ചെന്നൈ: രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. സെപ്റ്റംബർ 10നു പുലർച്ചെ 2.30നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക.
Read MoreCategory: TECHNOLOGY
ചന്ദ്രയാൻ 3 ; വിക്രം ലാൻഡർ ഇനി നിദ്രയിൽ
ബെംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിംഗ് മോഡ്) മാറിയത്. ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ ആറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ ആറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ…
Read Moreആദിത്യ എൽ1വിക്ഷേപണ കൗൺഡൗൺ തുടങ്ങി
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്‍റെ കൗൺഡൗൺ ആരംഭിച്ചത്. നാളെ ഉച്ചക്ക് 11.50നാണ് പേടകം കുതിച്ചുയരുക. പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 പേടകത്തിന്‍റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്‍റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ…
Read More‘വ്യോമമിത്ര’ ബഹിരാകാശത്തേക്ക്; അടുത്തമാസം പരീക്ഷണയാത്ര
ന്യൂഡൽഹി: ഗഗൻയാന്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട്ട് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘മഹാമാരി കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബർ ആദ്യം നടത്താൻ ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്. പിന്നീട് വനിതാ റോബോർട്ടിനെ അയക്കും. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കിൽ…
Read Moreറോവർ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷത്തിൻറെ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയ ചന്ദ്രൻറെ മണ്ണിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാൻഡറിൻ്റെ വാതിലിൽ നിന്ന് റോവർ പുറത്തെത്തി. തുടർന്ന് റോവറിൻറെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു. ഇതിന് ശേഷമാണ് റോവർ റാംപിലൂടെ സാവധാനം ചന്ദ്രന്റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്. പര്യവേക്ഷണത്തിൽ റോവർ കണ്ടത്തെുന്ന…
Read Moreചന്ദ്രനിൽ ചന്ദ്രയാൻ ; ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ
ബെംഗളൂരു:ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ചന്ദ്രന്റെ മണ്ണിൽ പിറന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യക്ക് സ്വന്തമായി.
Read Moreയുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം
തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…
Read Moreസോഫ്റ്റ് ലാൻഡിങ് മുൻനിശ്ചയപ്രകാരം; എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ
ബെംഗളൂരു: മുൻനിശ്ചയപ്രകാരം ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തുടങ്ങുമെന്ന് ഇസ്റോ അറിയിച്ചു. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04 എൻ ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കണമെന്നും പദ്ധതി പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുമെന്നും ഇസ്റോ അറിയിച്ചു. വൈകുന്നേരം 5.45 ന് ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ ആരംഭിക്കുക. ലാൻഡറിലെ 4 ട്രാസ്റ്റർ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിംഗ് വിജയകരമായാൽ 25n…
Read Moreചന്ദ്രയാന്‍- 3 സോഫ്റ്റ് ലാന്‍ഡിങ്; മൊബൈലിലും ടെലിവിഷനിലും തത്സമയം
ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷൻ അതിന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 2023 ഓഗസ്റ്റ് 23-ന് ഏകദേശം 18:04 IST (PM 6:04) ചന്ദ്രനില്‍ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചു. ചാന്ദ്രയാൻ 3 ചന്ദ്രന്റെ ലാൻഡിംഗ് ഐഎസ്‌ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലും യൂട്യൂബിലും ടെലിവിഷനിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ദേശീയ ബഹിരാകാശ ഏജൻസി സ്ഥിരീകരിക്കുന്നു. സ്‌മാര്‍ട്ട്‌ഫോണുകളില്‍നിന്നും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ നിന്നും ഉപയോക്താക്കള്‍ക്ക് ചന്ദ്രായാൻ 3 ലാൻഡിംഗിന്റെ തത്സമയ സ്‌ട്രീമിംഗ് കാണാൻ കഴിയും. തത്സമയ സ്ട്രീമിംഗ് ഏകദേശം 17:27 IST(5:27 PM)ന്…
Read Moreചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്
ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിംഗിനായി സജ്ജമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുകൊണ്ട് പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം. ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ…
Read More