ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; അര്‍ജുന്റേതാണോയെന്നതില്‍ പരിശോധന

ബംഗളുരു : മണ്ണിടിച്ചില്‍ ഉണ്ടായാ കര്‍ണാടകയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനാണോ എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ. ഷിരൂരില്‍ നിന്നും മാറി അകനാശിനി ബാഡ എന്ന സ്ഥലത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്. ഈ പ്രദേശത്ത് നിന്നും ഒരു മത്സ്യതൊഴിലാളിയേയും കാണാതായതായി പരാതിയുണ്ട്. സ്ഥലത്തേക്ക് ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയത് തീരപ്രദേശത്താണെങ്കിലും ഗംഗാവാലി നദി ഒഴുകുന്ന ഭാഗം തന്നെയാണ്. അതിനാല്‍ അര്‍ജുന്റെ മൃതദേഹമാണോയെന്ന് പ്രത്യേകം പരിശോധിക്കും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാ…

Read More

നമ്മെ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം തടസപ്പെട്ടു.

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 05:30 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡ് സ്റ്റേഷനും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം പൂർണമായി നിർത്തി വക്കുകയായിരുന്നു. വൈദ്യുതി വിതരണ സംബന്ധമായ തകരാർ ആണ് കാരണം എന്നാണ് ലഭ്യമായ വിവരം. ഇതുമൂലം ഗ്രീൻ ലൈനിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻ തിരക്ക് രൂപപ്പെട്ടു.

Read More

മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലപന മൽസര വിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ ചാപ്റ്റർ തല മൽസരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാൽ, അധ്യാപിക നീതു കുറ്റിമാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൽസരങ്ങളുടെ വിധിനിർണ്ണയത്തിനു നേതൃത്വം നൽകിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവർ മൽസരങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ട്…

Read More

അര്‍ജുനായി 13-ാം നാള്‍; അടിയൊഴുക്ക് ശക്തം; സ്വന്തം റിസ്‌കിൽ പുഴയില്‍ തിരച്ചില്‍ നടത്തി മൽപെയും സംഘവും

അങ്കോല: കര്‍ണ്ണാടകയിലെ ഷിരൂരില്‍ അര്‍ജ്ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പതിമൂന്നാം ദിനവും തുടരുന്നു. അര്‍ജുന്റെ ലോറിയുണ്ടെന്നു കരുതുന്ന ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുഴയില്‍ അടിയൊഴുക്ക് ശക്തമാണെന്നും തിരച്ചില്‍ ഏറെ ദുഷ്‌കരമാണെന്നും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു.അപകടം പിടിച്ച ദൗത്യമാണിത്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടരുന്നു. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. ഇപ്പോള്‍ കരയില്‍നിന്ന് 132 കിലോമീറ്റര്‍…

Read More

അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്;

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നേവിസംഘം സന്നദ്ധരാണ്. 3.5…

Read More

അതിവേഗ റെയിൽപദ്ധതി വേഗത്തിലാക്കി; ഇനി ചെന്നൈ-മൈസൂരു യാത്ര രണ്ടരമണിക്കൂറിൽ

ചെന്നൈക്കും മൈസൂരുവിനും ഇടയിൽ രണ്ടരമണിക്കൂർകൊണ്ട് എത്താൻസാധിക്കുന്ന അതിവേഗ റെയിൽപ്പാതാ നിർമാണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റർ വരുന്നതാണ് റെയിൽപ്പാത. പദ്ധതിക്കായുള്ള സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. 70 കിലോമീറ്റർ ഭാഗം കോലാർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. കോലാറിൽ കൃഷിഭൂമികൾ ധാരാളം ഏറ്റെടുക്കേണ്ടതിനാൽ കർഷകരുമായി അധികൃതർ ചർച്ചനടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ചെന്നൈ, പൂനമല്ലി (തമിഴ്‌നാട്), ആരക്കോണം…

Read More

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം; ഷിരൂരില്‍ ടൗത്യം ദൗത്യം തുടങ്ങി

  അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ…

Read More

കർണാടകയിൽ കനത്തമഴ: മേട്ടൂരിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കുകൂടി

ചെന്നൈ : കർണാടകയിൽ കാവേരി നദിയുടെ ഉദ്ഭവപ്രദേശങ്ങളിൽ കനത്തമഴ പെയ്യുന്നതിനാൽ മേട്ടൂർ അണക്കെട്ടിലേക്കുള്ള ഒഴുക്ക് വർധിച്ചു. കർണാടകയിൽ കാവേരിയുടെ വൃഷ്ടി പ്രദേശത്ത് സ്ഥിതിചെയ്യുന്ന കൃഷ്ണരാജസാഗർ അണക്കെട്ട്, കബനി അണക്കെട്ട് എന്നിവയിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കൂടി. 122 അടി ഉയരമുള്ള കൃഷ്ണരാജസാഗർ അണക്കെട്ടിൽ 118 അടി വെള്ളമുണ്ട്.

Read More

രക്ഷാദൗത്യത്തിന് സേനയും; ആറാം നാൾ അർ‌ജുന് വേണ്ടി തിരച്ചിൽ പുനരാരംഭിച്ചു; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിക്കും

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്ന നി​ഗമനത്തിലാണ് രക്ഷാപ്രവർത്തകർ. തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സംഘവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ…

Read More

റഡാർ പരിശോധനയിൽ കണ്ടെത്തിയത് ലോറിയല്ല; ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വിദഗ്ദർ 

ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ റഡാറില്‍ ലോറി കണ്ടെത്താനായില്ല. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒരു മണിക്കൂറായി റഡാര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തുകയാണ്. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു.…

Read More