ബെംഗളൂരു:സമസ്ത നൂറാം വാർഷിക ഉദ്‌ഘാടന മഹാ സമ്മേളനം നടക്കാനിരിക്കുന്ന ബെംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലസ് ഗ്രൗണ്ട് ശൈഖുന എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മോയിൻ കുട്ടി മാസ്റ്റർ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഹാജി , എ.കെ അഷ്‌റഫ് ഹാജി കമ്മനഹള്ളി , സിദ്ദിഖ് തങ്ങൾ , ഫാറൂഖ് കെ.എച്ച് , അസ്‌ലം ഫൈസി , താഹിർ മിസ്ബാഹി , റിയാസ് മഡിവാള, ഷാജൽ തച്ചംപൊയിൽ, ഇർഷാദ് മഡിവാള തുടങ്ങിയവർ സന്ദർശനത്തിൽ പങ്കുചേർന്നു.
Read MoreCategory: Karnataka
എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…
Read Moreകനത്ത മൂടൽമഞ്ഞ്; ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: തുംകൂർ-ബെംഗളൂരു ദേശീയപാതയിൽ കനത്ത മൂടൽമഞ്ഞ്. ഇതേത്തുടർന്ന് റോഡ് കാണാതെ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 30 യാത്രക്കാർക്ക് പരിക്കേറ്റു. നെലമംഗല താലൂക്കിൽ ദേശീയ പാത നാലിൽ തോഞ്ചിനഗുപ്പെക്ക് സമീപമാണ് തുടർച്ചയായ അപകടമുണ്ടായത്. 30 യാത്രക്കാർക്ക് പരിക്കേറ്റു, 7 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കി. ദുർഗാംബ, ശിവഗംഗ, ധന് എന്നീ പേരുകളിലുള്ള സ്വകാര്യ ബസുകൾ തുംകൂർ ഭാഗത്തുനിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്നു. ഈ സമയം ലോറി ബസിൽ ഇടിക്കുകയായിരുന്നു.…
Read Moreമുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ച് മാതാപിതാക്കൾ; കാരണം വിചിത്രം
ബെംഗളൂരു: കടലിൽ മുങ്ങി ജീവൻ പൊലിഞ്ഞ കുട്ടികളുടെ മൃതദേഹം മണിക്കൂറുകൾ ഉപ്പിൽ സൂക്ഷിച്ച് മാതാപിതാക്കൾ. മൃതദേഹം നാലോ അഞ്ചോ മണിക്കൂർ ഉപ്പു കൂമ്പാരത്തിൽ സൂക്ഷിച്ചാൽ ജീവൻ തിരിച്ചുകിട്ടും എന്ന വീഡിയോ മാസങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ച വെള്ളത്തിൽ മുങ്ങിമരിച്ച രണ്ട് ആൺകുട്ടികളുടെ രക്ഷിതാക്കൾ മൃതദേഹം ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ചു. ഗലാപുജി ഗ്രാമത്തിലെ തടാകത്തിൽ നീന്താൻ പോയ ആൺകുട്ടികൾ ഞായറാഴ്ച വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു. ഹേമന്ത് (12), നാഗരാജ് (11) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം മാതാപിതാക്കൾ…
Read Moreഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു സിന്ധനൂർ താലൂക്കിലെ ഗദ്രതഗി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് ജാദർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്‌കൂളിൽ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ജാദർ ഓഫീസിലെ കസേരയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹ അധ്യാപകർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ സോമശേഖര ഗൗഡ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം സിന്ധനൂർ നഗരത്തിലെ പൊതു ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യഥാർത്ഥത്തിൽ റാണെബന്നൂർ താലൂക്കിൽ നിന്നുള്ള സുരേഷ് ജാദർ കഴിഞ്ഞ 3…
Read Moreയുവാവിന്റെ ശല്യത്തെ തുടർന്ന് അദ്ധ്യാപിക ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൈസൂരു ജില്ലയിലെ പിയാപട്ടണ താലൂക്കിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രൂപ (26) ആണ് മരിച്ചത്. പിരിയപട്ടണം താലൂക്കിലെ നന്ദിപൂർ ഗ്രാമത്തിലെ ഹലയ്യയുടെ മകളാണ്. റവന്ദൂർ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ഇതിനിടയിൽ അതേ ഗ്രാമത്തിലെ കാർത്തിക് എന്ന യുവാവ് തന്നെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നു. നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന രൂപ മാനസികമായി തകർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നു. പിതാവ് ഹലയയുടെ പരാതിയുടെ…
Read Moreസംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു
ദില്ലി: കോവിഡിൽ കേരളം ആശ്വാസത്തിലേക്ക് കടക്കുമ്പോൾ കർണാടകയിൽ പോസിറ്റീവ് കേസുകൾ കൂടുന്നു. ഇന്നലെ 92 കേസുകൾ റിപ്പോർട്ട് ചെയ്തു കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര,…
Read Moreഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായ യുവതി മരിച്ച നിലയിൽ
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ…
Read Moreയാത്രക്കാരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ കേസ്
ബെംഗളൂരു: ടിക്കറ്റ് പ്രശ്നം പരിഹരിക്കാൻ പോയ യാത്രക്കാരനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ ഉപ്പരപ്പേട്ട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിലെ വ്യാപാരി ജി. രാഘവേന്ദ്ര നൽകിയ പരാതിയിൽ കെഎസ്ആർടിസി ടെർമിനൽ 2 ഡിപ്പോ മാനേജരും സെക്യൂരിറ്റി ജീവനക്കാരനുമായ സതീഷിനെതിരെ കേസെടുത്തു. ഡിസംബർ 23ന് ഉച്ചയ്ക്ക് 12.15ഓടെ ബംഗളൂരുവിൽ നിന്ന് ഹിരിയൂരിയിലേക്ക് പോവുകയായിരുന്ന രാഘവേന്ദ്ര കെഎസ്ആർടിസി ടെർമിനൽ ഒന്നിലെത്തി. പിന്നീട് ഹരിഹര റൂട്ടിലെ ബസിൽ കയറി കണ്ടക്ടറോട് ഹിരിയൂരിയിലേക്ക് ടിക്കറ്റ് തരാൻ…
Read Moreമലയാളി പെൺകുട്ടിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍
ബെംഗളൂരു: വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബെംഗളൂരുവില്‍ നിന്ന് വയനാട് പോലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. കാനഡയിലേക്കുള്ള ജോബ് വിസ നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ-മെയിലും വഴിയുമാണ്…
Read More