ബെംഗളൂരു: ഇപ്പോഴും നൂറുകണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇതിന് പിന്നിൽ യുവാക്കൾ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. നിലവിൽ അഡുഗുഡിയിലെ GRINDR എന്ന ഗേ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ കൊള്ളയടിച്ചതായി പരാതി. Grindr ഗേ ഡേറ്റിംഗ് ആപ്പിലൂടെയാണ് നദീം – ഫർഹാനെ പരിചയപ്പെടുന്നത്. കുറച്ചു നാളുകളായി നല്ലരീതിയിൽ മുന്നോട് പോയ ഇവരുടെ സൗഹൃദം മറ്റൊരു തലത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സന്ദർശിക്കുക എന്ന ഉദ്ദേശത്തോടെ 22ന് നദീം ഗേ ആപ്പിലൂടെ പരിചയപ്പെട്ട ഫർഹാനെ കാണാൻ വിളിച്ചു. വൈകിട്ട് നാല് മണിയോടെ നദീമിന്റെ വീട്ടിൽ എത്തിയ…
Read MoreCategory: Karnataka
‘പുത്തരി നമ്മേ’: പരമ്പരാഗത പ്രൗഢിയോടെ കൊയ്ത്തുത്സവം ആഘോഷിച്ചു
ബെംഗളൂരു : നെൽകൃഷിയുടെ ആദ്യ വിളവെടുപ്പിന്റെ പ്രതീകമായ കുടകിലെ കൊയ്ത്തുത്സവമായ ‘പുത്തരി നമ്മേ’ കഴിഞ്ഞ ദിവസം വൈകുന്നേരം വിജയനഗർ ഫസ്റ്റ് സ്റ്റേജിലെ കൊടവ സമാജത്തിൽ ഗംഭീരവും പരമ്പരാഗതവുമായ രീതിയിൽ ആഘോഷിച്ചു . ആഘോഷങ്ങൾ കൊടവ സാംസ്കാരിക പരിപാടികളുടെ വൈവിധ്യമാർന്ന ഒരു നിര തന്നെയാണ് പ്രദർശിപ്പിച്ചത്, സദസ്സിൽ നിന്ന് ആവേശകരമായ കരഘോഷവും ഉയർന്നു. കൊടവ സമാജത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് കൊടവ സമുദായാംഗങ്ങൾ കൊടവ സമാജത്തിൽ ഒത്തുകൂടി നെൽകൃഷി (കതിരു) വീട്ടിലേക്ക് കൊണ്ടുപോയി, “പൊലി പൊലിദേവാ” എന്ന് ജപിച്ച് ഇഗ്ഗുത്തപ്പനേയും കാവേരി ദേവിയേയും പ്രാർത്ഥിക്കുകയും…
Read Moreനാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ പിടികൂടി
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലെ ബല്ലൂരു ഹുണ്ടിയിൽ നാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി. മൂന്നുദിവസംനീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ കല്ലാരകണ്ടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ്സായ ആൺകടുവയാണ് പിടിയിലായതെന്നും ഇതിനെ മൈസൂരുവിലെ ചാമുണ്ഡേശ്വരി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമത്തിലെ വയലിൽ ജോലിചെയ്യുന്നതിനിടെ രത്നമ്മ(49)യെ കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ബഹളംവെച്ചതോടെ കടുവ രത്നമ്മയുമായി ഉൾക്കാട്ടിലേക്ക് കടന്നു. പിന്നീട് രണ്ടുകിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെമുതൽ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച്…
Read Moreമേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ വജ്രമാല മോഷ്ടിച്ച് കടന്നതായി പരാതി
ബെംഗളൂരു: മൈസൂരുവിൽ വിവാഹ നിശ്ചയത്തിനിടെ മോഷണം. മേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രമാല മോഷ്ടിച്ചതായാണ് പരാതി. സിദ്ധാർത്ഥ നഗർ സ്വദേശിയായ വ്യവസായി രാജേന്ദ്ര കുമാറാണ് നഗരത്തിലെ ഹൂട്ടഗല്ലിയിലെ സ്വകാര്യ ഹോട്ടലിൽ മകന്റെ വിവാഹ നിശ്ചയം സംഘടിപ്പിച്ചത്. മകൾക്കും ഭാവി മരുമകൾക്കും മേക്കപ്പ് ചെയ്യാൻ മുംബൈയിൽ നിന്ന് രണ്ട് യുവതികൾ എത്തിയിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടെ മകളുടെ ബാഗിൽ വജ്രമോതിരവും നെക്ലേസും ഉണ്ടെന്ന് മേക്കപ്പ് ചെയ്യുന്ന യുവതികൾ കണ്ടിരുന്നു. തുടർന്ന് വിവാഹ നിശ്ചയം നടന്നതിന് ശേഷം മേക്കപ്പ് ചെയ്യാൻ വന്നവർ രാത്രി…
Read Moreചൈനയിൽ ശ്വാസകോശ രോഗം; കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ…
Read Moreസ്കൂളിന് അവധി കിട്ടാൻ കുടിവെള്ള കാനിൽ എലിവിഷം കലർത്തിയ വിദ്യാർത്ഥി പിടിയിൽ
ബെംഗളൂരു: സ്‌കൂളില്‍ പോകാതിരിക്കാന്‍ വേറിട്ട മാർഗം സ്വീകരിച്ച വിദ്യാർത്ഥി പോലീസ് പിടിയിൽ. സ്‌കൂളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍പതാം ക്ലാസുകാരന്‍ കുടിവെള്ള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലായത്. കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് വച്ചിരുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന്‍ എലി വിഷം കലര്‍ത്തിയത്. സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെള്ളം കുടിക്കാറില്ല. ദൗര്‍ഭാഗ്യവശാല്‍ മൂന്ന് കുട്ടികള്‍…
Read Moreവീടിന് മുന്നിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
ബെംഗളൂരു : കുടകിൽ വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. ഇത്രയും നാളും കാപ്പി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം വീടിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. ജില്ലയിലെ വിരാജ്പേട്ട താലൂക്കിലെ ബെട്ടോള്ളി വില്ലേജിലെ ഡിഎച്ച്എസ് മിൽ വളപ്പിൽ എത്തിയ കാട്ടാന ഒരു വീടിനു മുന്നിൽ വച്ചിരുന്ന ചെടിച്ചട്ടികൾ കാലുകൊണ്ട് ചവിട്ടി നശിപ്പിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. മൂന്ന് കാട്ടാനകളെയാണ് വീഡിയോയിൽ കാണുന്നത്. കാട്ടിൽ നിന്ന് ഭക്ഷണം തേടിയെത്തിയ കാട്ടാനകൾ കാട്ടിലേക്ക് പോകാതെ ഗ്രാമത്തിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് തങ്ങിയത്. ഒരു കാട്ടാനക്കുഞ്ഞ്…
Read Moreകാറിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു
ബെംഗളൂരു: നേരിക്കടുത്ത് തോട്ടത്തടിയിൽ ബയലു ബസ്തിക്ക് സമീപം റോഡരികിൽ യാത്രക്കാരുമായി പോവുകയായിരുന്ന കാർ ആന ആക്രമിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആന റോഡിലൂടെ വരുന്നത് കണ്ട് ഡ്രൈവർ പരിഭ്രാന്തരായി കാർ നിർത്തി. നിർത്തിയിട്ടിരുന്ന കാറിന് സമീപം എത്തിയ ആന കാർ ഇടിക്കുകയും കേടുവരുത്തി. ഒരു കുട്ടിയടക്കം ആറുപേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഒരാൾക്ക് പരിക്കേറ്റു. അവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുമുമ്പ് ഈ പരിസരത്ത് അലഞ്ഞ ആന വീടുകളിൽ കയറിയതാണ് റിപ്പോർട്ടുകളുണ്ട്. കാറിന് കേടുപാടുകൾ വരുത്തുന്നതിന് മുമ്പ് റോഡരികിലെ ഒരു വീടിന്റെ ഗേറ്റ്…
Read Moreവേറിട്ട മാതൃകയിലൊരു മാലിന്യ സംസ്കരണ രീതി; എലിസിറ്റ സുസ്ഥിര വികസന പാർക്ക് ഔദ്യോഗിക ഉദ്ഗാടനം ഇന്ന്
ബെംഗളൂരു നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺ ഷിപ് അതോറിറ്റിയുടെ സുസ്ഥിര വികസന പാർക്ക് . ഓഫീസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമെ മാലിന്യം മലിന ജല ശുദ്ധീകരണ പ്ലാന്റ് സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഗാടനം ഇന്ന് നടക്കും. എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകളിലും ടെക്ക് പാർക്കുകളിലും നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.
Read Moreവേറിട്ട മാതൃകയിലൊരു മാലിന്യ സംസ്കരണ രീതി; എലിസിറ്റ സുസ്ഥിര വികസന പാർക്ക് ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
ബെംഗളൂരു നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺ ഷിപ് അതോറിറ്റിയുടെ സുസ്ഥിര വികസന പാർക്ക് . ഓഫീസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമെ മാലിന്യം മലിന ജല ശുദ്ധീകരണ പ്ലാന്റ് സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു. എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകളിലും ടെക്ക് പാർക്കുകളിലും നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.
Read More