ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനെതിരെ സംസ്ഥാന റെയിൽവേ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ അഞ്ച് കേസുകളിൽ നിന്നായി 7 പ്രതികളെ അറസ്റ്റ് ചെയ്തു. നിത്യനാട് ദാസ് (37), നികേഷ് റാണ (23), ജലന്ധർ കൻഹർ (18), ബൈകുന്ത കൻഹാർ (20), സാഗർ കൻഹാർ (19), ത്രിപുര സ്വദേശി രാജേഷ് ദാസ് (25), ബിഹാർ സ്വദേശി അമർജിത് കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപ വിലമതിക്കുന്ന 60.965 കിലോ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് പിടികൂടിയത്. ഡിസംബർ 22…
Read MoreCategory: Karnataka
തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം
ബെംഗളൂരു:തെരുവ് നായകൾ കടിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം. കോലാറിലെ അച്ചതനഹള്ളിയിലാണ് തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ പെൺകുഞ്ഞിന്റെ മൃതദേഹം വഴിയാത്രക്കാർ കണ്ടത്. ജനിച്ചയുടൻതന്നെ ബന്ധുക്കൾ കുഞ്ഞിനെ ഉപേക്ഷിെച്ചന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളും കടിയേറ്റ് മുറിഞ്ഞ നിലയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreപുതുവത്സരാഘോഷം; 33 ലക്ഷത്തിന്റെ മയക്കുമരുന്നുകളുമായി മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി മൂന്നു മലയാളികളുൾപ്പെടെ ആറുപേർ അറസ്റ്റിൽ. അഡുഗൊഡി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ഹിരൻ (25), ശ്രേയസ് (24), രാഹുൽ (24) എന്നിവരാണ് പിടിയിലായ മലയാളികൾ. സേലം സ്വദേശികളായ ലിംഗേഷ് (27), സുരാജ് (24), ഷാറൂഖ് (25) എന്നിവരും പിടിയിലായി. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർകോട്ടിക്സ് വിഭാഗം അറിയിച്ചു. 33 ലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പരിശോധനയിൽ ഹിരന്റെ താമസസ്ഥലത്തുനിന്ന് 3.1 കിലോ കഞ്ചാവും 20 ഗ്രാം…
Read Moreമലയാളികളടക്കം പ്രതീക്ഷയോടെ നോക്കിക്കാണുന്ന കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
കോയമ്പത്തൂർ: കർണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് . കോയമ്പത്തൂരിൽനിന്ന് ബെംഗളൂരവിലേക്ക് ആറുമണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സർവീസാണ് ഈ റൂട്ടിൽ ആരംഭിക്കുന്നത്. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സർവീസാണ് പുതിയെ സെമി ഹൈസ്പീഡ് ട്രെയിൻ. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ തുടങ്ങിയവയിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ…
Read More10 ലക്ഷം കിലോമീറ്ററിലധികം ഓടിയ ബസുകൾ പിന്‍വലിക്കണമെന്ന് കെ എസ് ആര്‍.ടി.സി. യോട് ഹൈക്കോടതി
ബെംഗളൂരു: പത്തുലക്ഷം കിലോമീറ്ററിലധികം ഓടിയ കർണാടക ആര്‍.ടി.സി. യുടെ ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണമെന്ന് ഹൈക്കോടതി. പഴയ ബസുകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. നിശ്ചിത ഇടവേളകളില്‍ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്നും ആര്‍.ടി.ഒ.-യില്‍ നിന്ന് ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരുവര്‍ഷം മുമ്പ് ബസിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചസംഭവത്തില്‍ ശിക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആര്‍.ടി.സി. ഡ്രൈവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പത്തുലക്ഷം കിലോമീറ്റര്‍ പിന്നിട്ട നൂറുകണക്കിന് ബസുകളാണ് കര്‍ണാടക ആര്‍.ടി.സി. സര്‍വീസ് നടത്താനുപയോഗിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി.യുടെ കീഴില്‍മാത്രം…
Read Moreഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ വ്യത്യാസമുണ്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും രാം ബജന പാടാറില്ലേ? -സിദ്ധരാമയ്യ പറഞ്ഞു. ‘ഡിസംബർ അവസാനവാരം ആളുകൾ ഭജനകൾ പാടാറുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ആ പാരമ്പര്യത്തിൽ ഞാനും പങ്കുചേരുമായിരുന്നു. മറ്റു ഗ്രാമങ്ങളിലും ഇപ്രകാരം നടക്കാറുണ്ട്. ഞങ്ങളും…
Read Moreകോവിഡ് ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകിയവരും പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്തും കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്. ചിലർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സന്ദർശിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെ.എൻ1 കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. കോവിഡ് തരംഗകാലത്ത് ചെയ്തിരുന്ന…
Read Moreമലയാളി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി; യുവതി അടക്കം മൂന്നുപേർ പിടിയിൽ
ബെംഗളൂരു: വ്യവസായിയെ ബലമായി വലിച്ചിഴച്ച് യുവതിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത പ്രതിയെ മൈസൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുമ്പ് നടന്ന കേസിന്റെ തുടർനടപടിയെ തുടർന്ന് യുവതിയടക്കം മൂന്ന് പ്രതികളെ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതികളിൽ നിന്ന് 50,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഫസലുല്ല റഹ്മാൻ, റിസ്വാൻ, ഒരു യുവതി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി ഒളിവിലാണ്. കേരളത്തിലെ തിരുനെല്ലിയിലെ ഒരു വ്യവസായിയെ ബ്ലാക്ക്…
Read Moreമംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്ന് പരാതിയിൽ പറയുന്നു. “നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ” എന്നായിരുന്നു മെയിൽ സന്ദേശം. ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ബജ്പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് വിലക്ക്
ബെംഗളൂരു : ശിവമോഗയിൽ ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് സ്വന്തം സമുദായത്തിലെ നേതാക്കൾ വിലക്കേർപ്പെടുത്തിയതായി പരാതി. ഹൊരബൈലു ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങളുമായി സംസാരിക്കരുതെന്ന് സമുദായാംഗങ്ങൾക്ക് നേതാക്കൾ നിർദേശം നൽകി. ഹൊരബൈലു സ്വദേശി ദിനേശിന്റെ കുടുംബത്തിനാണ് വിലക്കേർപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപെട്ട പ്രീതിയുമായി സെപ്റ്റംബർ 27-നായിരുന്നു ദിനേശിന്റെ വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. പക്ഷേ, പ്രകോപിതരായ നേതാക്കൾ സമുദായാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴയും ഏർപ്പെടുത്തി. നിർദേശം അംഗീകരിക്കാത്തവരെക്കുറിച്ച് വിവരങ്ങൾ…
Read More