ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; അര്‍ജുന്റേതാണോയെന്നതില്‍ പരിശോധന

ബംഗളുരു : മണ്ണിടിച്ചില്‍ ഉണ്ടായാ കര്‍ണാടകയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനാണോ എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ. ഷിരൂരില്‍ നിന്നും മാറി അകനാശിനി ബാഡ എന്ന സ്ഥലത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്. ഈ പ്രദേശത്ത് നിന്നും ഒരു മത്സ്യതൊഴിലാളിയേയും കാണാതായതായി പരാതിയുണ്ട്. സ്ഥലത്തേക്ക് ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയത് തീരപ്രദേശത്താണെങ്കിലും ഗംഗാവാലി നദി ഒഴുകുന്ന ഭാഗം തന്നെയാണ്. അതിനാല്‍ അര്‍ജുന്റെ മൃതദേഹമാണോയെന്ന് പ്രത്യേകം പരിശോധിക്കും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാ…

Read More

കാണാതായവരെ തേടി ദുര്‍ഘട മേഖലകളിലും തിരച്ചില്‍; നൂറിലേറെ പേര്‍ ഇപ്പോഴും കാണാമറയത്ത്; മരണം 400 കടന്നു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി എട്ടാം നാളിലും ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഏറ്റവും നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്നും തിരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ദൗത്യസംഘം കടന്നെത്താത്ത സ്ഥലങ്ങളിലും തിരച്ചില്‍ നടത്തും. പുന്നപ്പുഴ വഴി മൃതദേഹങ്ങള്‍ ഒഴുകിപ്പോയി എന്നു കരുതുന്ന മേഖലകളിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയില്‍ സണ്‍റൈസ് വാലി…

Read More

മനുഷ്യത്വമുള്ളവര്‍ ചെയ്യില്ല; വായ്പാതിരിച്ചടവ് ആവശ്യപ്പെട്ട സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി സര്‍ക്കാർ

കല്‍പ്പറ്റ: വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി കേരള സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ‘ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ ഓരാ മനുഷ്യരും. എന്തിനാണ് ക്യാമ്പില്‍ തന്നെ വന്നുകിടക്കുന്നത്. നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്‍ത്തുപിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല. കേരളമാണിത്. സ്വകാര്യകമ്പനികള്‍ അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രയാസമില്ല. എന്നാല്‍, മനുഷ്യത്വരഹിത നിലപാടുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല’, കെ രാജന്‍…

Read More

വയനാട്ടിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കുക പ്രധാന ദൗത്യം;വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും

വയനാട് : വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്. എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. കൂടാതെ ഒരിടത്തും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍. ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് വൈകീട്ട് സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും…

Read More

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

Read More

കേരളത്തിൽ വ്യാപക മഴ;

കേരളത്തിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം എന്നീ ജില്ലകളിലാണ് അവധി. പ്രൊഫഷണൽ‌ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഓഗസ്റ്റ് 2 വരെ സംസ്ഥാനത്താകെയും 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയയം വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. 14 പേരാണ് ദുരന്തത്തിൽ‌ മരിച്ചത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും.…

Read More

ഇനിയും ജീവനോടെ ആരുമില്ല’; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു, തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ…

Read More

വയനാട്ടിലെ ഉരുൾപൊട്ടൽ;  കേരളത്തിന് കൂടുതൽ സഹായം നൽകാൻ തയ്യാറെന്ന് സംസ്ഥാന മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും കേരളത്തിന് തമിഴ്‌നാട് കൂടുതൽസഹായം നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊളത്തൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതിദുരന്തത്തിൽനിന്ന് കരകയറാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനത്തിന് കൈത്താങ്ങായി പ്രവർത്തിക്കാൻ തമിഴ്‌നാട്ടിൽനിന്ന് രണ്ട് ഐ.ഐ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

Read More

വയനാട് ദുരന്തത്തിൽ മരണം 276 ആയി; 240 ലേറെ പേരെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ…

Read More

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ് ; വൈറൽ ആയി പൊതുപ്രവർത്തകന്റെ സന്ദേശം 

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരള്‍ പിളർത്തുന്ന കാഴ്ചകള്‍ക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കാളികളാകുമ്പോള്‍ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച്‌ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ വിവിധ…

Read More