ബെംഗളൂരു: ചിക്കോടിയിൽ കർണാടക, മഹാരാഷ്ട്ര സർക്കാർ ബസുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഇവരെ അറസ്റ്റ് ചെയ്തതായി എസ്പി ഭീമ ശങ്കർ ഗുലേദ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.. ബെനകനഹോളി ഗ്രാമത്തിലെ പരശുരാമ നായക, ബസവരാജ സിന്ധേ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർ രണ്ടുപേരും മദ്യപിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ (ഹത്തരാകി NH4) ബെനകനഹോളി ഗ്രാമത്തിന് സമീപം ഹുക്കേരി – ബെൽഗാം നോൺ സ്റ്റോപ്പ് ബസിന് നേരെ ഒരു അക്രമി…
Read MoreCategory: Karnataka
ചികിത്സയിൽ കഴിയുന്ന വായോധികന് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഡുപ്പി സ്വദേശിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചു. 82 കാരനായ ഇദ്ദേഹത്തിന് മംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാര്‍ഡില്‍ ചികിത്സയിലാണ്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ എം.പി.മുള്ളൈ മുഹിളൻ വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കോവിഡ് പ്രതിരോധ, ചികിത്സ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയില്‍ പ്രതിദിനം ശരാശരി രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഡി.എം.ഒ ഡോ.തിമ്മയ്യ യോഗത്തില്‍ പറഞ്ഞു.
Read Moreഅശോക പില്ലറിന് സമീപം അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു ബൈക്ക് കാറിൽ ഇടിച്ച് ഒരാൾ മരിച്ചു
ബംഗളൂരു: നഗരത്തിലെ അശോക പില്ലറിന് സമീപം ബിഎംഡബ്ല്യു ബൈക്ക് കാറിൽ ഇടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് ബൈക്ക് ഡീലർമാർ ബിഎംഡബ്ല്യൂവിന്റെ 1000 സിസി ബൈക്കിന്റെ വേഗത പരിശോധിക്കുന്നതിനിടെയാണ് സംഭവം . വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെയ്ഖ് നസീർ (32) ആണ് മരിച്ചത്. പരിക്കേറ്റ സെയ്ദ് മുദാസിർ ആശുപത്രിയിൽ ചികിത്സയിലാണ്. നസീറും മുദാസിറും ബൈക്ക് ഡീലർമാരായിരുന്നു. മുദാസിർ തന്റെ ഇടപാടുകാരിൽ ഒരാൾക്ക് ഉയർന്ന നിലവാരമുള്ള ബൈക്ക് തിരയുകയായിരുന്നു. മുദാസിറിന് കാണിക്കാൻ ആണ്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച് തത്സമയം വീക്ഷിച്ച യുവാവ് പിടിയിൽ
ബെംഗളൂരു: കലബുറഗിയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലെ വിദ്യാർത്ഥി കുളിമുറിയിൽ ക്യാമറ വെച്ചെന്ന് ആരോപിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തു . ജെവർഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സലിം എന്നയാളാണ് അറസ്റ്റിലായത്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് താമസം. കലബുറഗി ജില്ലയിലെ ജെവർഗിയിലെ ന്യൂനപക്ഷ പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിലാണ് സലിം ക്യാമറ സ്ഥാപിച്ചത്. കുളിമുറിയിലെ പൈപ്പിലാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്. സലിം ജനാലയിൽ നിന്ന് ക്യാമറ ക്രമീകരിക്കുന്നത് കണ്ട് പെൺകുട്ടികളിലൊരാൾ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റ് പെൺകുട്ടികൾ ബാത്ത്റൂമിലേക്ക് വന്നപ്പോൾ ക്യാമറ കണ്ട് ഇയാളെ പിടികൂടി. ഹോസ്റ്റലിൽ താമസിക്കുന്ന കോളേജ്…
Read Moreപെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ
ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ് അറസ്റ്റിലായത്. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി. പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ…
Read Moreലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം അവാർഡ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്‌കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്. വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്. ഈ വിമാനത്താവളത്തിന്റെ…
Read Moreഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. 38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത്…
Read Moreലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം അവാർഡ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ടെർമിനൽ 2 ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്‌കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്. വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്.…
Read Moreഅവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് തർക്കം; യുവതി ഭർത്താവിനെ കുത്തി കൊലപ്പെടുത്തി
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭർത്താവിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി. ഹുളിമാവിന് സമീപം പുള്ളിംഗ് പാസ് കോളേജിന് സമീപമാണ് സംഭവം. ഹുളിമാവ് പോലീസ് കേസെടുത്ത് പ്രതിയായ മനീഷയെ അറസ്റ്റ് ചെയ്തു.അന്വേഷണം നടത്തി വരികയാണ്. ഉമേഷ് ദാമി (27) ആണ് മരിച്ചത്. കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഉമേഷ്. നേപ്പാൾ സ്വദേശികളായ ഈ ദമ്പതികൾ ഏതാനും വർഷങ്ങളായി ബംഗളുരുവിൽ ആയിരുന്നു താമസം. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് 12 മണിയോടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് ഭാര്യ ആരോടോ ഫോൺ കോളിൽ സംസാരിക്കുന്നത്…
Read Moreട്രക്കും ജീപ്പും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർ മരിച്ചു.
ബംഗളൂരു: കലബുറഗി -അഫ്സൽപൂർ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം , പരിക്കേറ്റവർ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ അഫ്‌സൽപൂരിൽ നിന്ന് മല്ലാബാദിലേക്ക് പോകുകയായിരുന്ന കെഎ-32 എം 3472 നമ്പർ ജീപ്പാണ് അപകടത്തിൽപെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . കലബുറഗിയിൽ നിന്ന് വരികയായിരുന്നു ട്രക്കിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ…
Read More