‘കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നിവിന്‍ പോളി

കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന്…

Read More

സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ചു

ചെന്നൈ : സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ സബർബൻ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോൽ അമ്പലക്കോത്ത് ടി. മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) പെരിന്തൽമണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയിൽവേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം. ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു. ജോലി…

Read More

മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

ഹരിപ്പാട്: മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹരിപ്പാട് നഗരസഭ തെക്കൻ മേഖല പ്രസിഡൻറ് വെട്ടുവേനി മുക്കലത്ത് (ഗൗരിശങ്കരം) വീട്ടിൽ ഉണ്ണികൃഷ്ണകുമാർ (60) ആണ് മരിച്ചത് . 24-ാം വാർഡിലെ മെമ്പർഷിപ്പ് വിതരണം പാർട്ടി പ്രവർത്തകരോടൊപ്പം ചർച്ച ചെയ്ത ശേഷം വീട്ടിലെത്തിയ ഉണ്ണികൃഷ്ണകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടു 3നായിരുന്നു മരണം. ഏറെക്കാലം സിരിയൽ, ആൽബം കലാരംഗത്ത് തിളങ്ങി നിന്ന ഇദ്ദേഹം ബി.ജെ.പി യുടെ സജീവ പ്രവർത്തനത്തിലും ഏർപ്പെട്ടു. ഭാര്യ. ഉഷാ ഉണ്ണികൃഷ്ണൻ…

Read More

ക്യൂആര്‍ കോഡ് അയച്ച് നല്‍കി; ഡോക്ടറില്‍ നിന്ന് നാല് കോടി തട്ടി

കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്. രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്,…

Read More

ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം പട്ടാപ്പകൽ മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് അന്യസംസ്ഥാന തൊഴിലാളികൾ

തൃശൂർ പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും. ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാൾ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇതര സംസ്ഥാന തൊഴിലാളികളികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്. മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം…

Read More

നടന്‍ നിവിന്‍ പോളിക്കെതിരായ കേസിൽ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട്‌ 

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പ് ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിദേശത്ത് വെച്ച്‌ തന്നെ ഒരു കൂട്ടം ആളുകള്‍ കൂട്ടമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പോലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ യുവതിക്ക് കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീടാണ് ഇ മെയില്‍ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. അഭിനയിക്കാന്‍ അവസരം…

Read More

വയനാടിന്‍റെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കണം, വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കണം: രാഹുൽ ഗാന്ധി

വയനാട്ടിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പിലുമാണ് അദ്ദേഹം വയനാടിന്‍റെ ടൂറിസം മേഖലക്കായി സംസാരിക്കുന്നത്. മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താൻ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. രാഹുലിന്‍റെ കുറിപ്പ്: ഉരുൾ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് വയനാട് കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ആളുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒത്തുചേരുന്നത് സന്തോഷകരമാണ്. വയനാട്ടിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്ന ഒരു…

Read More

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ ആകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. തുടർന്ന്, വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും…

Read More

നിർണായകം; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ…

Read More

ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി

ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്. പൊലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ നേരത്തെ പോത്തുകല്ല് മേഖലയില്‍നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read More