read Moreആംസ്ട്രോങ് വധക്കേസ്: കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തവിട്ട് പോലീസ്
ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായത് യഥാർഥപ്രതികൾതന്നെയെന്ന് സ്ഥാപിക്കാനാണിത്. പെരമ്പൂരിൽ നിർമാണംനടക്കുന്ന വീടിനു സമീപത്തുനിന്ന് ആംസ്‌ട്രോങ്ങിനെ ആറംഗസംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഈ ആറുപേരും ഇപ്പോൾ അറസ്റ്റിലായ 11 പ്രതികളിലുണ്ടെന്ന് പോലീസ് പറയുന്നു.
Read Moreസംസ്ഥാനത്ത് റൗഡികളുടെ കണക്കെടുപ്പുനടത്തി പോലീസ്; ഇനി 26,432 റൗഡികൾ പോലീസ് നിരീക്ഷണത്തിൽ
ചെന്നൈ : തമിഴ്‌നാട്ടിൽ റൗഡികളുടെ കണക്കെടുപ്പുനടത്തി പോലീസ്. ഇതുപ്രകാരം 26,432 റൗഡികളെയാണ് കണ്ടെത്തിയത്. ഇവരെ നിരീക്ഷിക്കാനായി പോലീസുകാർക്ക് പ്രത്യേകചുമതല നൽകി. വ്യത്യസ്ത കുറ്റകൃത്യങ്ങൾനടത്തുന്ന റൗഡികളെ തരംതിരിച്ചാണ് കണക്കെടുപ്പു നടത്തിയത്. റൗഡികളുടെ പേരുവിവരങ്ങൾ, ചിത്രങ്ങൾ, ഏർപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും പട്ടികയാക്കി. കൊലപാതകം, കൊലപാതകശ്രമം, ആളുകളെ കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന എ പ്ലസ് വിഭാഗത്തിൽ 421 റൗഡികളുണ്ട്. തൊട്ടുതാഴെയുള്ള എ വിഭാഗത്തിൽ 836 റൗഡികൾ ഉൾപ്പെടും. കട്ടപ്പഞ്ചായത്ത്, ഭീഷണിപ്പെടുത്തി പണംവാങ്ങൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ബി വിഭാഗത്തിൽ 6398 റൗഡികളാണുള്ളത്. സി വിഭാഗത്തിൽ 18,807 പേരുണ്ട്.
Read Moreറേഷൻ അരി കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമം; പിടികൂടി സിവിൽ സപ്ലൈസ് വിഭാഗം
ചെന്നൈ : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,150 കിലോഗ്രാം റേഷനരി സിവിൽ സപ്ലൈസ് വിഭാഗം പിടികൂടി. ബോഡിപാളയം സ്വദേശി മോഹൻ കാളീശ്വരനെ (33) അറസ്റ്റ് ചെയ്തു. പൊള്ളാച്ചി രാജ മിൽ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അരിയുമായി വന്ന മിനിവാൻ പിടികൂടിയത്. റേഷൻകടവഴി വിതരണംചെയ്യുന്ന സൗജന്യ അരി കുറഞ്ഞവിലയ്ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിനുവേണ്ടിയാണ് കാളീശ്വരൻ അരി കടത്തിയതെന്ന് അധികൃതർ പറഞ്ഞു.
Read More