ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖം തിരിച്ച് നടൻ രജനീകാന്ത്. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി.
Read MoreCategory: TAMILNADU
തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം ഒക്ടോബർ 27-ന് വിക്രവാണ്ടിയിൽ
ചെന്നൈ : നടൻ വിജയ് രൂപവത്കരിച്ച രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27-ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും കർമ പരിപാടിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വിജയ് വെള്ളിയാഴ്ച അറിയിച്ചു. പാർട്ടിയുടെ ആദ്യസമ്മേളനം രാഷ്ട്രീയോത്സവമായിരിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉത്സവം കൂടിയാകുമത്. വിക്രവാണ്ടിയിലെ വി. ശാലെ ഗ്രാമത്തിൽ വൈകീട്ട് നാലിനാണ് സമ്മേളനം. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം…
Read Moreതിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ഡെയറി ഫാം;
ചെന്നൈ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ലഡ്ഡു തയ്യാറാക്കാൻ നൽകിയ നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് തമിഴ്‌നാട്ടിലെ സ്വകാര്യ ഡെയറി ഫാം. എ.ആർ. ഡെയറിയുടെ ദിണ്ടിക്കലിലെ സംസ്കരണ ശാലയിൽ പരിശോധന നടന്നുവെന്ന വാർത്തകളും അധികൃതർ നിഷേധിച്ചു. മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് എ.ആർ.ഡെയറി, തിരുപ്പതി ദേവസ്ഥാനത്തിന് വിതരണം ചെയ്തുവെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. തുടർന്നാണ് നിഷേധ പ്രസ്താവനയുമായി എ.ആർ.െഡയറി മുന്നോട്ടുവന്നത്. ഫാമിൽനിന്ന് ജൂൺ മുതലാണ് തിരുപ്പതിയിലേക്ക് നെയ്യ് അയയ്ക്കാൻ തുടങ്ങിയത്.
Read Moreമിശ്രവിവാഹംകഴിച്ച യുവാവിന് മർദനം
ചെന്നൈ : മിശ്രവിവാഹംകഴിച്ച യുവാവിനെ ആക്രമിച്ചസംഭവത്തിൽ നാം തമിഴർ കക്ഷി (എൻ.ടി.കെ.) പ്രചാരണസെക്രട്ടറി അരുണഗിരി(45)യെയും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട സന്തോഷി(24)നെ ആക്രമിച്ച കേസിലാണ് നടപടി. സന്തോഷ് ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പിന്നീട്, സന്തോഷും പെൺകുട്ടിയുംതമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രജിസ്റ്റർ വിവാഹംകഴിച്ച് മധുരയിലേക്കുപോയി. എന്നാൽ, അരുണഗിരിയും മറ്റ് ആറുപേരുംചേർന്ന് സന്തോഷിനെയും പെൺകുട്ടിയെയും കണ്ടെത്തി രക്ഷിതാക്കളെ തിരികെയേൽപ്പിച്ചു. തുടർന്ന്, സന്തോഷിനെ ക്രൂരമായി ആക്രമിച്ചു. സന്തോഷിന്റെ കൈയിലുണ്ടായിരുന്ന 20,000 രൂപയും മൊബൈൽ ഫോണും കവർന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ തിരുച്ചിറപ്പള്ളി…
Read Moreകാർ സർവീസ് സെന്ററിൽ തീപ്പിടിത്തം; പുതിയകാർ കത്തി നശിച്ചു
ചെന്നൈ : കാർ സർവീസ് സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ പുതിയകാർ കത്തി നശിച്ചു. രാമാപുരം നടേശൻ നഗറിലുള്ള സർവീസ് സെന്ററിലാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ തീപ്പിടിത്തമുണ്ടായത്. സർവീസ് സെന്ററിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടമ മുഹമ്മത് മസൂരിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിരുഗമ്പാക്കത്ത്നിന്നും അശോക് നഗറിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. എന്നാൽ ഇതിനകം ഇവിടെയുണ്ടായിരുന്ന കാർ പൂർണമായും കത്തി നശിച്ചു.സർവീസ് സെന്ററിലെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
Read Moreപത്തുദിവസം പിന്നിട്ട് സംസ്ഥാനത്തെ സാംസങ് പ്ലാന്റ് ജീവനക്കാരുടെ സമരം
ചെന്നൈ : തമിഴ്‌നാട്ടിലെ സാംസങ് ഇലക്‌ട്രോണിക്സ് പ്ലാന്റിലെ തൊഴിലാളികൾ നടത്തിവരുന്ന സമരം വ്യാഴാഴ്ചയോടെ പത്തുദിവസം പിന്നിട്ടു. വാഷിങ് മെഷീൻ, എ.സി, റെഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന ശ്രീപെരുംപുദൂരിലെ സുങ്കുവർഛത്രം പ്ലാന്റിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. വേതനം വർധിപ്പിക്കുക, തൊഴിലാളിയൂണിയന് അംഗീകാരം നൽകുക, ജോലിസമയം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്. സി.ഐ.ടി.യുവിന്റെ പിന്തുണയോടെ നടക്കുന്ന സമരത്തിൽ 1500-ഓളം ജീവനക്കാർ പങ്കെടുത്തതോടെ ഉത്പാദനത്തെ സാരമായി ബാധിച്ചു. സി.ഐ.ടി.യു.വിന് കീഴിലെ സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയനും കമ്പനി അധികൃതരും പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം…
Read Moreഉദയനിധി 10 ദിവസത്തിനുള്ളിൽ ഉപമുഖ്യമന്ത്രിആകുമെന്ന് മന്ത്രി
ചെന്നൈ : കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മന്ത്രി ടി.എം. അൻപരശൻ. പത്തുദിവസത്തിനുള്ളിൽ ഉദയനിധി ഉപമുഖ്യമന്ത്രിയാകും. എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടക്കും. ചിലപ്പോൾ അടുത്തദിവസം തന്നെ അറിയിപ്പ് വരുമെന്നും കാഞ്ചീപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ച അൻപരശൻ പറഞ്ഞു. ഡി.എം.കെ.യിലെ പലനേതാക്കളും ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞദിവസം സ്റ്റാലിൻ മുതിർന്ന ഡി.എം.കെ. നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും ഉദയനിധിയെ പിന്തുണച്ചുവെന്നാണ് വിവരം.
Read Moreരണ്ട് തിയേറ്ററുകൾക്ക് മുദ്രവെച്ചു
ചെന്നൈ : നികുതിയടയ്ക്കാത്തതിന് നങ്കനല്ലൂരിലെ രണ്ട് തിയേറ്ററുകൾക്ക് ചെന്നൈ കോർപ്പറേഷൻ അധികൃതർ സീൽവെച്ചു. വെറ്റിവേൽ, വേലൻ എന്നീതിയേറ്ററുകൾക്കാണ് കോർപ്പറേഷൻ മുദ്രവെച്ചത്. രണ്ടുതിയേറ്ററുകളുടെയും ഉടമകൾ 60 ലക്ഷംരൂപയാണ് നികുതിയടയ്ക്കാനുണ്ടായിരുന്നത്. 2018 മുതൽ നികുതിയടച്ചിരുന്നില്ല.
Read Moreആദ്യദിവസം തന്നെ കരുണാനിധിയുടെ ജന്മശതാബ്ദി നാണയം ഓൺലൈനിൽ വിറ്റുതീർന്നു
ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ 100 രൂപ നാണയത്തിന്റെ ഓൺലൈൻ വിൽപ്പന ആദ്യദിവസംതന്നെ തീർന്നു. സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ( www.spmcil.com) കഴിഞ്ഞദിവസമാണ് നാണയം വിൽപ്പനയ്ക്ക് ലഭ്യമാക്കിയത്. 1500 നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4470 രൂപയായിരുന്നു വില. വിൽപ്പന തുടങ്ങി അധികം വൈകാതെ വിറ്റുതീർന്നു. ഇതിനുമുമ്പ് ഈ നാണയം 10,000 രൂപയ്ക്ക് ഡി.എം.കെ. ഓഫീസിൽ വിൽപ്പനയ്ക്ക് വെച്ചപ്പോഴും അതിവേഗം തീർന്നിരുന്നു. ഡി.എം.കെ. നേതാക്കളും പ്രവർത്തകരുമാണ് നാണയം വാങ്ങിയത്. ഓൺലൈൻ മുഖേന വാങ്ങിയതും ഡി.എം.കെ. പ്രവർത്തകർ തന്നെയാണെന്നാണ്…
Read Moreസംസ്ഥാനത്ത് ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ചെന്നൈ : ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല തിരുവള്ളൂർ ജില്ലയിലെ പൺപാക്കത്ത് പ്രവർത്തനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആച്ചി മസാല ചെയർമാൻ എ.ഡി. പത്മസിങ് ഐസക്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അശ്വിൻ പാണ്ഡ്യൻ, അഭിഷേക് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ആച്ചി മസാലയുടെ മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് പുതിയ സംസ്കരണശാലയെന്ന് പത്മസിങ് ഐസക് പറഞ്ഞു. പൺപാക്കത്ത് 1,10,000 ചതുരശ്ര അടി വലുപ്പത്തിൽ നിർമിച്ച ഫാക്ടറി അച്ചാറുകൾ, റെഡി ടു കുക്ക് ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്. പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ…
Read More