പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ വിഭാഗം 57 കിലോഗ്രാം (ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്‌റാവത് വിജയിച്ചതോടെയാണ് വെങ്കല മെഡൽ നേടിയത് . ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻ്റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗുച്ചിയാണ് 21കാരനായ അമനെ തോൽപ്പിച്ചത്.
Read MoreCategory: SPORTS
ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍
പാരിസ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും കരുത്തായി ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാമില്‍ വിനേഷ് സെമിയിലേക്ക് മുന്നേറി. ഒരു ജയം കൂടി നേടിയാല്‍ താരത്തിനു മെഡലുറപ്പ്. സെമി ഉറപ്പിച്ചതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒളിംപിക്സ് ഗുസ്തി സെമിയിലെത്തുന്ന ആദ്യ വനിതാ താരമായി വിനേഷ് മാറി. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്‍ യുയി സുസാകിയെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ വിനേഷ് അവസാന എട്ടില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാഷിനെ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ 7-5 എന്ന സ്‌കോറിനാണ് വിനേഷ്…
Read Moreവമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ; ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്ന തുക
ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം. ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics 2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‍ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയുടെ അഭിമാന…
Read Moreടീം ഇന്ത്യ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം
ഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിൻറെ മടങ്ങി വരവ് വൈകിയിരുന്നു. രാവിലെ 9.30 ടീമിനെ പ്രധാനമന്ത്രി, വസതിയിൽ സ്വീകരിക്കും. വൈകീട്ട് മുംബൈയിൽ തുറന്ന ബസിൽ ഒരു കിലോമീറ്ററോളം ടീമിൻറെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക്…
Read Moreടീം ഇന്ത്യ!!! വീണ്ടും ലോക ചാമ്പ്യന്‍മാര്‍
ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. അപരാജിത മുന്നേറ്റത്തില്‍ ബാര്‍ബഡോസില്‍ പുത്തന്‍…
Read Moreഅമേരിക്കയെ തോൽപിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: അട്ടിമറി വീരന്‍മാരായ യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 72 റൺസാണ് ഇന്ത്യയെ 18.2 ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 10 റൺസ് മാത്രമാണ് നേടിയത്. വിരാടിനെ രണ്ടാം പന്തിലും മൂന്നാം ഓവറിൽ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും സൗരഭ് നെത്രാവൽക്കര്‍ ആണ് നേടിയത്. 29 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഋഷഭ് പന്ത്…
Read Moreട്വന്റി 20 ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് പാകിസ്താന് ആദ്യ വിജയം;
ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ആദ്യ വിജയം. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാക് പട നിര്‍ണായക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത കാനഡയെ 106 റണ്‍സിന് ഒതുക്കിയ പാകിസ്താന്‍ മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ്നഷ്ടത്തില്‍ വിജയത്തിലെത്തി. 53 പന്തില്‍ 53 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്റെ ഇന്നിങ്‌സാണ് പാകിസ്താന് കരുത്തായത്.
Read Moreമൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടി. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാമത്തെ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്. ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍ ജയിക്കുന്നത്.
Read Moreസുനിൽ ഛേത്രി വിരമിക്കൽ പ്രെഖ്യാപിച്ചു;
ഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍…
Read Moreഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി
കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട…
Read More