യാത്രക്കാരെ ദുരിതത്തിലാക്കി ബീച്ച്-താംബരം റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കി; ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായി

ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി താംബരം -ബീച്ച് റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയതിനാൽ യാത്രക്കാർ വലഞ്ഞു. താംബരത്ത് നിന്ന് ബീച്ചിലേക്കുള്ള ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായിരുന്നു. ദിവസവും നാല് ലക്ഷത്തോളം പേർ യാത്രചെയ്യുന്ന റൂട്ടിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെ തീവണ്ടികൾ റദ്ദാക്കുമെന്ന വാർത്ത ഞായറാഴ്ച രാവിലെ മാത്രമാണ് പലരുംഅറിഞ്ഞത്. യാത്രത്തിരക്ക് കുറയ്ക്കാനായി ചെന്നൈ ബീച്ചിൽനിന്ന് പല്ലാവരത്തേക്ക് പോകാനായി 24 സർവീസുകൾ ഓടിച്ചിരുന്നെങ്കിലും യാത്രത്തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടികൾ സഹായകരമായിരുന്നില്ല. താംബരത്ത് ചെന്നൈ ബീച്ചിലേക്കും തിരിച്ചുമായി 140 സബർബൻ തീവണ്ടി സർവീസുകളാണ് ദിവസവും റെയിൽവേ…

Read More

തിരുനെൽവേലിയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഏതാനും ഭാഗങ്ങളിൽ ഭൂചലനം

ചെന്നൈ : തമിഴ്‌നാടിന്റെ ഏതാനും ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. തിരുനെൽവേലി ജില്ലയിൽ മണിമുത്താർ, അംബാസമുദ്രം, പാപനാശം, കല്ലിടൈക്കുറിച്ചി പ്രദേശങ്ങളിലാണ് രാവിലെ 11.55 -ഓടെ കമ്പനങ്ങളുണ്ടായത്. പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള സ്ഥലങ്ങളാണിവ.

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുപേർ പിടിയിൽ

ചെന്നൈ : പ്ലസ്‌വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത് താഴമ്പൂരിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരാണ്. സർക്കാർ സ്കൂളിൽ പഠിക്കുന്ന പതിനാറുകാരി സ്കൂൾസമയത്തിനുശേഷം ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് മൂന്നംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. നേരംവൈകിയിട്ടും കാണാത്തിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടത് ദേഹമാസകലം പരിക്കേറ്റ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വരുന്ന പെൺകുട്ടിയെയാണ്. ഉടനെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. ബലാത്സംഗം നടന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.പെൺകുട്ടി നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ്…

Read More

വീണ്ടും എം.എൻ.എം. അധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ട് കമൽഹാസൻ

ചെന്നൈ : മക്കൾ നീതി മയ്യം(എം.എൻ.എം.) പാർട്ടിയധ്യക്ഷനായി കമൽഹാസനെ വീണ്ടും തിരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെതിരേ യോഗത്തിൽ പ്രമേയം പാസാക്കി. ഒറ്റത്തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിനും ജനാധിപത്യത്തിനും അപകടമാണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. 2014-15 കാലത്ത് ഒറ്റത്തിരഞ്ഞെടുപ്പ് നടത്തിയെങ്കിൽ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെട്ട നാം ഇനിയൊരു അപകടത്തിലേക്ക് പോകരുതെന്നും കമൽ പറഞ്ഞു.

Read More

പൂജാ അവധിയുടെ യാത്രാത്തിരക്ക് മുതലാക്കി സ്വകാര്യബസുകൾ ഈടാക്കുന്നത് വൻനിരക്ക്;

ചെന്നൈ : ഓണത്തിനുപിന്നാലെ പൂജാ അവധിയുടെ യാത്രാത്തിരക്കും മുതലാക്കാൻ കഴുത്തറപ്പൻ നിരക്കുമായി സ്വകാര്യബസുകൾ. പൂജയോടടുത്ത ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് 4000 രൂപവരെയാണ് ഈടാക്കുന്നത്. ഒക്ടോബർ പത്തിനുപുറപ്പെടുന്ന ബസുകളിലാണ് ടിക്കറ്റുനിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്. തീവണ്ടികളിലെ ടിക്കറ്റുകൾ നേരത്തേതന്നെ തീർന്നതാണ് സ്വകാര്യബസുകൾ മുതലെടുക്കുന്നത്. ചെന്നൈയിൽനിന്ന് എറണാകുളംവരെ കെ.എസ്.ആർ.ടി.സി. ബസിലെ നിരക്ക് 1741 രൂപയാണ്. എ.സി. ബസാണെങ്കിലും ഇത് സ്ലീപ്പറല്ല. സ്വകാര്യബസുകളിൽ മിക്കതും സ്ലീപ്പറാണ്. എന്നാൽ സ്വകാര്യ സെമിസ്ലീപ്പർ ബസുകളിൽപ്പോലും 3000 രൂപവരെ ഈടാക്കുന്നുണ്ട്. സ്ലീപ്പറുകളിൽ മിക്കതിലും 3000-3500 രൂപയാണ് നിരക്ക്. ഫ്ലക്സി ടിക്കറ്റ് എന്നുപറഞ്ഞാണ് 4000 രൂപവരെ…

Read More

ഗർഭിണിയായ  വളർത്തുപൂച്ചയ്ക്ക് വളക്കാപ്പ് ചടങ്ങ് നടത്തി കുടുംബം

ചെന്നൈ : ഗർഭിണിയായ വളർത്തുപൂച്ചയ്ക്ക് ബന്ധുക്കളെയും സുഹൃത്തുകളെയും വിളിച്ചുചേർത്ത് വളക്കാപ്പ് ചടങ്ങ് നടത്തി ദിണ്ടിഗലിലുള്ള കുടുംബം. ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി തമിഴ്‌നാട്ടിൽ നടത്തുന്ന ചടങ്ങാണ് വളക്കാപ്പ്. പ്ലസ്‌വൺ വിദ്യാർഥിനിയായ മകളുടെ അഭ്യർഥനയെത്തുടർന്നാണ് ചിന്നസ്വാമിയും കമലയും പൂച്ചയ്ക്കുവേണ്ടി ചടങ്ങ് സംഘടിപ്പിച്ചത്. മകൾ ലക്ഷ്മി പ്രിയദർശിനി ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് പൂച്ചയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒന്നരവയസ്സുള്ള പുസ്സി എന്ന പൂച്ചയ്ക്കുവേണ്ടിയാണ് വീട് അലങ്കരിച്ച്, ബന്ധുക്കളെയും ക്ഷണിച്ച്‌ വളക്കാപ്പ് നടത്തിയത്. പൊട്ടുതൊട്ടും മാലയിട്ടും പൂച്ചയെ ഒരുക്കിയിരുന്നു. ആളുകളെത്തി പൂച്ചയുടെ കൈയിൽ വളയിട്ടു. ക്ഷണിക്കപ്പെട്ടവർക്ക് വിരുന്നും നൽകി. ചടങ്ങിൽ പങ്കെടുത്തവർ…

Read More

സൂക്ഷിച്ചോളൂ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താൽ ഇനി പിടിവീഴും; പ്രത്യേക പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ

ചെന്നൈ : ഒക്ടോബർ ഒന്നുമുതൽ 15 വരെയും 25 മുതൽ നവംബർ 10 വരെയും തീവണ്ടികളിൽ പ്രത്യേക ടിക്കറ്റ് പരിശോധന നടത്താൻ റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകി. പൂജ, ദീപാവലി എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും. ഈ സമയങ്ങളിൽ ടിക്കറ്റ് എടുക്കാതെയും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായും യാത്രചെയ്യുന്നവരെ പിടികൂടും. എമർജൻസി ക്വാട്ടയിലും മുതിർന്ന പൗരർ, കാൻസർ ബാധിതർ എന്നിവർക്കായും നീക്കിവെച്ചിട്ടുള്ള ബർത്തുകൾ അർഹതയില്ലാത്തവർക്ക് നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ടിക്കറ്റ് പരിശോധനയ്ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരോടൊപ്പം ആർ.പി.എഫ്. സേനാംഗങ്ങളുമുണ്ടാകും. ഇളവുലഭിക്കേണ്ടവർ അർഹതയുള്ള തിരിച്ചറിയൽകാർഡ് കൈയിൽ കരുതിയിട്ടുണ്ടോയെന്നും…

Read More

ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ട്രെയിൻ നിർമ്മാണം പൂർത്തീയാക്കി

ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ്റെ രണ്ടാം ഘട്ടത്തിനായി 36 ഡ്രൈവറില്ലാ 3 കോച്ച് മെട്രോ ട്രെയിനുകൾ വിതരണം ചെയ്യുന്നതിനായി അൽസ്റ്റോം ട്രാൻസ്‌പോർട്ട് ഇന്ത്യ 1,215 കോടിയുടെ കരാറിൽ ഒപ്പുവെച്ചു. നിർമ്മാതാക്കളായ അൽസ്റ്റോം ട്രാൻസ്‌പോർട്ട് ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീസിറ്റിയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനിനുള്ള കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചിരുന്നു. ആദ്യ മെട്രോ ട്രെയിൻ കോച്ചിൻ്റെ നിർമാണം ആരംഭിച്ചതോടെ കോച്ചിലെ വിവിധ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ നടന്നു. അതിനുശേഷം ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിനിൻ്റെ എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കി. എല്ലാ സ്റ്റാൻഡേർഡ് ടെസ്റ്റുകളും പൂർത്തിയാക്കിയ ശേഷം…

Read More

ആമ്പൂരിന് സമീപം മേൽപ്പാലം നിർമാണത്തിനിടെ അപകടം: മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

ചെന്നൈ : ആമ്പൂരിന് സമീപം മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിനിടെ ഷാഫ്റ്റ് തകർന്ന് മൂന്ന് മറുനാടൻ തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ആമ്പൂർ ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലിരിക്കുന്ന പുതിയ മേൽപ്പാലത്തിൻ്റെ ഗർഡർ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. എവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഈ അപകടത്തിന് ശേഷം പരിക്കേറ്റ തൊഴിലാളികളെ മറ്റ് തൊഴിലാളികളും അവിടെയുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

സംഘം ചേർന്ന് മോഷണം നടത്തിയത് 16 വീടുകളിൽ; നാലുപേർ അറസ്റ്റിൽ

ചെന്നൈ: ധാരാപുരം, ഉദുമൽപേട്ട, കാങ്കയം മേഖലകളിലെ 16 വീടുകളിൽ പലപ്പോഴായി മേഷണം നടത്തിയെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. കള്ളകുറിച്ചി സ്വദേശികളായ കെ. തങ്കരാജ് (55), എം. രാജ (40), ഇ. സുരേഷ് (34), ഛത്തീസ്ഗഡ് ബസ്തറിലെ മുരുകൻ ശിവഗുരു (45) എന്നിവരെയാണ് തിരുപ്പൂർ ജില്ലാ പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

Read More