ചെന്നൈ: കരാർ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ചെന്നൈയിലെ 9 മേഖലകളിൽ ഇന്നലെ പാൽ വിതരണം തടസ്സപ്പെട്ടു. ഇന്ന് പതിവുപോലെ പാൽ വിതരണം ചെയ്യുമെന്ന് എയിൻ അധികൃതർ അറിയിച്ചു. 14.20 ലക്ഷം ലിറ്റർ ആവിൻ പാൽ പാക്കറ്റുകളാണ് ചെന്നൈയിലെ ആവിൻ കമ്പനി വഴി വിൽക്കുന്നത്. ഇതിൽ 4.20 ലക്ഷം ലിറ്റർ പാക്കറ്റ് പാൽ അമ്പത്തൂർ ഡയറി ഫാമിൽ ൽപ്പാദിപ്പിച്ചാണ് വിൽക്കുന്നത്.. ഈ സാഹചര്യത്തിൾ അമ്പത്തൂര് ഡയറി ഫാമില് ട്രക്കുകളില് പാല് വിതരണം ചെയ്യുന്ന കരാർ തൊഴിലാളികളുടെ സമരം മൂലം പാല് വിതരണത്തെ ബാധിച്ചു. ഡയറി ഫാമിൽ…
Read MoreCategory: Karnataka
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 03.25 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള ആർ.ടി.സിയുടെ വോൾവോ മൾട്ടി ആക്സിൽ ബസ് അപകടത്തിൽ പെട്ടു. രാമനഗരക്കും ചന്നപട്ടണക്കും ഇടയിൽ വച്ച് ബസ് ഒരു ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്, ഡ്രൈവറേയും കണ്ടക്ടറേയും പരിക്കുകളോടെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല, അവരെ മറ്റ് ബസുകളിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
Read Moreകേരള ബ്ലാസ്റ്റേഴ്സ് മൽസരം;ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി. പേടിഎം ഇൻസൈഡർ വഴി മൽസരം…
Read Moreചെന്നൈയിലെ മലിനജലം പമ്പ് ചെയ്യുന്ന പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് നിവാസികൾ
ചെന്നൈ: ഭൂഗർഭജല മലിനീകരണത്തിന് സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് പ്രദേശവാസികൾ എതിർത്തതിനെത്തുടർന്ന് പമ്മലിൽ മലിനജല പമ്പിംഗ് സ്റ്റേഷൻ നിർമാണം നിർത്തിവച്ചു. ഇത് ഭൂഗർഭജലത്തെയും സമീപത്തെ കുളങ്ങളെയും മറ്റ് ജലാശയങ്ങളെയും ഒരു പോലും മലിനമാക്കുമെന്നും ഈ പദ്ധതി മൂലം ജനവാസകേന്ദ്രം താമസിക്കാൻ യോഗ്യമല്ലാതാകുമെന്നും അവർ കൂട്ടിച്ചേർത്തു. താംബരം കോർപ്പറേഷൻ 212 കോടി രൂപയ്ക്ക് പമ്മലിലും അനകാപുത്തൂരിലും ഭൂഗർഭ ഡ്രെയിനേജ് പ്രവൃത്തികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി അഞ്ചിടങ്ങളിൽ മലിനജല പമ്പിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുകയും അവ ഒരു മലിനജല ശുദ്ധീകരണ പ്ലാൻ്റുമായി (എസ്ടിപി) ബന്ധിപ്പിക്കുകയും ചെയ്യും ഇതിൻ്റെ നിർമ്മാണവും…
Read Moreഅമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read Moreവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി; ജയനഗറിൽ വ്യാപക പ്രതിഷേധം
ബെംഗളൂരു : ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബി.ബി.എം.പി. ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്. കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ…
Read Moreചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു
ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…
Read Moreവ്യവസായിയെ തട്ടികൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഈ മാസം അഞ്ചിന് രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സച്ചിൻ, ഗൗരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. വ്യവസായിയായ ചേതൻ ഷായെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മകൾക്ക് സ്വകാര്യകോളേജിൽ സീറ്റ് ലഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു ചേതൻ ഷാ. ഇതിനിടെ, കോളേജുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട സച്ചിനുമായി പരിചയത്തിലായി. എന്നാൽ, സച്ചിന്റെ സഹായമില്ലാതെതന്നെ മകൾക്ക് കോളേജിൽ പ്രവേശം ലഭിച്ചു. എങ്കിലും പണംവേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ ചേതനെ…
Read Moreസ്ത്രീ സുരക്ഷ; നമ്മ മെട്രോയിൽ സ്ത്രീകൾക്കായി ഒരു കോച്ചുകൂടി
ബെംഗളൂരു : സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോയിൽ സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി. നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്. പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽ നിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക്…
Read More‘ഉറക്കം എണീറ്റപ്പോൾ മകനെ മരിച്ച നിലയിൽ ആണ് കണ്ടത്’ നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുചനയുടെ മൊഴി
ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്. മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്. സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ…
Read More