ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി

ചെന്നൈ: ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി. അവരുടെ വീട്ടില്‍ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ പുറത്താക്കിയതായി ജയം രവി പോലീസില്‍ പരാതി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസിആറിലെ വീട്ടില്‍നിന്നുമാണ് ജയം രവിയെ ആര്‍തി പുറത്താക്കിയത്. അപ്രതീക്ഷിത പുറത്താക്കല്‍ ആയതിനാല്‍ തന്റെ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും, സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനായി പോലീസിന്റെ സഹായിക്കണമെന്നുമാണ് ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ അഡയാര്‍ പോലീസ് സ്റ്റേഷനിലാണ് ജയം രവി പരാതി നല്‍കിയത്. അതേസമയം, ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും ജയം…

Read More

471 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി സെന്തിൽബാലാജി; ജയിലിനുപുറത്ത് ലഭിച്ചത് വൻവരവേൽപ്പ്‌

ചെന്നൈ : കള്ളപ്പണക്കേസിൽ 471 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ മുൻ മന്ത്രി സെന്തിൽ ബാലാജിക്ക്‌ ഡി.എം.കെ. പ്രവർത്തകർ ആവേശോജ്ജ്വലമായ വരവേൽപ്പ്‌ നൽകി. അടിയന്തരാവസ്ഥക്കാലത്തു പോലും രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും കാലം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നിട്ടില്ലെന്ന് ബാലാജിയെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അഴിമതിക്കേസിൽ കുറ്റം ചുമത്തപ്പെട്ടത് ത്യാഗമാണെന്ന് വരുത്താനാണ് ഡി.എം.കെ. ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരൂരും കോയമ്പത്തൂരും സേലവും ഡിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാട്ടിൽ ഡി.എം.കെ.യുടെ കരുത്തുറ്റ നേതാവും ബി.ജെ.പി.യുടെ കണ്ണിലെ കരടുമായ സെന്തിൽ ബാലാജിയെ കഴിഞ്ഞവർഷം ജൂൺ 14-നാണ്…

Read More

കള്ളപ്പണം വെളുപ്പിക്കല്‍: ഒടുവിൽ തമിഴ്നാട് മുൻമന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് സെന്തില്‍ ബാലജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. 2011 മുതല്‍ 2015 വരെ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളില്‍ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. 2023 ജൂണ്‍ 13നാണ് സെന്തില്‍…

Read More

കാട്ടാന ആക്രമണം;വയനാട് – തമിഴ്നാട് അതിർത്തിയില്‍ കര്‍ഷകന്‍ മരിച്ചു

ചേരമ്പാടി: വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ വെച്ചാണ് ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നത്. രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ നാലുമാസം മുമ്പാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്നാർ…

Read More

മദ്രാസ് സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വി.സി. ഇല്ലാതെ ബിരുദ ദാനം;

ചെന്നൈ : മദ്രാസ് സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ ചൊവ്വാഴ്ച 1,06,789 വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് ചാൻസലർ ഇല്ലാതെയാണ് ബിരുദദാനച്ചടങ്ങ് നടന്നത്. ഡിഗ്രി സർട്ടിഫിക്കറ്റിൽ വി.സി. ക്കു പകരം സംസ്ഥാന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പ്രദീപ് യാദവാണ് ഒപ്പിട്ടത്. സർക്കാറും ഗവർണറും തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലർ പദം ഒഴിഞ്ഞു കിടക്കുകയാണ്. ഇതുകാരണം ബിരുദദാനച്ചടങ്ങ് നീണ്ടുപോയി. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോഴാണ് വി.സി. ഇല്ലെങ്കിലും ബിരുദദാനച്ചടങ്ങ് നടത്താൻ സിൻഡിക്കേറ്റ്…

Read More

കാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള  സ്കൂൾ അവധി നീട്ടി: വിശദാംശങ്ങൾ

ചെന്നൈ: സ്കൂളുകളിൽ കാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള അവധി ഒക്‌ടോബർ ആറുവരെ നീട്ടി. ഈമാസം 27-ന് പരീക്ഷയവസാനിക്കും. 28 മുതൽ ഒക്‌ടോബർ രണ്ടുവരെയാണ് അവധിനൽകിയിരുന്നത്. എന്നാൽ, മുൻവർഷങ്ങളിലെപ്പോലെ ഒൻപതുദിവസംതന്നെ അവധിവേണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപകസംഘടനകൾ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. തുടർന്നാണ് അവധി ഒക്‌ടോബർ ആറുവരെ നീട്ടി ഉത്തരവിട്ടത്.

Read More

വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി 2 സ്ത്രീകളുൾപ്പെടെ 6 പേർ മരിച്ചു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ

ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും. ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം. യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന…

Read More

വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനായി സ്റ്റാലിൻ മോദിയെ കാണും

stalin modi

ചെന്നൈ : തമിഴ്‌നാടിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മോദി-സ്റ്റാലിൻ കൂടിക്കാഴ്ച ഡൽഹിയിൽ വെള്ളിയാഴ്ചയുണ്ടാവുമെനാണ് അറിയുന്നത്.

Read More

എമിറേറ്റ്‌സിന്റെ ചെന്നൈ-ദുബായ് വിമാനത്തില്‍ പുക ഉയർന്നത് യാത്രക്കാർക്ക് ഇടയിൽ പരിഭ്രാന്തി പരത്തി; വിശദാംശങ്ങൾ

ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാ‍ർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. ബോഡിങിനായി യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം. പിന്നീട് വിമാനത്തിലെ അധിക ഇന്ധനം മാറ്റുകയും അഗ്നിശമന സേനയെത്തി എഞ്ചിന്‍ തണുപ്പിക്കുകയുമായിരുന്നു. വിമാനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി പിന്നീട് യാത്ര തിരിച്ചു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More