മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സി (എംസിയു)ലേക്കുള്ള റോബർട്ട് ഡൗണി ജൂനിയറിൻ്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇത്തവണത്തെ റോബർട്ട് ഡൗണിയുടെ വരവ് തന്റെ ഐതിഹാസിക കഥാപാത്രം അയൺ മാൻ ആയല്ല. പകരം വില്ലനായ ഡോക്ടർ ഡൂം ആയാണ് ഡൗണിയുടെ വരവ്. സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്. ‘അവഞ്ചേഴ്സ് ഡൂംസ്ഡേ’യിലാണ് ഡൗണി ഡോക്ടർ ഡൂം ആയി എത്തുന്നത്. റൂസോ സഹോദരങ്ങളായ ജോയും ആന്റണിയുമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം എന്ന ചിത്രത്തിലെ ടോണി…
Read MoreCategory: MOVIES
ഇന്ത്യൻ 2 ഒടിടി യിലേക്ക്
സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നു. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ടു ഒടിടിയിലേക്ക് വരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച കൊണ്ട് ഇന്ത്യന്‍2 ആകെ നേടിയത് 72 കോടി രൂപയാണ്. എട്ടാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴിലില്‍…
Read Moreടൊവിനോയുടെ പുതിയ ചിത്രത്തിന് വിലക്ക് ; സാമ്പത്തിക ക്രമക്കേട് എന്ന് റിപ്പോർട്ട്
ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല്‍ കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്. യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്‍കിയ പരാതിയിലാണ് വിധി. തന്റെ കയ്യില്‍ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്. പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. ജിതിൻ ലാല്‍…
Read Moreമഹാരാജ’; സംവിധായകനെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പർതാരം വിജയ്‍ സന്തോഷവാർത്ത പങ്കുവച്ച് നിഥിലൻ
ചെന്നൈ: അടുത്തിടെ തമിഴിൽ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് വിജയ് സേതുപതിയുടെ മഹാരാജ. മക്കൾ സെൽവത്തിന്റെ 50ാം ചിത്രമായി തിയറ്ററിൽ എത്തിയ മഹാരാജ 100 കോടിയിൽ അധികം കളക്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ദളപതി വിജയ്. നിഥിലൻ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ട അണ്ണ. ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മഹാരാജയെ കുറിച്ച് താങ്കള്‍ സംസാരിച്ചത് എന്നെ അമ്പരപ്പിച്ചു. ഇത് എനിക്ക് വലിയ അഭിനന്ദനമാണ്. താങ്കളുടെ…
Read Moreകമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു;വിശദാംശങ്ങൾ
ചെന്നൈ : കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു. നിർമാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമിതദൈർഘ്യവും അനാവശ്യരംഗങ്ങളും ചിത്രത്തിന്റെ വിജയത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംവിധായകൻ ശങ്കർ അത്തരം രംഗങ്ങൾ വെട്ടിമാറ്റിയതെന്ന് നിർമാതാക്കൾ വിശദമാക്കി. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാംഭാഗമാണിത്. ഇന്ത്യൻ ഒന്നാംഭാഗം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ രണ്ടാംഭാഗം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവെയുള്ള അഭിപ്രായം. ജൂലായ് 12-നാണ് ഇന്ത്യൻ-2 പ്രദർശനത്തിനെത്തിയത്. ലൈക്ക പ്രൊഡക്‌ഷൻസിനൊപ്പം റെഡ് ജയിന്റ് മൂവീസും നിർമാണത്തിൽ…
Read Moreആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗൺസിലിംഗ് ഹെൽപ് ഡെസ്ക്
തിരുവനന്തപുരം: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്ക്. കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പോലീസിൻറെ മീഡിയ സെൻററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെല്‍പ്പ് ലൈൻ നമ്പറും നല്‍കിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്. സിനിമാ…
Read Moreഎനിക്കുള്ള പിന്തുണ മറ്റൊരാൾക്കുള്ള വിദ്വേഷ പ്രചരണമായി മാറരുത്; ആസിഫ് അലി
സംഗീത സംവിധായകൻ രമേശ് നാരായണനുമായ ബന്ധപ്പട്ട വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആസിഫ് അലി. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. എന്നാല്‍ ആ പിന്തുണ മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമാകരുത്. മതപരമായ രീതിയില്‍ വരെ ഇത് ചർച്ച ചെയ്യപ്പെടുന്നത് താൻ ശ്രദ്ധിച്ചുവെന്നും അത്തരത്തിലുള്ള തലങ്ങളിലേക്ക് ഈ ചർച്ചയെ എത്തിക്കരുതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. ആസിഫ് അലി പറഞ്ഞത്: അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്നത് ഞാൻ കണ്ടത് കൊണ്ടാണ് ഞാൻ ഇപ്പോള്‍ സംസാരിക്കാൻ തയ്യാറായത്. ഒന്ന് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാൻ മറന്നു, അതിനുശേഷം പേര് തെറ്റിവിളിച്ചു.…
Read More‘ഗുണ’ റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ : കമൽഹാസൻ നായകനായി അഭിനയിച്ച ‘ഗുണ’യുടെ റീ-റിലീസ് മദ്രാസ് ഹൈക്കോടതി വിലക്കി. പകർപ്പവകാശം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗുണയുടെ നിലവിലെ പകർപ്പവകാശം തനിക്കാണെന്നവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി. വേൽമുരുകന്റെ ഉത്തരവ്. പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയുംചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ടുകമ്പനികളെയും ഇതിൽനിന്ന് വിലക്കി. സന്താനഭാരതി സംവിധാനംചെയ്ത ‘ഗുണ’ 1991-ലാണ് പ്രദർശനത്തിനെത്തിയത്. അതിന്റെ ഡിജിറ്റൽ പ്രിന്റുകൾ വീണ്ടും റീ-റിലീസ് ചെയ്യാനൊരുങ്ങവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഗുണയുടെ മുഴുവൻ അവകാശങ്ങളും നിലവിൽ തനിക്കാണെന്നും റീ-റിലീസ് ചെയ്ത്…
Read Moreപ്രേക്ഷകർ ആവേശത്തിൽ; പാൻ ഇന്ത്യൻ ചിത്രങ്ങൾ റീലിസിനൊരുങ്ങുന്നു
ഈ അടുത്ത കാലത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തെന്നിന്ത്യൻ സിനിമകൾ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ ലോകം അതിന്റെ ഉയർച്ചയുടെ പടവുകൾ താണ്ടുകയാണിപ്പോൾ. ബാഹുബലി: ദ് ബിഗിനിങ്ങിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആര്‍ആര്‍ആര്‍, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തുടര്‍ന്നു പോരുകയാണ് ഈ ദക്ഷിണേന്ത്യന്‍ തരംഗം. പ്രാദേശികതയുടെ വേലിക്കെട്ടുകൾ തകർത്ത് നാനാദിക്കിലുമുള്ള പ്രേക്ഷകരെ ഒന്നിച്ച് ചേർത്തു നിർത്തുകയാണ് ഇത്തരം പാൻ ഇന്ത്യൻ സിനിമകൾ. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ…
Read Moreമന്ദാകിനി ഒടിടി യിലേക്ക്; എപ്പോൾ എവിടെ കാണാം
അല്‍ത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ”മന്ദാകിനി” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂലൈ 12 മുതല്‍ മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. മെയ് 24നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷിജു എം ഭാസ്കർ ആണ്. വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികള്‍ക്ക് ബിബിൻ…
Read More