തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം; എൻ.ഐ.എ.യോട് പ്രതി

ചെന്നൈ : തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) മുൻപാകെ പ്രതിയുടെ വെളിപ്പെടുത്തൽ. ദേശവിരുദ്ധപ്രവർത്തനത്തിൽ അറസ്റ്റിലായ ഹിസ്ബത് തഹ്റീർ സംഘടനാംഗമായ അമീർ ഹുസൈനാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്. പെട്രോകെമിക്കൽ എൻജിനിയർകൂടിയായ അമീർ ഹുസൈൻ, പിതാവ് അഹമ്മദ് മൻസൂർ, സഹോദരൻ അബ്ദുൾ റഹ്‌മാൻ എന്നിവരെയാണ് നേരത്തേ ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരെ എൻ.ഐ.എ. സംഘം ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് കേരളത്തിൽ പരിശീലനം നൽകിയ കാര്യം അമീർ ഹുസൈൻ വെളിപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽ എവിടെയാണ് പരിശീലനം നൽകിയതെന്നകാര്യം എൻ.ഐ.എ. വൃത്തങ്ങൾ…

Read More

ചെന്നൈ- തിരുവനന്തപുരം പ്രത്യേക തീവണ്ടി റദ്ദാക്കി ദക്ഷിണ റെയിൽവേ; വിശദാംശങ്ങൾ

ചെന്നൈ : ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക എ.സി. എക്സ്‌പ്രസ് തീവണ്ടി റദ്ദാക്കി. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് സെപ്റ്റംബർ നാല്, 11,18, 25 തീയതികളിലും കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ അഞ്ച്, 12,19,26 തീയതികളിൽ ചെന്നൈയിലേക്കും പ്രഖ്യാപിച്ച തീവണ്ടിയാണ് റദ്ദാക്കിയത്. ഓണം യാത്രാത്തിരക്ക് കുറയ്ക്കാൻ പ്രത്യേകവണ്ടികൾ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

Read More

വേളാങ്കണ്ണി പെരുന്നാളിന് കൊടിയേറ്റത്തോടെ തുടക്കമായി

ചെന്നൈ : പ്രാർഥനകളുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി തഞ്ചാവൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ടി. സഹായരാജ് കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു. തമിഴിലും ഇംഗ്ലീഷിലുമായിരുന്നു പ്രാരംഭപ്രാർഥനകളും ആരാധനയും നടന്നത്. കൊടിയേറ്റിനുശേഷം വാദ്യകലാകാരൻ ശിവമണി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംഗീതപരിപാടിയും അരങ്ങേറി. വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെ ദിവസവും രാവിലെ ഒൻപതിന് മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാന നടക്കും. വിവിധ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലും കുർബാനയുണ്ടാകും. ആറുവരെ ദിവസവും വൈകീട്ട്…

Read More

നഗരത്തിലെ തെരുവുനായശല്യം തടയാൻ നടപടികളുമായി കോർപ്പറേഷൻ

ചെന്നൈ : നഗരത്തിലെ തെരുവുനായകളുടെ ശല്യംതടയാൻ നടപടിയായതായി ചെന്നൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഇതിനായി 10 കോടി രൂപ അനുവദിച്ചു. ഓരോ വർഷവും 50,000 നായകളെ വന്ധ്യംകരണം ചെയ്യുമെന്ന് കോർപ്പറേഷൻ മീറ്റിങ്ങിൽ മേയർ പ്രിയാരാജൻ പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അവർ പറഞ്ഞു.

Read More

യു.എസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉജ്ജ്വല സ്വീകരണം

ചെന്നൈ : തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കാനായി യു.എസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൻസ്വീകരണം. സാൻഫ്രാൻസിസ്‌കോയിലെത്തിയ സ്റ്റാലിനെ കോൺസുൽ ജനറൽ കെ. ശ്രീകർ റെഡ്ഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്വീകരിച്ചു. മുൻ കേന്ദ്രമന്ത്രി നെപ്പോളിയൻ ഷാൾ അണിയിച്ച് വരവേറ്റു. യു.എസി.ലെ തമിഴർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളും സ്റ്റാലിന് സ്വീകരണംനൽകി. സാൻഫ്രാൻസിസ്കോയിൽ നിക്ഷേപകരുമായി ചർച്ച നടത്തിയ സ്റ്റാലിൻ 31-ന് ഇവിടെയുള്ള തമിഴ് സമൂഹത്തെ അഭിസംബോധനചെയ്യും. സെപ്റ്റംബർ രണ്ടിന് ഷിക്കാഗോയിൽ വ്യവസായസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി യോഗംചേരും. തമിഴ്‌നാടിന്റെ അഭിവൃദ്ധിക്കായി യു.എസിന്റെ പിന്തുണതേടുന്നതായി എക്സിലെ കുറിപ്പിൽ സ്റ്റാലിൻ അറിയിച്ചു. 2030-ഓടെ സംസ്ഥാനത്തെ…

Read More

പനീർശെൽവത്തിന്റെ മകൻ വിജയ്‌യുടെ പാർട്ടിയിൽ ചേരാൻ നീക്കം

ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) ചേരാൻ അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീർശെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്രനാഥ് ഒരുങ്ങുന്നു. പാർട്ടിയിൽചേരാൻ രവീന്ദ്രനാഥ് താത്പര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മറ്റ് പാർട്ടികളിൽനിന്ന് നേതാക്കന്മാരെ ചേർക്കുന്നതുസംബന്ധിച്ച് വിജയ് അന്തിമ തീരുമാനമെടുത്തിട്ടില്ല. അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ടതിനാൽ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തിൽ സജീവമല്ല. 2014-ൽ തേനി ലോക്‌സഭാ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് എൻ.ഡി.എ. സഖ്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് വിജയിച്ച ഏകസ്ഥാനാർഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കൾ…

Read More

മഴ കനക്കും മുന്നേ നടപടികൾ ആരംഭിച്ച് ചെന്നൈ കോർപ്പറേഷൻ

ചെന്നൈ : വടക്ക് -കിഴക്ക് കാലവർഷക്കാലത്ത് വെള്ളം തടസ്സമില്ലാതെ കടലിലേക്ക് ഒഴുകി പോകാനായുള്ള പ്രവൃത്തികൾ ചെന്നൈ കോർപ്പറേഷൻ ആരംഭിച്ചു. 3.5 മീറ്റർ വരെ വീതിയുള്ള കനാലുകളിലെ ചെളി നീക്കാനായി ഗുജറാത്തിൽ നിന്ന് ഡ്രെയിൻ മാസ്റ്റർ യന്ത്രത്തെ ചെന്നൈയിലെത്തിച്ചു. കനാലുകളിൽ അടിഞ്ഞ് കൂടിയ 4.4 മീറ്റർവരെ ആഴത്തിലുള്ള ചെളി ഡ്രെയിൻ മാസ്റ്റർ യന്ത്രം ഉപയോഗിച്ച് നീക്കാൻ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കനാലുകൾ നികത്തി കുടിലുകൾ നിർമിച്ചിട്ടുണ്ടെങ്കിൽ അവയും നീക്കം ചെയ്യും. യന്ത്രം ഉപയോഗിച്ച് വ്യാഴാഴ്ച മുതൽ എം.കെ.ബി. നഗറിലെ ക്യാപ്റ്റൻ കോട്ടൻ കനാലിലെ ചെളി…

Read More

ഡിഎംകെ എംപി എസ്. ജഗദ് രക്ഷകന് 908 കോടി രൂപ പിഴ

ഡൽഹി: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം ഡിഎംകെ എംപി എസ്. ജഗദ് രക്ഷകയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് വകുപ്പ് 908 കോടി രൂപ പിഴ ചുമത്തി. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അതിൻ്റെ ഔദ്യോഗിക എക്‌സ് സൈറ്റ് പേജിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യവസായിയും എംപിയുമായ ജഗദ് രക്ഷകൻ്റെയും കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാതായി അറിയിച്ചു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം ഈ റെയ്ഡുകളിൽ 89.19 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ സ്വീകരിച്ച മേൽപ്പറഞ്ഞ നടപടികൾ പ്രകാരം ജഗദ് രക്ഷകനിൽ നിന്ന്…

Read More

വിജയ്‌യുടെ പാർട്ടിയുടെ പ്രഥമ സമ്മേളനം 23-ന് വിക്രവാണ്ടിയിൽ

ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ സെപ്റ്റംബർ 23-ന് നടക്കും. ഇവിടെയുള്ള വി-ശാലൈ ഗ്രാമത്തിലാണ് സമ്മേളനം നടക്കുകയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് പറഞ്ഞു. സമ്മേളനത്തിന് അനുമതിക്കായി ജില്ലാ പോലീസ് സൂപ്രണ്ടിന് അപേക്ഷ സമർപ്പിച്ചു. തടസ്സങ്ങളൊന്നും ഇല്ലാത്തതിനാൽ സമ്മേളനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിന് അനുഭാവികളെ പങ്കെടുപ്പിച്ച് പാർട്ടിയുടെ ശക്തിപ്രകടനമായി സമ്മേളനം മാറ്റാനാണ് വിജയ്‌യുടെ പദ്ധതി. സമ്മേളനത്തിനായി തിരുച്ചിറപ്പള്ളി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദി തേടിയെങ്കിലും…

Read More

വടക്കൻ ചെന്നൈയിൽ 115 കോടിരൂപയുടെ വികസനപദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു

ചെന്നൈ : അലങ്കാര മത്സ്യമാർക്കറ്റ് ഉൾപ്പെടെ വടക്കൻ ചെന്നൈയിൽ 115 കോടിരൂപയുടെ വികസനപദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു. ചെന്നൈ മെട്രോപോളിറ്റിൻ ഡിവലപ്മെന്റ് അതോറിറ്റി (സി.എം.ഡി.എ.)യുടെ നേതൃത്വത്തിലാണ് വികസനപദ്ധതികൾ നടത്തുന്നത്. കൊളത്തൂരിൽ 3.93 ഏക്കറിൽ 53.50 കോടിരൂപ ചെലവിലാണ് അലങ്കാര മത്സ്യമാർക്കറ്റ് നിർമിക്കുക. 180 അലങ്കാര മത്സ്യ ക്കടകളുണ്ടാകും. വാഹനങ്ങൾക്ക് നിർത്താനുള്ള സൗകര്യമുണ്ടാകും. മൂലകൊത്തളം, റോയപുരം എന്നിവിടങ്ങളിൽ 14.31 കോടി രൂപ ചെലവിൽ കമ്യൂണിറ്റി സെന്ററുകൾ നിർമിക്കും. അലങ്കാര മത്സ്യമാർക്കറ്റ് നിർമിക്കുന്നതുകൂടാതെ റെട്ടേരി, കൊളത്തൂർ, തടാകക്കര ശക്തിപ്പെടുത്താനുള്ള പദ്ധതിക്കും തറക്കല്ലിട്ടു. പുരസവാക്കം കോറൻ സ്മിത് റോഡിൽ 11.43…

Read More