കവിയൂർ പൊന്നമ്മയ്ക്ക് വിട; കൊച്ചി കളമശ്ശേരിയിൽ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ഇന്ന്

kaviyoor ponnamma

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. നിലവിൽ ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Read More

കവിയൂർ പൊന്നമ്മ അന്തരിച്ചു 

kaviyoor ponnamma

കവിയൂർ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍…

Read More

ബസ്സിന്റെ ബ്രേക്ക് പോയത് വലിയ കൊക്കയുടെ സമീപം;ഡ്രൈവറുടെ മനോധൈര്യം 40 ഓളം ജീവൻ രക്ഷിച്ചു

തിരുവമ്പാടി :കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. കക്കാടംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു.…

Read More

ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി കേരളത്തിലെ ഈ ജില്ല

ഉത്രാട ദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളിൽ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് ഒന്നാമത്.ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്.ഇരിങ്ങാലക്കുടയാണ് നാലാമത്.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റാണ് അഞ്ചാം…

Read More

വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീകര ചെലവ് കണക്കുമായി കേരള സർക്കാർ;ഒരു മൃതദേഹം സംസ്ക്കരിക്കുന്നതിന് 75000 രൂപയ്ക്ക്: മാറ്റുകണക്കുകൾ ഇങ്ങനെ

വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്ന് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.…

Read More

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്.എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്. ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മില്‍ പോയി വ്യായാമം ചെയ്യാറുള്ള ആള്‍ ആണ് മരിച്ച അരുന്ധതി. ചൊവ്വാഴ്ചയും പതിവ് പോലെ ജിമ്മിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട് സ്വദേശിയാണ് മരിച്ച അരുന്ധതി. എട്ടുമാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്നാണ്…

Read More

സംസ്കാരം ഇന്ന് ഇനിയവൻ ഒപ്പമില്ല; അവസാനമായി ജെൻസനെ കണ്ട് ശ്രുതി

കൽപ്പറ്റ: ഒരുരാത്രി പുലരുമ്പോഴേക്കും പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടുപോയെ ശ്രുതിയെ ചേർത്ത് നിർത്താൻ ജെൻസനുണ്ടായിരുന്നു. ആ കരുതലും ചേർത്ത് നിർത്തലും കേരളക്കരയാകെ കണ്ടതുമാണ്. പക്ഷേ ആ കരുതലിന് അധികം ആയുസ്സുണ്ടായില്ല. കഴിഞ്ഞദിവസം വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിയ്ക്കും പരിക്കേറ്റത്. ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി പ്രതിശ്രുത വരൻ ജെൻസന്‍റെ മൃതദേഹം കാണാനായി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു. നേരത്തെ തന്നെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയാൻ കാത്തിരിക്കാതെ ജെൻസൺ യാത്രയാവുകയായിരുന്നു. ഇതോടെയാണ്…

Read More

ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്ട്സാപ്പ് ചെയ്ത 19 കാരനായ കാമുകൻ പിടിയിൽ:

കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണു പൊലീസ്…

Read More

ഫ്യുസ് ഊരാനെത്തിയ വൈദ്യുതി ജീവനക്കാരെ ഫാനിന്റെ പെഡൽ ഉപയോഗിച് പഞ്ഞിക്കിട്ട്ട് വീട്ടുടമ;

എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരെയാണ് വീട്ടുടമ മർദിച്ചത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു.…

Read More

കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് 25 ലക്ഷം സഹായം;ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് സഹായം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ബാധിച്ചവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ…

Read More